ഹൂസ്റ്റൺ: ടെക്‌സാസ്‌ സൗത്തേൺ യൂണിവേഴ്‌സിറ്റി കാമ്പസിനടുത്തെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിലുണ്ടായ വെടി വയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
 
വെടി വയ്‌പ്പിനെ തുടർന്ന്  9,700 വിദ്യാർത്ഥികൾ സ്‌കൂളിൽ കുരുങ്ങി. സ്‌കൂളിൽ വെള്ളിയാഴ്ചത്തെ ക്ലാസുകൾ റദ്ദു ചെയ്തു. അക്രമത്തിന്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല. കുറ്റവാളികളെ കുറിച്ചും അക്രമത്തിന് ഇരയായവരെ കുറിച്ചും സ്ഥിരീകരണമായിട്ടില്ലെങ്കിലും യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയാണ് മരിച്ചത് എന്ന് പ്രാദേശിക വൃത്തങ്ങൾ രേഖപ്പെടുത്തുന്നു. പൊലീസ് രണ്ട പേരെ കസറ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്.