ഒർലാൻഡോ, ഫ്‌ലോറിഡ: യേൽ സ്ട്രീറ്റിന്റെ എഴാം ഓണം 2014 തിരുവോണ നാളിൽ, വിഭവ സമൃദ്ധമായ തിരുവോണ സദ്യയോടെ ആഘോഷിച്ചു. അമേരിക്കയിലെ, പ്രസിഡന്റും സെക്രട്ടറിയും ഇല്ലാത്ത അസോസിയേഷൻ ആയ യേൽ സ്ട്രീറ്റിന്റെ ഓണം വിഭവ സമൃദ്ധമായ സദ്യയും, വിവിധ കലാപരിപാടികൾ കൊണ്ടും, കൊച്ചുകുട്ടികളുടെ കലാവിരുന്നുകൾ കൊണ്ടും വരണശബളവും മനോഹരവും ആയിരുന്നു.

കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ തിരുവോണ നാൾ  ഒർലാന്റോയിലെ യേൽ സ്ട്രീറ്റിനു  ഒരു മനോഹര അനുഭവമായിരുന്നു. ഒത്തൊരുമയുടെ സന്ദേശവുമായി 2015 ലും മാവേലി യേൽ സ്ട്രീറ്റ് സന്ദർശിക്കും എന്ന ആശംസയോടെ 2014 ഓണാഘോഷങ്ങൾക്ക് തിരശീല വീണു.