- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാറോ പാൻ കാർഡോ കാണിച്ചു കയ്യിൽ ഇരിക്കുന്ന പണം എത്ര ആണെങ്കിലും ബാങ്കിലേക്ക് നിക്ഷേപിച്ചോളൂ..; ഒരു ഉറവിടവും തൽക്കാലം ആരും ചോദിക്കില്ല; പണി വരിക ഒരു വർഷം കഴിഞ്ഞു ആദായ നികുതിക്കാർ വടിയുമായി രംഗത്തിറങ്ങുമ്പോൾ; അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണത്തിന്റെ പേരിലും സാധാരണക്കാരനെ കാത്തിരിക്കുന്നത് നരക യാതന
തിരുവനന്തപുരം: നോട്ട് അസാധു ആക്കിയ സംഭവനുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ സാധാരണക്കാർക്കിടയിൽ ഇനിയും മാറിയിട്ടില്ല. പഴയ നോട്ടുകൾ എല്ലാം ബാങ്കിൽ നിക്ഷേപിച്ചാൽ 200 ശതമാനം നികുതി അടയ്ക്കണം, കൈവശം ഉള്ള പണം എല്ലാം നഷ്ടമാകും എന്ന പേടിയാണ് ഈ ദിവസങ്ങളിൽ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയത്. വാർത്തകളിൽ നിറഞ്ഞതും ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ്. നല്ല ഒരു കാര്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു കൊണ്ട് ചർച്ചകളെന്ന വിമർശനവും എത്തി. ആകെ ഉള്ള സമ്പാദ്യം നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കിയവരും ചില്ലറയല്ല. യഥാർത്ഥത്തിൽ 200 ശതമാനം നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്ന വാദവുമായി കേന്ദ്ര സർക്കാരും എത്തി. ഇത് സത്യവുമാണ്. എന്നാൽ ഇതിലും ചതിക്കുഴികൾ ഉണ്ട്. രണ്ടരലക്ഷം രൂപവരെയുള്ള ഏത്ര തുകയും ഉറവിടം വെളിപ്പെടുത്താതെ നിക്ഷേപിക്കാം. എന്നാൽ ഇങ്ങനെ വെളിപ്പെടുത്തുന്ന പണത്തിന് ഉറവിടം വെളിപ്പെടുത്തേണ്ടി വരും. അത് വർഷാവസാനം കണക്കെടുപ്പ് നടക്കുമ്പോൾ മാത്രമായിരിക
തിരുവനന്തപുരം: നോട്ട് അസാധു ആക്കിയ സംഭവനുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ സാധാരണക്കാർക്കിടയിൽ ഇനിയും മാറിയിട്ടില്ല. പഴയ നോട്ടുകൾ എല്ലാം ബാങ്കിൽ നിക്ഷേപിച്ചാൽ 200 ശതമാനം നികുതി അടയ്ക്കണം, കൈവശം ഉള്ള പണം എല്ലാം നഷ്ടമാകും എന്ന പേടിയാണ് ഈ ദിവസങ്ങളിൽ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയത്. വാർത്തകളിൽ നിറഞ്ഞതും ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ്. നല്ല ഒരു കാര്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു കൊണ്ട് ചർച്ചകളെന്ന വിമർശനവും എത്തി.
ആകെ ഉള്ള സമ്പാദ്യം നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കിയവരും ചില്ലറയല്ല. യഥാർത്ഥത്തിൽ 200 ശതമാനം നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്ന വാദവുമായി കേന്ദ്ര സർക്കാരും എത്തി. ഇത് സത്യവുമാണ്. എന്നാൽ ഇതിലും ചതിക്കുഴികൾ ഉണ്ട്. രണ്ടരലക്ഷം രൂപവരെയുള്ള ഏത്ര തുകയും ഉറവിടം വെളിപ്പെടുത്താതെ നിക്ഷേപിക്കാം. എന്നാൽ ഇങ്ങനെ വെളിപ്പെടുത്തുന്ന പണത്തിന് ഉറവിടം വെളിപ്പെടുത്തേണ്ടി വരും. അത് വർഷാവസാനം കണക്കെടുപ്പ് നടക്കുമ്പോൾ മാത്രമായിരിക്കും. അന്ന് നിക്ഷേപിച്ച തുകയുടെ ഉറവിടം ആദായ നികുതി വകുപ്പ് തേടും. അപ്പോഴാകും കള്ളപ്പണം ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ചവർ കുടുങ്ങുക. അതുകൊണ്ടാണ് വൻകിടക്കാർ പണം റോഡിൽ തള്ളുന്നതും മറ്റും.
