കുവൈറ്റ്: ദീർഘനാളത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മഹാരാഷ്ട്ര - സത്താറ സ്വദേശിയും, ഫസ്റ്റ് കുവൈറ്റ് എഞ്ചിനീയറിങ് & കൺസ്ട്രഷൻ - ഉദ്യോഗസ്ഥനും, ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പ്രകാശ് ജാദവിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി. ചടങ്ങിൽ വച്ച് സംഘടനയുടെ ഉപഹാരം ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി എന്നിവർ കൈമാറി. ഒ എൻ സി പി എക്‌സികൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, അരുൾ രാജ് എന്നിവരും പങ്കെടുത്തു.