എൻ സി പി കുവൈറ്റിന്റെ നേത്യത്വത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ച രോഗികൾ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനക്കാർക്ക് സൗജന്യടിക്കറ്റുകൾ ഇന്ത്യൻ എംബസിയിൽ വിതരണംചെയ്തു.ദേശീയപ്രസിഡന്റ്ബാബു ഫ്രാൻസിസ്, സെക്രട്ടറി ജിയോ ടോമി, ട്രഷറർരവീന്ദ്രൻ ടി വി എന്നിവർ പങ്കെടുത്തു.

പൊതുമാപ്പിന്റെ ആനുകൂല്യങ്ങൾ പരമാവധിഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിനായി പ്രവാസികൾ തിങ്ങിപ്പാർക്കുന്ന കുവൈറ്റിലെ ഹസ്സാവിയിൽ,ഒഎൻ സി പി കമ്മിറ്റി അംഗങ്ങളായ ബൈറ്റ് വർഗീസ്, ശ്രീധരൻ സുബയ്യ, ഒഡി ചിന്ന,ഭാസ്‌കരൻ തേവർ എന്നിവരുടെ നേത്യത്വത്തിലും വിദൂര പ്രദേശമായ വഫ്രയിൽ ദേശീയ സമിതിഅംഗങ്ങളായ സൂരജ് പൊന്നേത്ത്, സെയ്തുള്ളഖാൻ എന്നിവരുടെ നേതൃത്വത്തിലുംപൊതുമാപ്പ് സഹായ കേന്ദ്രങ്ങൾ സംഘടിപ്പിച്ചു.ഇംഗ്ലീഷ്,ഹിന്ദി, തമിഴ്, കന്നട,തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഇന്ത്യൻ എംബസിനൽകുന്ന ഔട്ട്പാസിനുള്ള അപേക്ഷാഫോറങ്ങൾ സ്വീകരിക്കുകയും ,എംബസിയിൽ നിന്ന്‌ലഭിച്ച എമർജൻസിസർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൊതുമാപ്പുമായി ബന്ധപ്പെട്ടവിവിധ സംസ്ഥാനക്കാർക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും, സൗജന്യവിമാനടിക്കറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.