- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ എൻ സി പി കുവൈറ്റ് സ്വാതന്ത്യ ദിനാഘോഷം സംഘടിപ്പിച്ചു
ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി, 'സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് 19 സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ട് സംഘടനാ ഭാരവാഹികൾ മാത്രം പങ്കെടുത്ത് പ്രതീകാത്മക രീതിയിൽ സംഘടിപ്പിച്ചു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ഞേരി അധ്യക്ഷത വഹിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മാസ്റ്റർ (മുൻ എംഎൽഎ) സ്വാതന്ത്ര്യ ദിന സന്ദേശം വീഡിയോ കോൺഫ്രൻസിങ് മുഖേന നൽകി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചു. തുടർന്ന് അംഗങ്ങൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഫി മുട്ടത്ത്, ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവർ പങ്കെടുത്തു