ദുബായ്: കേരളത്തിലെ വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റുകൾ സൗജന്യമാക്കുക എന്ന് ആവശ്യപ്പെട്ട് ONCP UAE കമ്മിറ്റി കേരളാ മുഖ്യ മന്ത്രിക്ക് നിവേദനം നൽകി .

കോവിഡ് 19 പശ്ചാത്തലത്തിൽ മാസങ്ങൾ ആയി തുടരുന്ന വിമാന യാത്രാ വിലക്ക് മൂലം, നാട്ടിൽ അകപ്പെട്ട പ്രവാസികളിൽ ഭൂരിഭാഗവും നിത്യ വൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത് . അവരിൽ ഭൂരിഭാഗവും ലോൺ എടുത്തും , വ്യക്തി വായ്പ വാങ്ങിയും, മറ്റു പലരുടെയും സഹായത്താലും ആണ് ഈ സാഹചര്യത്തിൽ വിദേശത്തേക്ക് വരാൻ ഒരുങ്ങുന്നത്

അവരെ പോലുള്ളവരെ സംബന്ധിച്ച് ഏകദേശം 3000 രൂപയോളം നൽകി യാത്ര തുടങ്ങുന്നതിനു 48 മണിക്കൂർ മുൻപ് PCR ടെസ്റ്റ് ചെയ്യുകയും അത് കൂടാതെ വീണ്ടും പണം മുടക്കി വിമാന താവളത്തിൽ റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നത് അധിക ബാധ്യത ആണെന്നും , കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ പപരിഗണിക്കണം എന്നും ആവശ്യപ്പെട്ട് ONCP UAE കമ്മിറ്റിക്ക് വേണ്ടി ഓർഗനൈസിങ് സെക്രട്ടറി  ജിമ്മി കുര്യൻ നിവേദനം നൽകി .