- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാന്റാ അന്നയിൽ എസ് എം സി സി ഓണം ആഘോഷിച്ചു
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഓണം ആഘോഷിച്ചു. ഇടവകയിൽ പ്രവർത്തിക്കുന്ന സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിലാണ് തുടർച്ചയായി ഏഴാം വർഷവും ഓണാഘോഷം അരങ്ങേറിയത്. തിരുവോണ ദിവസമായ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു ഓണാഘോഷം. ചാപ്റ്റർ പ്രസിഡന്റ് ബൈജു വിതയ
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഓണം ആഘോഷിച്ചു. ഇടവകയിൽ പ്രവർത്തിക്കുന്ന സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ആഭിമുഖ്യത്തിലാണ് തുടർച്ചയായി ഏഴാം വർഷവും ഓണാഘോഷം അരങ്ങേറിയത്. തിരുവോണ ദിവസമായ ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു ഓണാഘോഷം. ചാപ്റ്റർ പ്രസിഡന്റ് ബൈജു വിതയത്തിലിന്റെ സ്വാഗതത്തോടെ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു.
സാന്റാ അന്നാ പള്ളി വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി നിലവിളക്കിൽ തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നൽകിയ ഓണസന്ദേശത്തിൽ, ലോകത്ത് എവിടെയായിരുന്നാലും മലയാളത്തിന്റെ മധുരമായ അനുഭവം ആസ്വദിക്കുന്നത് ഓണാഘോഷത്തിലൂടെയാണെന്നും, എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഇമ്മാനുവേലച്ചൻ ആലപിച്ച ഓണപ്പാട്ട് മലയാളത്തിന്റെ സുന്ദരമായ ഓർമ്മകൾ തട്ടിയുണർത്തി.
മഹാബലിയുടെ എഴുന്നള്ളിപ്പ് ടോമി പുല്ലാപ്പള്ളിൽ വിളംബരം ചെയ്തപ്പോൾ എല്ലാവരും കരഘോഷം മുഴക്കി. കുരവ വിളിയുടേയും താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ എഴുന്നെള്ളിയ മാവേലി മന്നനെ ഇടവക വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിയും, ട്രസ്റ്റി ആനന്ദ് കുഴിമറ്റത്തിലും ചേർന്ന് സ്വീകരിച്ചു. ഘോഷയാത്രയെ അനുഗമിച്ച പുലിക്കളി എല്ലാവരിലും കൗതുകമുണർത്തി. പുലിവേഷധാരികളായ എബിൻ, അജയ് എന്നിവർക്കൊപ്പം കൊച്ചു പുലിക്കുട്ടികളും ചേർന്നപ്പോൾ പുലിക്കളി യാഥാർത്ഥ്യമായി. ജിമ്മി കിഴാരമാണ് മാവേലിയായത്. ജോസുകുട്ടി പാമ്പാടി നയിച്ച ചെണ്ടമേളക്കാരുടെ ശിങ്കാരിമേളം ആസ്വാദ്യകരമായിരുന്നു. രശ്മി സജി കപ്പാട്ടിൽ ആണ് താലപ്പൊലിയുടെ ചുമതല വഹിച്ചത്.

മുൻവർഷങ്ങളിലേതുപോലെ വാഴയിലയിൽ വിളമ്പിക്കൊടുത്ത വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയത് ബിജു ജോർജ്, ജോസുകുട്ടി പാമ്പാടി, ബെന്നി പഴയംകോട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ്. ഇടവകാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തെ മോടി പിടിപ്പിച്ചു. എൽസി ജോസ്, ജോളി തോമസ് എന്നിവർ അവതാരകരായിരുന്നു. ട്രസ്റ്റി ആനന്ദ് കുഴിമറ്റത്തിൽ ഓണാശംസകൾ നേരുകയും, എസ്.എം.സി.സിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സാന്റാ അന്നാ ഇടവകയിൽ രണ്ടാം വർഷവും ഏറ്റവും കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിച്ചതിനുള്ള 'കർഷകശ്രീ' അവാർഡ് ഇമ്മാനുവേലച്ചന് നൽകി ആദരിച്ചു. ഇടവകയിലെ യുവജനങ്ങളാണ് മനോഹരമായ പൂക്കളം ഒരുക്കിയത്.
ഓണത്തോടനുബന്ധിച്ചുള്ള വടംവലി മത്സരത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ ജേതാക്കളായ 'ടോറൻസ്' ടീം നാലാമതും വിജയിച്ച് ട്രോഫി കരസ്ഥമാക്കി. വനിതകളുടെ മത്സരത്തിൽ ശാരി ജോസുകുട്ടി നയിച്ച ടീം വിജയിച്ചു. കുട്ടികൾക്കുവേണ്ടി സൗഹൃദമത്സരവും ഉണ്ടായിരുന്നു. ജിമ്മി ജോസ് കിഴാരം റഫറിയായി. വിജയികൾക്കുള്ള ട്രോഫികൾ ഇമ്മാനുവേലച്ചൻ നൽകി. ഫാ. ആഞ്ചലോസും, സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റേഴ്‌സും ഓണാഘോഷങ്ങളിൽ പങ്കുചേരുവാൻ എത്തിയിരുന്നു. എസ് എം സി സി ദേശീയ വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളിൽ ഓണാശംസകൾ നേരുകയും ഇമ്മാനുവേലച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു. സജി പിറവം വീഡിയോഗ്രാഫിയും, ടോമി പുല്ലാപ്പള്ളിൽ ദൃശ്യങ്ങളും പകർത്തി. ബാബു ജോസും, ഫിലിപ്പ് ചെങ്ങടിയാനും ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
എസ്.എം.സി.സി നാഷണൽ ജോയിന്റ് ട്രഷറർ മാത്യു കൊച്ചുപുരയ്ക്കൽ, കമ്മിറ്റിയംഗങ്ങളായ സെബാസ്റ്റ്യൻ വെള്ളൂക്കുന്നേൽ, തര്യൻ ജോർജ്, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഒന്നായ് ഓണാഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.





