ഫഹാഹീൽ : സൗഹൃദ വേദി ഫഹാഹീൽ സംഘടിപ്പിച്ച ഓണം ഈദ് സൗഹൃദ സംഗമം ശ്രദ്ധേയമായി . ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടിയിൽസൗഹൃദ വേദി പ്രസിഡന്റ് എ.ഡി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവും ഷോർട്ട് ഫിലിം ഡയറക്ടറുമായ ഷെമിജ് കുമാർ ഓണസന്ദേശവും കെ ഐ ജി സെക്രട്ടറി അനീസ് ഫാറൂഖിഈദ് സന്ദേശവും നൽകി.

ആഘോഷങ്ങൾ പോലും രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമകാലിക ലോകത്ത് ആഘോഷങ്ങളെ കൂടുതൽ ജനകീയമാക്കുകയും ആശയ വ്യത്യാസങ്ങൾക്കതീതമായി കൂട്ടായിരിക്കുവാൻ കഴിയുന്ന അവസരങ്ങളെപരമാവധി പ്രയോജനപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രഭാഷകർചൂണ്ടിക്കാട്ടി .

കെ ഐ ജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ മൊയ്തു, ഫഹാഹീൽ ഏരിയ പ്രസിഡന്റ്‌റഫീഖ് ബാബു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഷിയാസ്, രോഹിത്ബാബു, സുഷമ രമേശ്, സുരേന്ദ്രൻ, നിവിൻ രമേശ്, അരുൺ, ഷണ്മുഖൻ എന്നീ കലാകാരന്മാർ പങ്കെടുത്ത ഗാനമേള സംഗമത്തിന് മിഴിവേകി. നൂറു കണക്കിനു പേർപങ്കെടുത്ത പരിപാടിയിൽ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.

സൗഹൃദവേദി എക്‌സിക്യൂട്ടീവ് മെമ്പർമാരായ രഞ്ജിത് മേനോൻ, കെ ഒവിനോദ്, കെ സി വിജയകുമാർ, ഷമീർ എം എ, എന്നിവർ പരിപാടിക്ക്നേതൃത്വം നൽകി. സൗഹൃദവേദി കൺവീനർ ഗഫൂർ എം കെ സ്വാഗതവും സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു