- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേരാനല്ലൂരിൽ സിഗ്‌നൽ തെറ്റിച്ചെത്തിയ മിനിലോറി ബൈക്കിലും കാറിലും ഇടിച്ചു; ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം; അപകടതോത് കൂട്ടിയത് ഇടിയുടെ ആഘാതത്തിൽ കാർ സ്‌കൂട്ടർ യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയത്
കൊച്ചി: ചേരാനല്ലൂരിൽ സിഗ്‌നൽ തെറ്റിച്ചെത്തിയ മിനി ലോറി വാഹനം ബൈക്കിലും കാറിലും ഇടിച്ച് ഒരാൾ മരിച്ചു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ കാറ് സിഗ്‌നൽ കാത്തു കിടന്ന സ്‌കൂട്ടർ യാത്രികർക്കിടയിലേയ്ക്ക് പാഞ്ഞുകയറിയത് അപകടത്തോത് വർധിപ്പിച്ചു.
അഞ്ചിലേറെ വാഹനങ്ങൾക്ക് ഭാഗികമായി തകരാറുണ്ട്. കളമശേരി ഭാഗത്തു നിന്നു വന്ന മിനി ലോറിയാണ് സിഗ്‌നൽ തെറ്റിച്ച് അപകടമുണ്ടാക്കിയത്. ഇടപ്പള്ളി ഭാഗത്തേയ്ക്ക് വരുന്നതിന് സിഗ്‌നൽ കാത്തു നിന്ന വാഹനങ്ങൾക്കിടയിലേയ്ക്കാണ് വാഹനങ്ങൾ ഇടിച്ചു കയറിയത്. കെടാമംഗലം കിഴക്കുംചേരി മോഹനന്റെ മകൻ അമൽ(27) ആണ് മരിച്ചത്. മാതാവ്്: ഗീത, സഹോദരി: അശ്വിനി.
Next Story