ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ ഒരു കോടി വീടുകൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സൗജന്യ നെറ്റ് കണക്ഷന് പുറമേ സൗജന്യ ടെലഫോൺ കണക്ഷൻ, റെന്റ് ഫ്രീ ഫോൺ സർവ്വീസ്, സൗജന്യ നിരക്കിൽ കെബിൾ ടിവി തുടങ്ങിയവയും അടുത്ത വർഷം ഡിസംബർ മുതൽ ആന്ധ്ര്ാപ്രദേശിൽ ലഭ്യമാകും.

50,000 സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, 5,000ത്തിൽ അധികം സർക്കാർ ആശുപത്രികൾ, പഞ്ചായത്ത് ഓഫിസുകൾ, എന്നിവിടങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഇന്റർനെറ്റ് റെന്റ് ഫ്രീ ഫോൺ സർവീസ്, കെബിൾ ടീവി എന്നിവ അടുത്ത ഡിസംബർ മുതൽ ലഭ്യമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫൈബർഗ്രിഡ് പ്രോജക്ടിന്റെ ഭാഗമായാണിത്.

ആന്ധ്രാപ്രദശ് സ്റ്റേറ്റ് ഫൈബർനെറ്റ് ലിമിറ്റഡ് നടപ്പിലാക്കുന്നതാണ് ഫൈബർ ഗ്രിഡ് പ്രോജക്ട്. ഇതുവഴി 149 രൂപയ്ക്ക് ദിവസവും 5 ജിബി നെറ്റ്, 250 ടിവി ചാനലുകൾ സൗജന്യ ടെലഫോൺ കണക്ഷൻ എന്നിവ നടപ്പിലാക്കും.