പുതിയ എൻ സി പി കേരള സംസ്ഥാന പ്രസിഡണ്ട്, മുൻ മന്ത്രി തോമസ് ചാണ്ടി MLA യ്ക്ക് ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിയുടെ അഭിമുഖത്തിൽ കുവൈറ്റ് വിമാനതാവളത്തിൽ വെച്ച് സ്വീകരണം നൽകി.

ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, ട്രഷറർ രവീന്ദ്രൻ , യൂത്ത് വിങ് കൺവീനർ നോബിൾ ജോസ്, മെംബർ ജോഫി മുട്ടത്ത്,യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ മാനേജർ ജോൺ തോമസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പൽപക്-പാലക്കാട് രക്ഷാധികാരി ദിലി, ഇൻഡോ അറബ് കോൺഫഡറേഷൻ- കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി, കെ കെ സി ഒ പ്രസിഡന്റ് ഷംസു താമരക്കുളം, ജനറൽ സെക്രട്ടറി ഡാർവിൻ പിറവം, സെക്രട്ടറിമാരായ അശോകൻ തിരുവനന്തപുരം, ദിനേശ് ചുനക്കര, നിയാസ് കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.