രണ്ടര ലക്ഷമാണ് നികുതി അടയ്ക്കാതിരിക്കാനുള്ള വരുമാന പരിധി. ഈ സാഹചര്യത്തിലാണ് അതുവരെയുള്ള നിക്ഷേപങ്ങൾക്ക് ഉറവിടം തിരക്കാതെ ബാങ്കിൽ ഇടാൻ അവസരം ഒരുക്കുന്നത്. എന്നാൽ വാർഷിക വരുമാനത്തിനൊപ്പം ഈ നിക്ഷേപം കൂടി കൂട്ടുമ്പോൾ രണ്ടര ലക്ഷം കവിയും. ഈ സമയം ആദായനികുതി വകുപ്പിന് ഇടപെടാം. അവർക്ക് നിയമപരമായി തന്നെ ഉറവിടം തേടാം. അത് നൽകിയില്ലെങ്കിൽ നിക്ഷേപം കള്ളപ്പണമായി കണ്ട് നടപടിയുമെടുക്കാം. ഈ സമയം നികുതിയും പിഴപ്പലിശയും ചേർത്ത് ഈടാക്കുകയും ചെയ്യാം. നിലവിൽ പിഴപ്പലിശ 200 ശതമാനമാണെന്ന പ്രചരണം ശക്തമാണ്. എന്നാൽ ഇത് നിലവിൽ 95 ശതമാനം മാത്രമാണ്. നികുതി അടയ്ക്കേണ്ടി വരുന്നത് കണക്കിൽ കൂടുതൽ പണം കൈവശം വച്ചവരാണ്. അതായത് പൂഴ്‌ത്തിവച്ച കള്ളപ്പണത്തിനാണ് നികുതി കെട്ടേണ്ടത്.
ഒരാളുടെ കൈയിൽ 1 കോടി രൂപയുടെ പഴയ നോട്ടുകൾ ഉണ്ടെന്ന് കരുതുക. ബാങ്കിൽ നിക്ഷേപിക്കാൻ സർക്കാർ അനുവദിച്ച സമയം ഡിസംബർ 31 വരെയാണ്. ബാങ്കിൽ ഇത്രയും തുക നിക്ഷേപിക്കണമെങ്കിൽ തീർച്ചയായും അയാൾ പണത്തിന്റെ ഉറവിടം കാണിക്കണം. അതോടൊപ്പം തന്നെ നികുതി അടയ്ക്കേണ്ടിയും വരും. നിക്ഷേപകന്റെ വാദങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കാം.., ഒന്നാമതായി, എന്റെ കൈയിലുള്ള പണം തീർത്തും നോർമൽ പണമാണ്. കള്ളപ്പണമല്ല, എന്ന് അയാൾക്ക് വാദിച്ചെടുക്കാം. കാരണം, ചില ബിസിനസ് സ്ഥാപനത്തിൽ ഓരോ ദിവസവും വലിയ പണമിടപാട് നടക്കാനും ബാലൻസ് വരാനും സാധ്യതയുണ്ട്. അങ്ങനെ സ്ഥാപനത്തിൽ ബാലൻസ് വന്നതാണെന്ന് ചൂണ്ടിക്കാട്ടാം. ഈ സാഹചര്യത്തിൽ ഈ പണം നിക്ഷേപിക്കാൻ അനുവദിക്കും. പക്ഷ, അയാളുടെ കൈയിലുള്ള പണം തീർത്തും കള്ളപ്പണമാണ്. യാതൊരു നികുതിയും അടയ്ക്കാത്ത പണം. ഇതിന് വാർഷിക കണക്കെടുപ്പ് സമയത്ത് ഇത്തരം ന്യായങ്ങളിലൂടെ വെള്ളപൂശാൻ കഴിയില്ല. പിടിവീഴുമെന്ന് ഇറപ്പ്.
