രക്കിലോമീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ വ്യാസമുള്ള പടുകൂറ്റൻ ഉൽക്ക ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നതായി റിപ്പോർട്ട്. ഫെബ്രുവരി 25-ന് ഉൽക്ക ഭൂമിയെ കടന്നുപോകുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കഴിഞ്ഞവർഷം നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ 206 ഡബ്ല്യുഎഫ്9 എന്ന ഉൽക്ക ഭൂമിയുടെ 5.1 കോടി കിലോമീറ്റർ അകലെക്കൂടി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, ഈ ഉൽക്ക ഭൂമിയിൽ പതിക്കുമെന്ന വാദവുമായി ചില ജ്യോതിശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്. ഫെബ്രുവരി 16-ന് ഉൽക്ക ഭൂമിയിൽ പതിക്കുമെന്നാണ് അവരുടെ പ്രവചനം. മാത്രമല്ല, ഭൂമിയിൽ വൻതോതിലുള്ള നാശനഷ്ടത്തിനിടയാക്കുന്ന ഉൽക്കാപതനം, വലിയ ഭൂകമ്പത്തെയും സുനാമിയെയും പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമെന്നും അവർ പറയുന്നു.

ചൊവ്വയുടെ ഭ്രമണപഥം കടന്നാണ് ഉൽക്ക ഭൂമിയിലക്ക് പാഞ്ഞുവരുന്നത്. വാൽനക്ഷത്രമെന്നും ഉൽക്കയെന്നും തോന്നിപ്പിക്കുന്ന വസ്തു ഭൂമിയെ നശിപ്പിക്കുമെന്ന വാദത്തിന്റെ മുൻനിരയിൽ റഷ്യൻ ജ്യോതിശാസ്ത്രജ്ഞനായ ഡയോമിൻ ഡാമിർ സഖറോവിച്ചാണ്. ഒക്ടോബറിൽ നിബിറു സിസ്റ്റത്തിൽനിന്ന് പുറത്തുകടന്ന ഉൽക്ക ഭൂമിയിൽ പതിക്കുമെന്ന കാര്യം നാസയ്ക്കറിയാമെന്നും അവർ പുറത്തുവിടാത്തതാണെന്നും ഡയോമിൻ പറയുന്നു.

എന്നാൽ, ഡബ്ല്യുഎഫ് 9 ഭൂമിക്കൊരു വെല്ലുവിളിയേയല്ലെന്നാണ് നാസയുടെ നിഗമനം. ഉൽക്കയുടെ യാത്രാദിശ മനസ്സിലാക്കിയിട്ടുണ്ടെന്നും അത് ഭൂമിയിൽനിന്ന് ഏറെയകലെക്കൂടി കടന്നുപോകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇരുണ്ട വസ്തുവാണ് ഭൂമിയിലേക്ക് വരുന്നത്. വളരെക്കുറിച്ച് ഭാഗം മാത്രമാണ് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതെന്നും നാസയിലെ ശാസ്ത്രജ്ഞർ പറയുന്നു.