- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വാർധക്യത്തിലെത്തിയ മൂന്നു പേരിൽ ഒരാൾ ജീവിക്കുന്നത് ദാരിദ്ര്യത്തിൽ; ഓസ്‌ട്രേലിയയിൽ പ്രായമായവരുടെ ജീവിതം യാതനയിൽ
മെൽബൺ: ഉന്നത വിദ്യാഭ്യാസമുള്ളവരുടെ നാടാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. ഓസ്‌ട്രേലിയയിൽ പ്രായമാകുമ്പോൾ ജീവിക്കാൻ ഏറെ കഷ്ടപ്പെടണമെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ പ്രായമായ മൂന്നു പേരിൽ ഒരാൾ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ലോകത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള സീനിയർ സിറ്റിസൺസ് ഉള്ള രാഷ്ട്
മെൽബൺ: ഉന്നത വിദ്യാഭ്യാസമുള്ളവരുടെ നാടാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. ഓസ്‌ട്രേലിയയിൽ പ്രായമാകുമ്പോൾ ജീവിക്കാൻ ഏറെ കഷ്ടപ്പെടണമെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിൽ പ്രായമായ മൂന്നു പേരിൽ ഒരാൾ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ലോകത്തിൽ ഉന്നത വിദ്യാഭ്യാസമുള്ള സീനിയർ സിറ്റിസൺസ് ഉള്ള രാഷ്ട്രമാണ് ഓസ്‌ട്രേലിയയെന്നാണ് പറയപ്പെടുന്നത്.
രാജ്യത്ത് പ്രായമായവരുടെ ജീവിത നിലവാരം ഏറെ താഴെയാണെന്നാണ് പറയപ്പെടുന്നത്. വരുമാനം ഇല്ലാത്തതാണ് വാർധക്യത്തിലെ ഈ അരക്ഷിതാവസ്ഥയ്ക്കു കാരണമായി പറയുന്നത്. വാർധക്യത്തിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഭൂരിപക്ഷം ആൾക്കാർക്കും സാധിക്കുന്നില്ല. സീനിയർ സിറ്റിസൺസിന്റെ ക്ഷേമത്തിനായി രാജ്യത്ത് പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിൽ സർക്കാരും ഏറെ പിന്നിലാണ്. വാർധക്യത്തിൽ വ്യക്തികളുടെ ജീവിതനിലവാരം പരിശോധിക്കുന്നതിനായി സർവേ നടത്തിയ 96 രാജ്യങ്ങളുടെ പട്ടികയിൽ 61-മതാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം.
പെൻഷനായവരുടെ ക്ഷേമപദ്ധതികൾക്ക് ഫെഡറൽ സർക്കാർ അടിയന്തിരമായി മുന്നോട്ടുവരണമെന്നാണ് സീനിയർ സിറ്റിസൺ ഗ്രൂപ്പായ സിഒടിഎ ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ഇയാൻ യേറ്റ്‌സ് പറയുന്നത്. ആരോഗ്യം, എംപ്ലോയ്‌മെന്റ് തുടങ്ങിയ കാര്യങ്ങളിൽ ഓസ്‌ട്രേലിയ മുന്നിട്ടു നിൽക്കുകയാണെങ്കിലും വാർധക്യത്തിലായ വ്യക്തികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിൽ തായ്‌ലണ്ട്, ഇക്വഡോർ, ബോളിവിയ തുടങ്ങിയ രാജ്യങ്ങളുടെ ശ്രേണിയിലാണ് ഓസ്‌ട്രേലിയയും പെടുന്നതെന്നാണ് ഇയാൻ യേറ്റ്‌സ് അഭിപ്രായപ്പെടുന്നത്.
വരുമാനം കുറവാണെങ്കിലും സീനിയർ സിറ്റിസൺസിന്റെ ഇടയിൽ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ ഓസ്‌ട്രേലിയ മുന്നിട്ടു നിൽക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജീവിതദൈർഘ്യം, മാനസികാരോഗ്യം എന്നിവയിലെല്ലാം തന്നെ രാജ്യം മുമ്പന്തിയിൽ തന്നെയാണ്. അതേസമയം വാർധക്യത്തിലെത്തിയവർ ഏറ്റവും സുഖമായി ജീവിക്കുന്ന രാജ്യം നോർവേയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും മോശം രാജ്യം അഫ്ഗാനിസ്ഥാനും. നോർവേ കഴിഞ്ഞാൽ സ്വീഡൻ രണ്ടാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. കാനഡ, ജർമനി, നെതർലാൻഡ്‌സ്, ഐസ് ലാൻഡ്, യുഎസ്എ, ജപ്പാൻ, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നിങ്ങനെയാണ് രാജ്യങ്ങളെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)