- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയെങ്കിലും സത്യസന്ധരായാൽ കള്ളപ്പണക്കാർക്ക് പേടിക്കാനില്ല; കൃത്രിമത്തിന് ശ്രമിക്കാതെ ഉള്ള പണം ബാങ്കിൽ ഇട്ടാൽ 40 ശതമാനം സർക്കാർ മടക്കിത്തരും; തിരുത്തിയത് 200 ശതമാനം നികുതി നിർദ്ദേശം; രണ്ടരലക്ഷത്തിൽ കൂടുതൽ ഉറവിടമുള്ള പണം ഉണ്ടെങ്കിൽ നാല് വർഷം വരെ തടവെന്ന പ്രചരണം വ്യാജം; തടവ് ലഭിക്കുന്നത് ഇനിയും തട്ടിപ്പ് നടത്തുന്നവർക്ക്
മുംബൈ: കള്ളപ്പണം വെളുപ്പിക്കാൻ മോദി സർക്കാർ നേരത്തെ പദ്ധതി നടപ്പാക്കിയിരുന്നു. അതിന് ശേഷമാണ് നോട്ട് അസാധുവാക്കലും കറൻസി നിയന്ത്രണവും ഏർപ്പെടുത്തിയത്. 45 ശതമാനം നികുതി നൽകി ഉറവിടം വെളിപ്പെടുത്താതെ കള്ളപ്പണം മാറ്റിയെടുക്കാനായിരുന്നു പദ്ധതി. നോട്ട് അസാധുവാക്കൽ എത്തിയതോടെ ഈ പദ്ധതി പ്രകാരവും കള്ളപ്പണത്തെ മാറ്റിയെടുക്കാത്തവർ കുടുങ്ങി. കള്ളക്കളികളിലൂടെ കള്ളപ്പണത്തെ മാറ്റിയെടുക്കാൻ ശ്രമവും തുടങ്ങി. ബാങ്കുകളിൽ നോട്ട് മാറ്റിയെടുക്കാൻ ഇത്തരക്കാർ ഏജന്റുമാരെ നിയോഗിച്ചു. ഇത് മനസ്സിലാക്കി കേന്ദ്ര സർക്കാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇപ്പോഴിതാ കള്ളപ്പണക്കാർക്ക് ചെറിയൊരു ആശ്വാസവും. നിങ്ങളുടെ കൈയിലുള്ള രണ്ടര ലക്ഷത്തിൽ അധികമുള്ള തുക ബാങ്കിൽ നിക്ഷേപിക്കാം. അങ്ങനെ നിക്ഷേപിക്കുന്ന ഉറവിടമില്ലാത്ത പണത്തിന്റെ അറുപത് ശതമാനം നികുതി കൊടുത്താൽ മതി. അതായത് മൂന്ന് ലക്ഷം രൂപയിട്ടാൽ 1.80 ലക്ഷം സർക്കാരിനും 1.20 ലക്ഷം നിക്ഷേപകനും സ്വന്തമാകും. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കള്ളപ്പണക്കാരിൽ നിന്ന് നികുതിയും 200 ശത
മുംബൈ: കള്ളപ്പണം വെളുപ്പിക്കാൻ മോദി സർക്കാർ നേരത്തെ പദ്ധതി നടപ്പാക്കിയിരുന്നു. അതിന് ശേഷമാണ് നോട്ട് അസാധുവാക്കലും കറൻസി നിയന്ത്രണവും ഏർപ്പെടുത്തിയത്. 45 ശതമാനം നികുതി നൽകി ഉറവിടം വെളിപ്പെടുത്താതെ കള്ളപ്പണം മാറ്റിയെടുക്കാനായിരുന്നു പദ്ധതി. നോട്ട് അസാധുവാക്കൽ എത്തിയതോടെ ഈ പദ്ധതി പ്രകാരവും കള്ളപ്പണത്തെ മാറ്റിയെടുക്കാത്തവർ കുടുങ്ങി. കള്ളക്കളികളിലൂടെ കള്ളപ്പണത്തെ മാറ്റിയെടുക്കാൻ ശ്രമവും തുടങ്ങി. ബാങ്കുകളിൽ നോട്ട് മാറ്റിയെടുക്കാൻ ഇത്തരക്കാർ ഏജന്റുമാരെ നിയോഗിച്ചു. ഇത് മനസ്സിലാക്കി കേന്ദ്ര സർക്കാർ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇപ്പോഴിതാ കള്ളപ്പണക്കാർക്ക് ചെറിയൊരു ആശ്വാസവും. നിങ്ങളുടെ കൈയിലുള്ള രണ്ടര ലക്ഷത്തിൽ അധികമുള്ള തുക ബാങ്കിൽ നിക്ഷേപിക്കാം. അങ്ങനെ നിക്ഷേപിക്കുന്ന ഉറവിടമില്ലാത്ത പണത്തിന്റെ അറുപത് ശതമാനം നികുതി കൊടുത്താൽ മതി. അതായത് മൂന്ന് ലക്ഷം രൂപയിട്ടാൽ 1.80 ലക്ഷം സർക്കാരിനും 1.20 ലക്ഷം നിക്ഷേപകനും സ്വന്തമാകും.
നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം കള്ളപ്പണക്കാരിൽ നിന്ന് നികുതിയും 200 ശതമാനം പിഴയും ഈടാക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചാൽ നികുതിയായ 30 ശതമാനും അതിന്റെ പിഴയായി നികുതിയുടെ ഇരുന്നൂറ് ശതമാനവും ഈടാക്കും. അതായത് മൂന്ന് ലക്ഷം രൂപയിട്ടാൽ നികുതി 90,000 രൂപ. അതിന്റെ 200 ശതമാനം പിഴ 1,80,000 രൂപയും. അതായത് 2,70,000 രൂപ സർക്കാർ ഖജനാവിനും. ബാക്കി 30,000 നിക്ഷേപകനും. അതായത് വലിയ നഷ്ടം അവർക്ക് വരുമായിരുന്നു. ഇതിലാണ് ചെറിയൊരു ആശ്വാസം സർക്കാർ നൽകുന്നത്. ഇങ്ങനെ പണം വെളുപ്പിച്ചാൽ മറ്റ് നിയമ നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യാം. ആയരിത്തിന്റേയും പഴയ അഞ്ഞൂറിന്റേയും നോട്ട് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നവർ ഈ മാർഗ്ഗം തേടുമെന്നാണ് സർക്കാർ പ്രതീക്ഷ.
നിക്ഷേപത്തിന്റെ ഉറവിടം സ്വയം വെളിപ്പെടുത്താതിരിക്കുകയും ആദായനികുതിവകുപ്പ് പിന്നീട് കണ്ടുപിടിക്കുകയും ചെയ്താൽ നികുതിയും പിഴയുമടക്കം അതിന്റെ 90 ശതമാനം സർക്കാറിലേക്ക് പോകും. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും. ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും. അസാധുനോട്ടുകൾ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബർ 30 ആണ്. രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം സുരക്ഷിതമാണെന്ന് സർക്കാർ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ജൻധൻ അക്കൗണ്ടുകളിലും മറ്റും വൻതോതിൽ നിക്ഷേപം നടത്തിയാൽ അത് പരിശോധിക്കുമെന്നും പിന്നീട് വിശദീകരണമുണ്ടായി.
അതിനിടെ നോട്ടുകൾ അസാധുവാക്കിയതിനുശേഷവും കള്ളപ്പണം വെളിപ്പെടുത്താത്തവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് റിപ്പോർട്ട് വ്യാജമാണെന്ന് കേന്ദ്ര സർക്കാർ സൂചന നൽകി. നവംബർ എട്ടിനു ശേഷം കണക്കിൽപ്പെടാത്ത പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്ക് 50 ശതമാനം നികുതിയും നാലു വർഷം തടവുശിക്ഷയും ലഭിച്ചേക്കുമെന്ന വ്യവസ്ഥയെ കുറിച്ച് സർക്കാർ ആലോചിച്ചിട്ട് പോലുമില്ല. നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിനുശേഷം ജൻധൻ അക്കൗണ്ടുകളിലേക്ക് നിക്ഷേപപ്രവാഹമാണ് ഉണ്ടായത്. കഴിഞ്ഞ 13 ദിവസത്തിനിടെ ഇത്തരം അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 21,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
കള്ളപ്പണക്കാർ ജൻധൻ അക്കൗണ്ടുകാരെ സ്വാധീനിച്ച് വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രിമാരും ബിജെപി. നേതാക്കളും ഉൾപ്പെടെയുള്ളവർ ആക്ഷേപിച്ചിരുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ നിക്ഷേപം നടത്തുന്നവർക്കെതിരേ നിയമനടപടിയുണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കാൻ കൂടുതൽ ഇളവുകൾ നൽകിയുള്ള നിർദ്ദേശമെത്തുന്നത്. ഇതിലൂടെ കൂടുതൽ തുക ബാങ്കുകളിൽ നിക്ഷേപമായി എത്തുമെന്നാണ് സൂചന. ഇത് വികസന പ്രവർത്തനങ്ങളിലേക്ക് വഴി തിരിച്ച് വിടാൻ സർക്കാരിന് കഴിയും. ജൻധൻ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ 10,670.62 കോടിയുമായി ഉത്തർപ്രദേശാണ് മുന്നിൽ നിൽക്കുന്നത്. പിന്നാലെ ബംഗാളും രാജസ്ഥാനുമുണ്ട്.
ജൻധൻ ബാങ്ക് അക്കൗണ്ടുകളിലെ സീറോ ബാലൻസ് സംവിധാനം പരിഷക്കരിക്കുന്ന നിർദ്ദേശങ്ങളൊന്നും രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടില്ലെന്നും കേന്ദ്ര സാമ്പത്തിക സഹമന്ത്രി സന്തോഷ് കുമാർ അറിയിച്ചു. ഈ മാസം എട്ടിനാണ് കേന്ദ്രസർക്കാർ അപ്രതീക്ഷിത നീക്കത്തിലൂടെ രാജ്യത്തു നിന്നും 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. തുടർന്ന് അസാധുവാക്കിയ നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 30 വരെ സമയം അനുവദിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പിന്നീട് രാജ്യത്തെ ബാങ്കുകൾക്ക് മുന്നിൽ കനത്ത നീണ്ട നിരയാണ് അനുഭവപ്പെട്ടത്. കറൻസി മാറ്റി വാങ്ങുന്നതിനായി സർക്കാർ പരിധി നിശ്ചയിച്ചിരുന്നതിനാൽ ബാക്കി വരുന്ന തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുക മാത്രമായിരുന്നു ജനങ്ങൾക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി.
ഇതാണ് കേന്ദ്രസർക്കാറിന്റെ സീറോ ബാലൻസ് അക്കൗണ്ട് പദ്ധതിയായ ജൻധൻ അക്കൗണ്ടിലേക്ക് ഇത്രയും നിക്ഷേപമെത്തിയതെന്നാണ് വിലയിരുത്തൽ. അതേസമയം,എല്ലാ ജൻധൻ അക്കൗണ്ടുകളും ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാറിൽ നിന്നും ജനങ്ങൾക്ക് ലഭ്യമാക്കേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും ഇനി ഈ അക്കൗണ്ടു വഴി കൈമാറ്റം ചെയ്യാനാണ് നീക്കം.