ആലപ്പുഴ: കോവിഡ് മൂലം ഏതാനും മാസങ്ങളായി നിർത്തിവച്ചിരുന്ന എസ്സൻസ് ഗ്ലോബലിന്റെ പഠന സെമിനാറുകൾ വീണ്ടും ആരംഭിക്കുന്നു. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ അലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ (ഡിസംബർ 27ാം തീയതി) നടക്കുന്ന ഏകദിന സെമിനാറോടെയാണ് പരിപാടികൾ പുനരാരംഭിക്കുന്നത്. നാസ്തികനായ ദൈവം 2020 എന്ന് പേരിട്ട സെമിനാർ രാവിലെ പത്തുമണി മുതൽ ഹോട്ടൽ റോയൽ പാർക്ക് ആലപ്പുഴയിൽ നടക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ രജിസ്റ്റർ ചെയ്യപ്പെട്ട ഏതാനും പേർക്ക് മാത്രമായിരുന്നു. ഡോക്ടർ അഗസ്റ്റസ് മോറിസ് 'മാറാത്ത തലവര'കൾ, സി. രവിചന്ദ്രൻ 'നാസ്തികനായ ദൈവം 2020', ഷാറോൺ സാപിയൻ 'ബൂർഷ്വാസികളും പ്രതിക്രിയാവാദികളും', ബിജുമോൻ എസ് പി 'സൗദിയിലെ പെൺ പോരാട്ടങ്ങൾ', മനുജ മൈത്രി 'സുറുമയെഴുതിയ വിലാപങ്ങൾ (ഇസ്ലാമും വിവാഹവും)' എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു.

കേരളത്തിലെ സമകാലീന സാമൂഹ്യ ചരിത്രം പരിശോധിച്ചാൽ അവഗണിക്കാനാവാത്ത ഒരു സാന്നിധ്യമാണ് എസ്സൻസ് ഗ്ലോബൽ എന്ന സംഘടന. ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാവബോധവും മാനവികതയും പരിഷ്‌കരണത്വരയും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിക്കുന്ന ഒരു സംഘടനയാണിത്. തെളിവുകൾ നയിക്കുക എന്ന ആപ്തവാക്യം ഉയർത്തിക്കൊണ്ട് കഴിഞ്ഞവർഷം ഈ സംഘടന കോഴിക്കോട് നടത്തിയ ലിറ്റ്മസ് എന്ന വാർഷകി സെമിനാറിൽ എണ്ണായിരത്തോളം ആളുകൾ പങ്കെടുത്തു എന്നത് കേരള യുകതിവാദചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന എല്ലാ വിധ സുഖസൗകര്യങ്ങൾക്കും പിന്നിൽ ഏതെങ്കിലും മത ദൈവങ്ങളല്ല മറിച്ച് ശാസ്ത്രവും അതിന് അടിസ്ഥാനമായ തെളിവുകളും ആണ് എന്ന വസ്തുത പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകയും അങ്ങനെ ചിന്തിക്കുന്ന ഒരു ജന സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ സംഘടന ലക്ഷ്യമിടുന്നത്.

കോവിഡ് പ്രോട്ടോകോളുകൾ മൂലം നേരിട്ട് പങ്കെടുക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിൽ പരിമിതി ഉള്ളതിനാൽ പ്രഭാഷണങ്ങളുടെ തൽസമയ സംപ്രേഷണം ഫേസ്‌ബുക്കിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.സംഘാടകർക്ക് പുറമെ ആദ്യം രജിസ്റ്റർ ചെയ്ത ഏതാനും പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌പോർട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല.
പരിപാടി ആദ്യാവസാനം Neuronz FB പേജിൽ ലൈവ് ടെലികാസ്‌റ് ഉണ്ടായിരിക്കും.
Neuronz Page Link : https://www.facebook.com/neuronz.in