- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ രോഗിയുടെ പീഡന പരാതി: കോതമംഗലത്ത് വൈദ്യുത വകുപ്പ് ജീവനക്കാരി അറസ്റ്റിൽ; പ്രശ്നങ്ങൾക്ക് കാരണം കുടുംബ വഴക്ക്
കോതമംഗലം: അയൽവാസിയും ക്യാൻസർ രോഗിയുമായ 42 കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വൈദ്യുതവകുപ്പ് ജീവനക്കാരൻ പൊലീസ് പിടിയിൽ. കല്ലൂർക്കാട് കെ എസ് ഇ ബി ഓഫീസിലെ ഓവർസീയർ ചിറപ്പാട്ട് സുബൈറി(45)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടടുത
കോതമംഗലം: അയൽവാസിയും ക്യാൻസർ രോഗിയുമായ 42 കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വൈദ്യുതവകുപ്പ് ജീവനക്കാരൻ പൊലീസ് പിടിയിൽ.
കല്ലൂർക്കാട് കെ എസ് ഇ ബി ഓഫീസിലെ ഓവർസീയർ ചിറപ്പാട്ട് സുബൈറി(45)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടടുത്തായിരുന്നു സംഭവം. വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന സുബൈർ പിന്നിൽ നിന്നും വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഇവരുടെ ഭർത്താവ് ഓടിയെത്തിപ്പോഴേക്കും സുബൈർ ഓടി രക്ഷപെടുകയായിരുന്നു . തുടർന്ന് വീട്ടമ്മ ഭർത്താവിനെയും കൂട്ടി പോത്താനിക്കാട് പൊലീസിലെത്തി പരാതിനൽകുകയായിരുന്നു.
സുബൈറിന്റെവീട്ടിലേക്ക് വാഹനങ്ങളെത്തുന്നതിന് വഴിയുണ്ടായിരുന്നില്ല.പരാതിക്കാരിയുടെ വീട്ടുകാരുടെ മുറ്റത്തുകൂടിയാണ് ഇയാൾ വാഹനങ്ങളിൽ വീട്ടിലെത്തുകയും മടങ്ങുകയും ചെയ്തിരുന്നത്. ഇയാൾക്ക് സ്വന്തമായി നടപ്പുവഴി മാത്രമാണ് ഉണ്ടായിരുന്നത്. മദ്യപാനിയായ സുബൈർ രാത്രി സമയങ്ങളിൽ മുറ്റത്തുകൂടി പോകുമ്പോൾ അസഭ്യം പറയുകയും അശ്ലീല പ്രയോഗങ്ങൾ നടത്തുകയും ചെയ്യുക പതിവായിരുന്നു. പലവട്ടം വിലക്കിയിട്ടും ഇയാൾ ഇത് തുടർന്നു. ഇതേത്തുടർന്ന് വീട്ടമ്മ മാസങ്ങൾക്ക് മുമ്പ് പരാതിയുമായി പൊലീസിലെത്തി. പൊലീസ് സുബൈറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടിരുന്നു. ഇതിൽ പിന്നെ ഇയാളുടെ ശല്യം ഇരട്ടിയായി. തെറിവിയും ഭീഷിണിയും പതിവായി.
പൊലീസിൽ നിന്നുള്ള തണുപ്പൻ പ്രതികരണം മൂലം വീട്ടമ്മയും കുടുംമ്പവും ഇതിനെതിരെ കാര്യമായി പ്രതികരിക്കാറുമില്ല. ഇത് കണക്കിലെടുത്താണ് മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് സൂചന. കേസ് സംബന്ധിച്ച് വീട്ടമ്മ നൽകിയ മൊഴിയിൽ പരാമർശിച്ചിട്ടുള്ള സുബൈറിന്റെ സ്വഭാവവൈകൃതങ്ങൾ പൊലീസിനെപ്പോലും അത്ഭുതപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരെ പലതവണ പോത്താനിക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.
പലവിധ സമ്മർദ്ധങ്ങൾ മൂലം ഇയാളുടെ അറസ്റ്റ് ഓഴിവാക്കാൻ പൊലീസ് പരമാവാധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീട്ടമ്മ പരാതിയിൽ ഉറച്ചുനിന്നതിനാൽ ഗത്യന്തരമില്ലാതെ ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രയിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. വിവരം മാദ്ധ്യമങ്ങൾക്കു ചോരാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. മുറിക്കള്ളനെ പിടിച്ചാൽപോലും മാദ്ധ്യമ പ്രവർത്തകർക്ക് വാട്‌സാപ്പിലും മെയിലിലും ഫോട്ടോസഹിതം വാർത്ത നൽകുന്ന സ്റ്റേഷനിലെ ഉത്തരവാദിത്വപ്പെട്ടവർ ഓരു ഫോൺകോൾ പോലും ഇക്കാര്യത്തിലേക്കായി വിനയോഗിച്ചല്ല എന്നുള്ളതും ശ്രദ്ധേയമായി.