- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലോപ്പതി ഡോക്ടറാകാൻ ഒരു കോടി മാത്രം; ആയുർവേദത്തിനും ഹോമിയോയ്ക്കും 30 ലക്ഷം; വേഗമാകട്ടെ.. വേഗമാകട്ടെ...; കുട്ടികളെ വാഗ്ദാന ചതിയിൽ വീഴ്ത്താൻ സ്വാശ്രയ വിദ്യാഭ്യാസ മാഫിയ സജീവം; ഒന്നും കാണാതെ അധികൃതരും
കണ്ണൂർ: മെഡിക്കൽ, പാരാമെഡിക്കൽ ,എഞ്ചിനീയറിങ്, സീറ്റകൾ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കറങ്ങുന്നു. എം.ബി.ബി.എസ്, ബി.എച്ച്. എം. എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, എന്നിവക്കു പുറമേ വിവിധ ശാഖയിലുള്ള എഞ്ചീനിയറിങ്ങ് സീറ്റുകൾ, പാരാമെഡിക്കൽ സീറ്റുകൾ തുടങ്ങിയവക്കാണ് മലയാളി വിദ്യാർത്ഥികളെ ആകർഷിക്കാൻ വിദ്യാഭ്യാസ മാഫിയാ സംഘങ്ങൾ വലവിരിച്ചിട്ടുള്ളത്. എം.ബി.ബി.എസ് സീറ്റിന് ഒരു കോടി രൂപ മുതൽ മുകളിലോട്ടാണ് കോഴ. ബി.എച്ച്.എം.എസ്, ബി.എ.എം. എസ്, എന്നിവക്ക് 30,00,000 ത്തിനു മുകളിലും ബി.ഡി.എസിന് 25,00,000 ത്തിനു മുകളിലുമാണ് നൽകേണ്ടത്. എന്നാൽ ഇതിലും കുറഞ്ഞ നിരക്കിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്താനുള്ള സംഘങ്ങൾ വ്യാപകമായിട്ടുണ്ട്. മംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളി വിദ്യാഭ്യാസ മാഫിയാ സംഘങ്ങളാണ് ഇതിനു പിറകിൽ പ്രവർത്തിക്കുന്നത്. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. മംഗളൂരു, ഉഡുപ്പി, ധർമ്മസ്ഥല, സകലേഷപുരം, തുടങ്ങിയ സ്ഥലങ്ങളിൽ ശരിയായ വിധം പ്രവർത്തിക്കുന്ന മെഡിക്കൽ കോള
കണ്ണൂർ: മെഡിക്കൽ, പാരാമെഡിക്കൽ ,എഞ്ചിനീയറിങ്, സീറ്റകൾ വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കറങ്ങുന്നു. എം.ബി.ബി.എസ്, ബി.എച്ച്. എം. എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, എന്നിവക്കു പുറമേ വിവിധ ശാഖയിലുള്ള എഞ്ചീനിയറിങ്ങ് സീറ്റുകൾ, പാരാമെഡിക്കൽ സീറ്റുകൾ തുടങ്ങിയവക്കാണ് മലയാളി വിദ്യാർത്ഥികളെ ആകർഷിക്കാൻ വിദ്യാഭ്യാസ മാഫിയാ സംഘങ്ങൾ വലവിരിച്ചിട്ടുള്ളത്.
എം.ബി.ബി.എസ് സീറ്റിന് ഒരു കോടി രൂപ മുതൽ മുകളിലോട്ടാണ് കോഴ. ബി.എച്ച്.എം.എസ്, ബി.എ.എം. എസ്, എന്നിവക്ക് 30,00,000 ത്തിനു മുകളിലും ബി.ഡി.എസിന് 25,00,000 ത്തിനു മുകളിലുമാണ് നൽകേണ്ടത്. എന്നാൽ ഇതിലും കുറഞ്ഞ നിരക്കിന് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്താനുള്ള സംഘങ്ങൾ വ്യാപകമായിട്ടുണ്ട്. മംഗളൂരു കേന്ദ്രീകരിച്ചുള്ള മലയാളി വിദ്യാഭ്യാസ മാഫിയാ സംഘങ്ങളാണ് ഇതിനു പിറകിൽ പ്രവർത്തിക്കുന്നത്. എന്നാൽ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
മംഗളൂരു, ഉഡുപ്പി, ധർമ്മസ്ഥല, സകലേഷപുരം, തുടങ്ങിയ സ്ഥലങ്ങളിൽ ശരിയായ വിധം പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾക്ക് ഏത് രീതിയിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കണമെന്ന കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒരു നിശ്ചിത മാർക്ക് അടിസ്ഥാനമാക്കി മുൻകൂറായ ഒരു ലക്ഷം രൂപ വാങ്ങി ബുക്ക് ചെയ്യുന്നതാണ് ഈ മാനേജ് മെന്റുകൾ സ്വീകരിക്കുന്ന രീതി. പ്രവേശനം സാധ്യമല്ലെങ്കിൽ ഈ തുക തിരിച്ചു നൽകാനുള്ള രേഖയും വിദ്യാർത്ഥികൾക്ക് നൽകും.
