മസ്‌കത്ത്: ഒമാനിൽ ജോലി ചെയ്യുന്നതിൽ മൂന്നിൽ ഒരു പ്രവാസിയും മതിയായ അക്കാദമിക യോഗ്യതകളില്ലാത്തവരാണെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻഫർമേഷന്റെ കണക്കുകൾ.ആകെയുള്ള 1,541,430 പ്രവാസികളിൽ 97,853 പേർക്ക് മാത്രമാണ് ബിരുദവും അതിന് മുകളിലുള്ള യോഗ്യതകളും ഉള്ളതെന്ന് എൻ.സി.എസ്.ഐ കണക്കുകൾ പറയുന്നു.

സെപ്റ്റംബറിലെ കണക്കനുസരിച്ച് 595,396 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 524,660 ബംഗ്‌ളാദേശികളും 216,47 പാക്കിസ്ഥാനികളും രാജ്യത്തുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ 3.5 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

1,541,430 പ്രവാസികളിൽ 1,251,809 പേർ സ്വകാര്യ മേഖലയിലാണ് തൊഴിലെടുക്കുന്നത്. 57,527 വിദേശികൾ സർക്കാർ മേഖലയിലും തൊഴിലെടുക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിലാണ് സർക്കാർ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം ഏറ്റവും കൂടുതൽ, 30.2 ശതമാനം. രണ്ട് ശതമാനം വിദേശ നിക്ഷേപവും ഉള്ള കൺസ്ട്രക്ഷൻ മേഖലയിൽ നിർമ്മാണ തൊഴിലാളികളുടെ എണ്ണം 44 ശതമാനമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു