- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്ത് തട്ടിയെടുക്കാൻ അനുജനെ ഭ്രാന്തനാക്കി സെല്ലിലിട്ടു; മാതാവിനെ വയോധികസദനത്തിൽ തള്ളി; ഈ ക്രൂരതകൾക്ക് പിന്നിൽ ഉന്നത സർക്കാരുദ്യോഗസ്ഥൻ; കൂട്ടിന് സിപിഐഎമ്മും: തിരുവല്ലയിൽ നിന്നുള്ള സിനിമയെ വെല്ലുന്ന ജീവിതകഥ ഇങ്ങനെ
കോട്ടയം: ഷാഫി സംവിധാനം ചെയ്ത വൺമാൻഷോ എന്ന സിനിമ കണ്ടവർ ഓർക്കുന്നുണ്ടാകും കുഴപ്പക്കാരനായ അനുജനെ ഭ്രാന്താശുപത്രി സെല്ലിൽ അടയ്ക്കുന്ന ജ്യേഷ്ഠന്റെ കഥ. അതിന്റെ തനിയാവർത്തനം ഞെട്ടിക്കുന്ന ചില മാറ്റങ്ങളോടെ അരങ്ങേറുകയാണ് തിരുവല്ല കുന്നന്താനത്ത്. സംസ്ഥാനസർക്കാരിൽ ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥൻ കുടുംബസ്വത്ത് മുഴുവൻ തനിക്ക് മാത്രമായി കിട്ടാൻ അനുജനെ ഭ്രാന്തനെന്ന് മുദ്ര കുത്തി മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ അടച്ചു. വിധവയായ മാതാവിനെ വയോധികസദനത്തിലാക്കി. റിപ്പോർട്ടർ ചാനൽ പ്രവർത്തകർ അതിസാഹസികമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കടന്നു കയറി രോഗമില്ലാത്തയാൾ സെല്ലിൽ കിടക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തതോടെ അനുജന് മോചനമായി. തന്റെ മാതാവ് ജ്യേഷ്ഠനൊപ്പം സുഖമായി വസിക്കുന്നുവെന്ന് കരുതിയ അനുജൻ കഴിഞ്ഞ ദിവസം മാത്രം അറിയുന്നു പത്തനാപുരം ഗാന്ധിഭവനിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചെന്ന്. പെട്ടെന്ന് തന്നെ സംസ്കാരം നടത്തി മടങ്ങാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതോടെ ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സിപിഐഎമ്മിന്റെ പിന്തുണതോട
കോട്ടയം: ഷാഫി സംവിധാനം ചെയ്ത വൺമാൻഷോ എന്ന സിനിമ കണ്ടവർ ഓർക്കുന്നുണ്ടാകും കുഴപ്പക്കാരനായ അനുജനെ ഭ്രാന്താശുപത്രി സെല്ലിൽ അടയ്ക്കുന്ന ജ്യേഷ്ഠന്റെ കഥ. അതിന്റെ തനിയാവർത്തനം ഞെട്ടിക്കുന്ന ചില മാറ്റങ്ങളോടെ അരങ്ങേറുകയാണ് തിരുവല്ല കുന്നന്താനത്ത്. സംസ്ഥാനസർക്കാരിൽ ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥൻ കുടുംബസ്വത്ത് മുഴുവൻ തനിക്ക് മാത്രമായി കിട്ടാൻ അനുജനെ ഭ്രാന്തനെന്ന് മുദ്ര കുത്തി മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ അടച്ചു.
വിധവയായ മാതാവിനെ വയോധികസദനത്തിലാക്കി. റിപ്പോർട്ടർ ചാനൽ പ്രവർത്തകർ അതിസാഹസികമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കടന്നു കയറി രോഗമില്ലാത്തയാൾ സെല്ലിൽ കിടക്കുന്ന കാര്യം റിപ്പോർട്ട് ചെയ്തതോടെ അനുജന് മോചനമായി. തന്റെ മാതാവ് ജ്യേഷ്ഠനൊപ്പം സുഖമായി വസിക്കുന്നുവെന്ന് കരുതിയ അനുജൻ കഴിഞ്ഞ ദിവസം മാത്രം അറിയുന്നു പത്തനാപുരം ഗാന്ധിഭവനിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചെന്ന്. പെട്ടെന്ന് തന്നെ സംസ്കാരം നടത്തി മടങ്ങാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതോടെ ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സിപിഐഎമ്മിന്റെ പിന്തുണതോടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള നീക്കമാണ് നടക്കുന്നത്.
2010 നവംബറിലാണ് രോഗമില്ലാത്ത ആളെ സ്വത്തു തട്ടിയെടുക്കാന് വേണ്ടി ഭ്രാന്താശുപത്രിയിൽ അടച്ചുവെന്ന വാർത്ത റിപ്പോർട്ടർ ചാനൽ പുറത്തു വിട്ടത്. പത്തനംതിട്ട കുന്നന്താനം സ്വദേശി രവിശങ്കറിനെയാണ് സർക്കാർ ഉദ്യോഗസ്ഥനായ സഹോദരൻു തന്റെ സ്വാധീനം ഉപയോഗിച്ച് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അടച്ചത്. ജ്യേഷ്ഠൻ സ്വത്തിന് വേണ്ടി തന്നെ മാനസിക രോഗിയാക്കുകയാണെന്നും രവിശങ്കർ വെളിപ്പെടുത്തിയിരുന്നു.
ആശുപത്രിയിലെ ഡോക്ടറിന്റെ സഹായത്തോടെയാണ് തന്നെ സെല്ലിൽ അടച്ചത്. 26 മാനസികരോഗികൾക്കൊപ്പമാണ് അവിടെ കഴിയേണ്ടി വന്നത്. നാട്ടുകാരാണ് ഇതിനെതിരേ പരാതിയുമായി രംഗത്തു വന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായ രവിശങ്കറിനുണ്ടായിരുന്ന ഏക പ്രശ്നം അമിത മദ്യപാനമായിരുന്നു. പ്രായമായ അമ്മയെ നോക്കിയിരുന്നതും രവി തന്നെയാണ്. രവിയെ പിടിച്ചു കൊണ്ട് പോയതോടെ ഓർമശക്തി പോലും നഷ്ടപ്പെട്ട അമ്മയുടെ കാര്യം കഷ്ടത്തിലായി.
സംഭവം അറിഞ്ഞ് തിരുവനന്തപുരത്തെത്തി കണ്ട നാട്ടുകാരോട് രവി പറഞ്ഞതും തന്നെ എത്രയും വേഗം രക്ഷപെടുത്തണമെന്നായിരുന്നു. വിവരം മണത്തറിഞ്ഞ് റിപ്പോർട്ടർ ചാനൽ പ്രതിനിധികൾ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നുഴഞ്ഞു കയറി ഒളികാമറ ഓപ്പറേഷൻ നടത്തി രവിശങ്കറിന്റെ കഥ പുറത്തു വിട്ടു. ഇതോടെ രവിയെ ആശുപത്രി അധികൃതർക്ക് മോചിപ്പിക്കേണ്ടി വന്നു. അതേസമയം അമിതമദ്യപാനത്തിന്റെ പേരിലാണ് രവിശങ്കറിനെ മാനസികകേന്ദ്രത്തിലടച്ചതെന്നായിരുന്നു ചേട്ടന്റെ വിശദീകരണം.
ആശുപത്രിയിൽ നിന്നും മോചിതനായ രവിശങ്കർ പി.എസ്.സി മുഖേനെ റവന്യൂ വകുപ്പിൽ ജോലിക്ക് കയറി. സഹകരണ ബാങ്കിലെ റാങ്ക് ലിസ്റ്റിൽ തൊട്ടു പിന്നിലുള്ള ആൾക്ക് ജോലി ലഭിക്കാനാണ് രവി റവന്യൂ വകുപ്പിലേക്ക് മാറിയത്. പിന്നെ ഒരിക്കലും അമ്മയെ കാണാൻ രവിക്ക് കഴിഞ്ഞില്ല. ജേഷ്ഠന്റെ ഭാര്യയും ഡോക്ടറാണ്. രവിയും നാട്ടുകാരും വിചാരിച്ചിരുന്നത് അമ്മ ജ്യേഷ്ഠനൊപ്പം ഉണ്ടെന്നായിരുന്നു. എന്നാൽ ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നത് അമ്മയെ പത്തനാപുരത്തെ ഗാന്ധി ഭവനിൽ കൊണ്ടാക്കിയിരുന്നു എന്നാണ്. മരിച്ച ശേഷമാണ് അവരെ അടൂരിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അതിന് ശേഷമാണ് മറ്റെല്ലാവരെയും വിളിച്ച് ജ്യേഷ്ഠൻ ഇക്കാര്യം പറയുന്നത്. ഇന്നലെ സംസ്കാരം നടത്തണമെന്നും ഇന്ന് ഔദ്യോഗിക ആവശ്യങ്ങൾ ഉണ്ടെന്നും പറഞ്ഞ് അദ്ദേഹം വാശിപിടിച്ചു.
ഇതിൽ പ്രകോപിതരായ നാട്ടുകാരാണ് സംസ്കാരം ഇന്നാക്കാൻ നിർബന്ധം പിടിച്ചത്. സംസ്കാര ചടങ്ങിനിടെ സംഘർഷം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ തിരുവനന്തപുരത്തുള്ള എൻ.ജി.ഒ യൂണിയൻ നേതാക്കളുമായി ബന്ധപ്പെട്ട് കുന്നന്താനത്തെ സിപിഐ (എം) നേതാക്കളെ ഇയാൾ വശത്താക്കി. ഇവരുടെ സംരക്ഷണയിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് ജ്യേഷ്ഠന്റെ നീക്കം. രവിശങ്കർ ഇപ്പോൾ വലിയ ഭയത്തിലാണ്. സ്വത്തിന് വേണ്ടി ജ്യേഷ്ഠൻ തന്നെ എന്തും ചെയ്തേക്കുമെന്ന് അയാൾ ഭയക്കുന്നു. പരിസരവാസികളാണ് രവിശങ്കറിന് ഇപ്പോൾ സംരക്ഷണം തീർക്കുന്നത്.