- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ എൻജീനിയേഴ്സിന്റെ വിസ പുതുക്കുന്നതിലുള്ള തടസ്സം നീക്കാൻ കേന്ദ്ര ഗവൺമെന്റ് അടിയന്തിരമായി ഇടപെടണം; ഒഎൻ സി പി കുവൈറ്റ്
കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ എൻ.ബി.എ(NBA)അക്രഡിറ്റേഷൻ-കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക് അക്കാമ/ റസിഡൻസ് വിസപുതുക്കണമെങ്കിൽ കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി കുവൈറ്റിലെ ഇന്ത്യൻ എൻജീനിയേഴ്‌സ്‌സമൂഹത്തെ ആകെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്ലഭിക്കണ മെങ്കിൽ, പ0നം പൂർത്തിയാക്കിയ സ്ഥാപനങ്ങളും, കോഴ്‌സുകളും എൻ ബി എഅംഗീകാരം ഉള്ളവയാ യിരിക്കണം. എന്നാൽ ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങൾക്കും ,സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ( AICTE) മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്നഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) , നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ്‌ടെക്‌നോളജി (NIT) ,വിവിധ എൻജിനീയറിങ് കോളേജുകൾ എന്നിവക്കെല്ലാത്തിനും എൻ.ബി.എഅക്രഡിറ്റെഷൻ ഇപ്പോഴില്ല. ഈ മാസം പതിനൊന്നു മുതൽ എൻ ബി എ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നല്ലാത്തഒരാളുടെയും വിസ പുതുക്കേണ്ടതില്ല എന്ന തീരുമാനം കുവൈറ്റ്നടപ്പാക്കിലാക്
കുവൈറ്റ് ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ എൻ.ബി.എ(NBA)അക്രഡിറ്റേഷൻ-കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ എൻജീനയർ മാർക്ക് അക്കാമ/ റസിഡൻസ് വിസപുതുക്കണമെങ്കിൽ കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി കുവൈറ്റിലെ ഇന്ത്യൻ എൻജീനിയേഴ്‌സ്‌സമൂഹത്തെ ആകെ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്.
കുവൈറ്റ് എൻജിനിയേഴ്‌സ് സൊസൈറ്റിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്ലഭിക്കണ മെങ്കിൽ, പ0നം പൂർത്തിയാക്കിയ സ്ഥാപനങ്ങളും, കോഴ്‌സുകളും എൻ ബി എഅംഗീകാരം ഉള്ളവയാ യിരിക്കണം. എന്നാൽ ഇന്ത്യയിലെ മിക്ക സ്ഥാപനങ്ങൾക്കും ,സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ( AICTE) മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്നഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) , നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ്‌ടെക്‌നോളജി (NIT) ,വിവിധ എൻജിനീയറിങ് കോളേജുകൾ എന്നിവക്കെല്ലാത്തിനും എൻ.ബി.എഅക്രഡിറ്റെഷൻ ഇപ്പോഴില്ല.
ഈ മാസം പതിനൊന്നു മുതൽ എൻ ബി എ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നല്ലാത്തഒരാളുടെയും വിസ പുതുക്കേണ്ടതില്ല എന്ന തീരുമാനം കുവൈറ്റ്നടപ്പാക്കിലാക്കി യിട്ടുണ്ട്.ഇതിന്റെ ഭാഗമായി നിരവധി പേർക്ക് ഇപ്പോൾതന്നെ വിസപുതുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്മലയാളികളടക്കം എല്ലാ ഇന്ത്യൻ എൻജിനീയർമാർക്കും ഇത് പ്രയാസം
സൃഷ്ടിക്കുന്നതാണ്. താമസ രേഖ പുതുക്കാൻ കഴിയാതിരുന്നാൽ ഭാര്യയും
കുട്ടികളുമടക്കം ആയിരക്കണക്കിന് പേരെ നേരിട്ട് ബാധിക്കുന്നതും കുവൈറ്റിൽപഠിച്ചുക്കൊണ്ടിരിക്കുന്ന ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉൾപ്പെടെഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നതുമാണ്.
ആയതിനാൽ ഇന്ത്യാ ഗവൺഇന്റിന്റെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ടു കൊണ്ട് വിദേശകാര്യ മന്ത്രി, സുഷമ സ്വരാജ്, മാനവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ എന്നിവർക്ക് വിശദമായ കത്ത് ഒ എൻ സി പി ദേശീയകമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ടും കേരള സർക്കാരിന്റെ ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് അയച്ച് കൊടുത്തിട്ടുണ്ട്.സർക്കാരിന്റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹത്തോടൊപ്പം പ്രതീക്ഷയോടെകാത്തിരിക്കുന്നു.