- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിക്ഷയെടുത്ത് ജീവിതം.. ഒറ്റമുറി ഷെഡ്ഡിൽതാമസം.. മരണ ശേഷം വയോധികയുടെ താമസ സ്ഥലം പരിശോധിച്ച നാട്ടുകാർ ഞെട്ടി! ആരും അടുപ്പിക്കാതെ ആട്ടിയോടിച്ചിരുന്ന റോസമ്മയുടെ താമസ സ്ഥലത്തു നിന്നും കണ്ടെത്തിയത് പണത്തിന്റെ ശേഖരം; നാണയതുട്ടുകളും നോട്ടുകളുമായി പണം കണ്ടെത്തിയത് മുറിയിലെ ചപ്പുചവറുകൾക്കിടയിലും ടിന്നിലും ഒളിപ്പിച്ച നിലയിൽ
ആലപ്പുഴ: ജീവിതകാലം മുഴുവൻ ഭിക്ഷക്കാരിയായി ജീവിച്ച വയോധിക മരിച്ചപ്പോൾ ഒറ്റമുറിഷെഡ്ഡിലെ താമസ സ്ഥലം പരിശോധിച്ച നാട്ടുകാർ ഞെട്ടി..! നാണയങ്ങലും നോട്ടുകളുമായി വൻ പണത്തിന്റെ ശേഖരം തന്നെയാണ് ഭിക്ഷക്കാരിയുടെ സമ്പാദ്യമായി കണ്ടെടുത്തത്. ചില്ലറ നാണയ തുട്ടുകളും നോട്ടുകളുമായാണ് പണം കാണെപ്പട്ടത്. ആലപ്പുഴ ജില്ലയിലെ കവലൂരിൽ ചെട്ടികാട് പള്ളിപ്പറമ്പിൽ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68)യുടെ ഷെഡ്ഡിൽ നിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്. നാണയങ്ങളും നോട്ടുകളുമായി ലക്ഷങ്ങൾ ഉണ്ടെന്നാണ് നിഗമനം. പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് പണം എണ്ണിത്തീർന്നിട്ടില്ല. ചെട്ടികാട് പള്ളിപ്പറമ്പിൽ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68)യുടെ ഷെഡ്ഡിൽനിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്. ഭിക്ഷയെടുത്ത് ജീവിച്ച ഇവർക്ക് ബന്ധുക്കളും നാട്ടുകാരുമാണ് ഭക്ഷണം നൽകിയിരുന്നത്. ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകൾക്കിടയിൽ ടിന്നുകളിലടച്ചനിലയിൽ പൈസ ശ്രദ്ധയിൽപ്പെട്ടത്. വൈകുംവരെ 68,865 രൂപ എണ്ണി. കേടുപാടുപറ്റിയ കറൻസികളുമുണ്ട്. ഇത് പതിനായിരം രൂപയോളം വരുമെന്ന
ആലപ്പുഴ: ജീവിതകാലം മുഴുവൻ ഭിക്ഷക്കാരിയായി ജീവിച്ച വയോധിക മരിച്ചപ്പോൾ ഒറ്റമുറിഷെഡ്ഡിലെ താമസ സ്ഥലം പരിശോധിച്ച നാട്ടുകാർ ഞെട്ടി..! നാണയങ്ങലും നോട്ടുകളുമായി വൻ പണത്തിന്റെ ശേഖരം തന്നെയാണ് ഭിക്ഷക്കാരിയുടെ സമ്പാദ്യമായി കണ്ടെടുത്തത്. ചില്ലറ നാണയ തുട്ടുകളും നോട്ടുകളുമായാണ് പണം കാണെപ്പട്ടത്. ആലപ്പുഴ ജില്ലയിലെ കവലൂരിൽ ചെട്ടികാട് പള്ളിപ്പറമ്പിൽ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68)യുടെ ഷെഡ്ഡിൽ നിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്.
നാണയങ്ങളും നോട്ടുകളുമായി ലക്ഷങ്ങൾ ഉണ്ടെന്നാണ് നിഗമനം. പൊലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് പണം എണ്ണിത്തീർന്നിട്ടില്ല. ചെട്ടികാട് പള്ളിപ്പറമ്പിൽ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മ(68)യുടെ ഷെഡ്ഡിൽനിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്. ഭിക്ഷയെടുത്ത് ജീവിച്ച ഇവർക്ക് ബന്ധുക്കളും നാട്ടുകാരുമാണ് ഭക്ഷണം നൽകിയിരുന്നത്. ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകൾക്കിടയിൽ ടിന്നുകളിലടച്ചനിലയിൽ പൈസ ശ്രദ്ധയിൽപ്പെട്ടത്. വൈകുംവരെ 68,865 രൂപ എണ്ണി. കേടുപാടുപറ്റിയ കറൻസികളുമുണ്ട്. ഇത് പതിനായിരം രൂപയോളം വരുമെന്നാണ് സൂചന.
പൊലീസിന്റെയും പഞ്ചായത്ത് അംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിധ്യത്തിൽ ബന്ധുക്കളും അയൽവാസികളും ചേർന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്. വ്യാഴാഴ്ചയും പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് തുടരും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് റോസമ്മയെ മരിച്ചനിലയിൽ കാണുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തേക്ക് കാണാതെവന്നപ്പോൾ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അവിവാഹിതയായ റോസമ്മ പത്തുവർഷമായി ഒറ്റയ്ക്കാണ് ഷീറ്റ് മേഞ്ഞ ഷെഡ്ഡിൽ താമസിച്ചിരുന്നത്. ഇവർ ആരെയും താമസസ്ഥലത്തേക്ക് അടുപ്പിക്കാറില്ലായിരുന്നുവെന്ന് സഹോദരങ്ങളായ വർഗീസും സിസിലിയും പറഞ്ഞു. മുറി മുഴുവൻ ചപ്പുചവറുകളാണ്. ഇവയ്ക്കിടയിലാണ് ടിന്നുകളിലാക്കി പണം സൂക്ഷിച്ചിരുന്നത്. 30 രൂപ വീതം പേപ്പറുകളിൽ പൊതിഞ്ഞാണ് ടിന്നുകളിലാക്കിയിരുന്നത്. ടിന്നിൽ പണം ഇടുന്നതിനു മുമ്പും ശേഷവും മെഴുകുതിരിയും തീപ്പെട്ടിയും വച്ചാണ് അടച്ചിരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇങ്ങനെ അനേകം ടിന്നുകളാണ് ചവറുകൾക്കിടയിൽനിന്ന് തപ്പിയെടുത്തുകൊണ്ടിരിക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്തിയതിനുശേഷം പണം ബന്ധുക്കൾക്കുതന്നെ നൽകുമെന്ന് ആലപ്പുഴ നോർത്ത് സിഐ ജി.സന്തോഷ്‌കുമാർ അറിയിച്ചു.