- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കയറിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചപ്പോൾ അപമാനഭാരത്താൽ ഞാൻ ഇറങ്ങി ഓടുകയായിരുന്നു'; എം.ജെ അക്‌ബറിനെതിരെ പീഡനാരോപണവുമായി ഒരു മാധ്യമപ്രവർത്തക കൂടി രംഗത്ത്; മുറിയിലെത്തിയ തന്നെ അക്‌ബർ ചുംബിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മുഖം മാന്തിപ്പൊളിച്ചെന്നും യുഎസിൽ മാധ്യമപ്രവർത്തകയായ പല്ലവി ഗൊഗോയ് ! അക്‌ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് 12 യുവതികൾ
ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ കുരുങ്ങി കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിട്ടും എം.ജെ അക്‌ബറിന് വീണ്ടും കുരുക്ക് മുറുകുന്നു. മീടു ആരോപണം ഉയർന്ന ദിവസങ്ങൾക്കുള്ളിലാണ് വനിതാ മാധ്യമ പ്രവർത്തകൾ ഉൾപ്പടെ 11 പേർ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു മാധ്യമ പ്രവർത്തക കൂടി അക്‌ബറിനെതിരെ രംഗത്തെത്തിയപ്പോൾ സംഭവം വൻ വിവാദത്തിലേക്കാണ് നീങ്ങുന്നത്. യുഎസിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയാണ് എം.ജെ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലെ നാഷണൽ പബ്ലിക്ക് റേഡിയോയിലാണ് പല്ലവി ജോലി ചെയ്യുന്നത്. എം.ജെ അക്‌ബറിനൊപ്പം 2008 കാലയളവിൽ പല്ലവി ജോലി ചെയ്തിരുന്നു. അന്ന് അദ്ദേഹം ഏഷ്യൻ ഏജിൽ എഡിറ്റർ ഇൻ ചീഫായിരിക്കുന്ന സമയത്താണ് താനും ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താൻ ആകൃഷ്ടയായിരുന്നു. മാത്രമല്ല മാധ്യമപ്രവർത്തനം കൂടുതൽ പഠിക്കുന്നതിനുവേണ്ടി വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾ താൻ സഹിച്ചിരുന്നതായും
ന്യൂഡൽഹി: ലൈംഗികാരോപണത്തിൽ കുരുങ്ങി കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചിട്ടും എം.ജെ അക്‌ബറിന് വീണ്ടും കുരുക്ക് മുറുകുന്നു. മീടു ആരോപണം ഉയർന്ന ദിവസങ്ങൾക്കുള്ളിലാണ് വനിതാ മാധ്യമ പ്രവർത്തകൾ ഉൾപ്പടെ 11 പേർ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു മാധ്യമ പ്രവർത്തക കൂടി അക്‌ബറിനെതിരെ രംഗത്തെത്തിയപ്പോൾ സംഭവം വൻ വിവാദത്തിലേക്കാണ് നീങ്ങുന്നത്. യുഎസിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയാണ് എം.ജെ അക്‌ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലെ നാഷണൽ പബ്ലിക്ക് റേഡിയോയിലാണ് പല്ലവി ജോലി ചെയ്യുന്നത്.
എം.ജെ അക്‌ബറിനൊപ്പം 2008 കാലയളവിൽ പല്ലവി ജോലി ചെയ്തിരുന്നു. അന്ന് അദ്ദേഹം ഏഷ്യൻ ഏജിൽ എഡിറ്റർ ഇൻ ചീഫായിരിക്കുന്ന സമയത്താണ് താനും ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താൻ ആകൃഷ്ടയായിരുന്നു. മാത്രമല്ല മാധ്യമപ്രവർത്തനം കൂടുതൽ പഠിക്കുന്നതിനുവേണ്ടി വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾ താൻ സഹിച്ചിരുന്നതായും പല്ലവി പറയുന്നു. എഡിറ്റർ ചുമതല ലഭിച്ചെങ്കിലും വാർത്തയ്ക്ക് വേണ്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വില തനിക്ക് നൽകേണ്ടി വന്നുവെന്ന് പല്ലവി പറയുന്നു.
താൻ ചുമതല വഹിക്കുന്ന പേജിന് വേണ്ടി ചെയ്ത വർക്കുകളെ അദ്ദേഹം പ്രശംസിച്ചതിന് പിന്നാലെ തന്നെ കയറിപ്പിടിച്ച് ചുംബിക്കാനും ശ്രമം നടത്തി. അക്‌ബറിനെ തള്ളിമാറ്റി അപമാനഭാരത്താൽ താൻ ഇറങ്ങിയോടുകയായിരുന്നുവെന്ന് പല്ലവി പറയുന്നു. സംഭവത്തിന് ശേഷം ഏതാനും നാളുകൾക്കുള്ളിൽ വീണ്ടും അക്‌ബറിൽ നിന്ന് കൂടുതൽ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്‌ബർ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്.
മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്‌ബർ ശ്രമിച്ചത്. എതിർക്കാൻ ശ്രമിച്ച തന്റെ മുഖം അക്‌ബർ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താൻ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു. പിന്നാലെ തന്നെ ജയ്പുരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താൻ എതിർത്തെങ്കിലും അയാൾ തന്നേക്കാൾ കരുത്തനായിരുന്നുവെന്ന് പല്ലവി വിശദമാക്കുന്നു. വാക്കുകൾകൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങൾ പിന്നീടും തുടർന്നുവെന്നും പല്ലവി പറയുന്നു.
Those before me have given me the courage to reach into the recesses of my mind and confront the monster that I escaped from decades ago. Together, our voices tell a different truth @TushitaPatel @SuparnaSharma @priyaramani @ghazalawahab
- Pallavi Gogoi (@pgogoi) November 1, 2018
My story https://t.co/DG5dT7TEUU
തങ്ങൾ അനുഭവിച്ച ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവന്നവർക്കുള്ള പിന്തുണയായിട്ടാണെന്ന് പല്ലവി വ്യക്തമാക്കി. കൗമാരക്കാരായ തന്റെ മക്കൾ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് പറയുന്നതെന്നും പല്ലവി വ്യക്തമാക്കുന്നു.
നിലവിൽ 12 പേരാണ് അക്‌ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്‌ബർ മാനനഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരുന്നു. നിയസ്ഥാപനമായ കരൺജവാല അൻഡ് കമ്പനിയാണ് അക്‌ബറിന് വേണ്ടി കേസ് നടത്തുക.
പ്രിയ രമണിക്ക് പിന്തുണ ലഭിച്ചതോടെ അക്‌ബർ സമ്മർദ്ദത്തിൽ
എം.ജെ അക്‌ബറിനെതിരെ നിയമനടപടിക്കൊരുങ്ങുന്ന പ്രിയ രമണിക്ക് പിന്തുണയുമായി 19 വനിത മാധ്യമപ്രവർത്തകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഏഷ്യൻ എയ്ജിൽ പ്രിയ രമണിക്കൊപ്പം ജോലി ചെയ്തവരും സമാന അനുഭവം നേരിട്ടവരും സാക്ഷികളും ഇക്കൂട്ടത്തിലുണ്ട്. തങ്ങളുടെ മൊഴി കൂടി കോടതി കേൾക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെ അക്‌ബർ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.
അക്‌ബറിനെതിരെ രംഗത്തെത്തിയ 19 വനിത മാധ്യമപ്രവർത്തകർ സംയുക്തമായി പ്രസ്താവന ഇറക്കിയാണ് പ്രിയ രമണിക്ക് പിന്തുണ അറിയിച്ചത്. പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോൾ പരാതിക്കാരനായ എം.ജെ അക്‌ബറിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നവരുടെ മൊഴികൾ കൂടി പരിഗണിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
എം.ജെ അക്‌ബർ മാധ്യമ പ്രവർത്തകർക്കെതിരായ നിയമനടപടിയിലൂടെ തെളിയിക്കുന്നതെന്തെന്നും പ്രസ്താവനയിൽ ചോദിക്കുന്നു. എംപി, കേന്ദ്രമന്ത്രി എന്നീ പദവികൾ ദുരുപയോഗം ചെയ്യുകയാണ് അക്‌ബർ ചെയ്തത്. പ്രിയ രമണിയുടെ വെളിപ്പെടുത്തൽ സ്വന്തം അനുഭവം എന്നതിനപ്പുറം നിലനിൽക്കുന്ന സ്ത്രീ വിരുദ്ധതയും ലൈംഗിക ഇരയാക്കപ്പെടലുമാണ് തകർക്കപ്പെട്ടതെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഇനിയും മറ്റ് വനിതകൾ അക്‌ബറിനെതിരെ രംഗത്തെത്തുമെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. ആരോപണം ഉന്നയിച്ചവരിൽ ഭൂരി ഭാഗവും ഏഷ്യൻ ഏജിൽ ജോലി ചെയ്തവരോ ഇന്റേൺഷിപ്പ് ചെയ്തവരോ ആണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.