മാനേജ് മെന്റ് സീറ്റിന്റെ കാര്യത്തിൽ നീറ്റ് മാറ്റി വെക്കണോ വേണ്ടയോ എന്നതിനും തീരുമാനമായിട്ടില്ല. എന്നാൽ ഇതിനിടയിലും ചില മാനേജ് മെന്റുകൾ ബ്രോക്കർമാരെവച്ച് മുൻ കൂറായ തുക വാങ്ങി സീറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് മെഡിക്കൽ മാഫിയക്കാർ സജീവമാകുന്നത്. സമൂഹത്തിലെ ഉന്നതരായ ഡോക്ടർമാർ, അഭിഭാഷകർ, എഞ്ചിനീയർമാർ, എന്നിവരുടെ മക്കൾക്കുവേണ്ടിയാണ് ഇവർ പ്രധാനമായും വല വിരിക്കുന്നത്. അനുഭവങ്ങൾ ഏറെയുണ്ടായിട്ടും കോടികൾ കൊള്ളയടിച്ച് മാഫിയക്കാർ വിലസുന്നു. പിടിയിലാവുന്നത് വിരളമാണുതാനും.
കഴിഞ്ഞ വർഷം കർണ്ണാടകത്തിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി മുപ്പതു കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ നാൽവർ സംഘത്തിൽ മൂന്ന് പേർ തിരുവനന്തപുരത്ത് കോടതിയിൽ കീഴടങ്ങിയിരുന്നു. കാസർഗോഡ് ജില്ലക്കാരയായ ഇവർ നാലുപേരും ഇരുപത്തിനാല് വയസ്സിനു താഴെയുള്ളവർ മാത്രം. എന്നിട്ടും കോടികൾ തട്ടിയെടുക്കാൻ കഴിഞ്ഞത് മക്കൾ ഡോക്ടർ, എഞ്ചിനീയർ, എന്നിവയിലേതെങ്കിലും ആവണമെന്ന രക്ഷിതാക്കളുടെ വ്യാമോഹം കൊണ്ടാണ്. വെള്ളരിക്കുണ്ട് സ്വദേശിയായ വി.പി.ഷൈജുവാണ് പിടികൂടപ്പെട്ട സംഘത്തിലെ തലവൻ. ഒഡയംചാൽ സ്വദേശി സെബിൻ തോമസ്, മാലക്കല്ലിലെ വിജേഷ് എന്നിവരോടൊപ്പം കേരളം, കർണ്ണാടകം എന്നിടങ്ങളിലായി നിരവധി പേരിൽ നിന്നും മുപ്പതുകോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിലെ മറ്റൊരു പ്രതിയായ നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടൻ സജീഷ് ഒളിവിൽ കഴിയുകയാണ്.
സംഘത്തലവനായ വി.പി.ഷൈജുവിന്റെ മംഗളൂരുവിലെ എജുക്കേഷൻ ഗൈഡൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് റെയിഡ് നടത്തിയപ്പോൾ ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് ലഭിച്ചത്. വെള്ളരിക്കുണ്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മിക്കവാറും ജില്ലകളിൽ ഇവർ മെഡിക്കൽ സീറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ സമാനമായ കേസുകൾ മറ്റ് ജില്ലകളിലും രജിസ്റ്റ്രർ ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളും തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. പൊലീസിന് പരാതി ലഭിച്ച വിവരങ്ങൾ വച്ചാണ് മുപ്പതുകോടിയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിനു പുറമേ പല സമ്പന്നരും മക്കൾക്കായി കർണ്ണാടകത്തിൽ മെഡിക്കൽ സീറ്റിന് പണം നൽകിയിട്ടുണ്ട്. എന്നാൽ പരാതിയുമായി അവരൊന്നും രംഗത്ത് വന്നിട്ടില്ല. ഇത്തരം തട്ടിപ്പുകൾ അരങ്ങേറുമ്പോഴും മെഡിക്കൽ സീറ്റിനായി പരക്കം പായുകയാണ് മലയാളികൾ.