വാർഷിക വരുമാന നികുതി 30 മാത്രമാണ്. അതിൽ എന്തായാലും ഈ നിക്ഷേപത്തിനും നികുതി നൽകേണ്ടി വരും. ഇതിനൊപ്പം കഴിഞ്ഞ വർഷത്തെ ഇതേ കമ്പനിയുടെ വരുമാനം വിലയിരുത്തി കള്ളക്കളിൽ മനസ്സിലാക്കാൻ ആദായ നികുതി വകുപ്പിന് കഴിയും. എന്നാൽ സാധാരണക്കാർക്ക് നിക്ഷേപത്തിൽ ഇത്തരം കള്ളക്കളികൾ സാധ്യമല്ല. ശമ്പളം വാങ്ങുന്ന ജീവനക്കാരും മറ്റും വരുമാനത്തിന് അപ്പുറം സ്വത്തുണ്ടാക്കിയോ എന്ന് കണ്ടെത്താൻ എളുപ്പമാണ്. ഇത്തരക്കാർക്ക് വാർഷിക വരുമാനം വെളിപ്പെടുത്തുമ്പോൾ അധിക നിക്ഷേപങ്ങൾക്ക് ഉറവിടം വെളിപ്പെടുത്തേണ്ടി വരും. ഇതിൽ വീഴ്ച വരുത്തിയാൽ എന്ത് സംഭവിക്കുമെന്ന് കേന്ദ്രസർക്കാർ ഇനിയും വെളിപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ കൂടുതൽ നികുതി ഉറവിടം വെളിപ്പെടുത്താത്ത നിക്ഷേപകർക്ക് നൽകേണ്ടി വരുമെന്ന് തന്നെയാണ് സൂചന.
ഇപ്പോൾ ബാങ്കുകളിൽ എത്തുന്ന നിക്ഷേപമെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവയിൽ പരിശോധനയും റെയ്ഡു ഉണ്ടാകും. വലിയ തുകയുടെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തുന്നത്. സെപ്റ്റംബറിനു ശേഷമായിരിക്കും റെയ്ഡു നടക്കുക. ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിലെങ്കിൽ നികുതി അടയ്ക്കേണ്ടി വരും. 50% അടയ്ക്കണം എന്നാണ് റിപ്പോർട്ട്. പക്ഷ, 200 % എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 200 ശതമാനം പിഴ ഈടാക്കണമെങ്കിൽ അയാൾ കള്ളത്തരം കാണിച്ചു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തെളിക്കണം. ഇത് സ്ഥാപനങ്ങൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ബാധകമാകും. അതുകൊണ്ട് തന്നെ നിക്ഷേപത്തിലൂടെ കള്ളപ്പണം വെളിപ്പിച്ചവർ കുടുങ്ങുമെന്ന് ഉറപ്പ്.
വിവിധ ബാങ്കുകൾ നൽകിയ കണക്കുകളനുസരിച്ച് ഒന്നര ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിൽ കൂടുതലും ലഭിച്ചത് എസ്.ബി.ഐക്കാണ്. 75,945 കോടി രൂപ. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളായി ബാങ്കുകളിലെത്തിയ തുകയാണിത്. എന്നാൽ, ഇത്രയും വലിയ തുക നിക്ഷേപിച്ചെങ്കിലും മാറിയെടുത്ത തുക നാമമാത്രമാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 100 മുതൽ 2000 രൂപ വരെയുള്ള കറൻസികളിലായി മാറിയെടുത്തത് 7705 കോടി രൂപയാണ്. മുക്കാൽലക്ഷത്തോളം കോടി രൂപ ബാങ്കിലെത്തിയ എസ്.ബി.ഐയിൽനിന്ന് മാറിയെടുത്തത് 3753 കോടി രൂപ മാത്രം. ഈ സാഹചര്യത്തിൽ കള്ളപ്പണവും വ്യാപകമായി ബാങ്കിലെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് കർശന നിരീക്ഷണത്തിൽ കാര്യങ്ങളെത്തുന്നത്.