- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിതരണത്തിന് എത്തിയ ഓണക്കിറ്റിൽ മായം; ശർക്കരയിൽ നിറം ചേർത്തതായി കണ്ടെത്തൽ; കണ്ടെത്തിയത് സംസ്ഥാനത്തെ വിവിധ സപ്ലൈക്കോ വഴി വിതരണം ചെയ്ത ശർക്കരയിൽ; പകരം പഞ്ചസാര നൽകാനൊരുങ്ങി സർക്കാർ നീക്കം
കൊച്ചി: ഓണക്കിറ്റിൽ വിതരണത്തിനെത്തിയ ശർക്കരയിൽ നിറം ചേർത്തതായി കണ്ടെത്തൽ. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽനിന്ന് സപ്ലൈകോ പരിശോധനയ്ക്കയച്ച സാംപിളുകളിലാണ് മായം ചേർന്ന ശർക്കര കണ്ടെത്തിയത്.
36 സാംപിളുകളാണ് എൻഎബിഎൽ അംഗീകാരമുള്ള ലാബുകളിലേയ്ക്ക് അയച്ചത്. ഇതിൽ അഞ്ചെണ്ണത്തിന്റെ ഫലം വന്നതിൽ മൂന്നെണ്ണത്തിലും മായം കണ്ടെത്തി. രണ്ടു സാംപിളുകളിൽ നിറം ചേർക്കുകയും ഒരെണ്ണത്തിൽ സുക്രോസിന്റെ അളവിൽ കുറവും കണ്ടെത്തി. രണ്ട് സാംപിളുകൾക്ക് നിർദിഷ്ട നിലവാരമുണ്ടെന്നുമാണ് കണ്ടെത്തൽ.
ഇതോടെ ഇ ടെണ്ടറിലൂടെ ലഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്തവ തിരിച്ചയക്കാൻ ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകിയതായി സപ്ലൈകൊ സിഎംഡി (ഇൻ-ചാർജ് ) അലി അസ്ഗർ പാഷ അറിയിച്ചു.
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശർക്കര തിരിച്ചയയ്ക്കുമ്പോൾ ഓണക്കിറ്റിൽ ശർക്കര ലഭ്യമാകാത്ത സാഹചര്യത്തിൽ നിലവിലുള്ള പഞ്ചസാരയ്ക്കു പുറമേ ഒന്നരക്കിലൊ പഞ്ചസാര അധികമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്