പ്രവാസി ക്ഷേമകാര്യങ്ങൾക്കായുള്ള ഫണ്ടുകൾ ഉപയോഗിച്ച് കേന്ദ്രസർക്കാറിൽ നിന്നും ,കേരള പ്രവാസി ക്ഷേമ വകുപ്പിൽ (നോർക്ക) നിന്നുംസമർപ്പിച്ചിട്ടുള്ള പൊതു മാപ്പിന്റെ ആനുകൂല്യത്തിൽ തിരിച്ചുപോകുന്നവർക്കുള്ള അപേക്ഷകൾ- എല്ലാ പ്രവാസികൾക്കും സൗജന്യ വിമാനടിക്കറ്റുകൾ, സഹായ കേന്ദ്രങ്ങൾ, വിമാന താവളങ്ങളിൽ നിന്ന് ഭവനങ്ങളിലേക്ക്‌ സൗജന്യ യാത്ര സംവിധാനങ്ങൾ, നിശ്ചിത സമയ പരിതിയിൽ ഒരു പുതിയതൊഴിൽ കണ്ടു പിടിക്കുന്നതു വരെ, മടങ്ങി വന്നവർക്ക് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകളുടെ പ്രത്യേക സഹായങ്ങൾഇനിയെങ്കിലും പ്രഖ്യാപിക്കണമെന്ന് ഓവർസീസ് എൻ സി പി കുവൈറ്റ്ആവശ്യപ്പെടുന്നു.

പൊതുമാപ്പിൽ തിരിച്ചു പോകുന്ന, ഇന്ത്യൻ എംബസ്സി 1stസെക്രട്ടറി നാരായണൻ പി പി, പൊതു പ്രവത്തകരായ സലിംകൊമ്മേരി, ജയിംസ് പുയ്യപ്പിള്ളി, മുബാരക് കാമ്പ്രത്ത് ഷൈനി
ഫ്രാങ്ക് ഉൾപ്പടെയുള്ളവർ നിർദ്ദേശിച്ച രോഗികളും, സാമ്പത്തികബുദ്ധിമുട്ടുള്ളവരുമായവിവിധ സംസ്ഥാനക്കാർക്ക് രണ്ടാം ഘട്ടത്തിൽസൗജന്യ ടിക്കറ്റുകളും,മറ്റുള്ളവർക്ക് സാമ്പത്തിക സഹായങ്ങളു വിതരണം ചെയ്തു.

ഓവർസീസ്എൻ സി പി ദേശീയ പ്രസി ഡണ്ടും, കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭഅംഗവുമായ ബാബു ഫ്രാൻസിസ്, ഒ എൻ സി പി സെക്രട്ടറി ജിയോ ടോമി,സൂരജ് പൊന്നേത്ത്, സെയ്ത് ഉള്ള ഖാൻ എന്നിവർ പങ്കെടുത്തു.