- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡിന് ഒരു വയസ്സ്; പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങൾക്ക് മാതൃകയായി ഇന്ത്യ; ഇന്ത്യ മാതൃക തീർത്തത് മുൻനിര രാജ്യങ്ങളടക്കം കോവിഡിന് മുന്നിൽ പകച്ചപ്പോൾ; അവസാന ലാപ്പിൽ കാലിടറി കേരളം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്ന് കൊണ്ടിരുന്ന കോവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിനാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.തുടർന്നിങ്ങോട്ട് ഒരു വർഷക്കാലം സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ലോക രാജ്യത്തിന് തന്നെ മാതൃകയായി തലയുയർത്തി നിൽക്കുകയാണ് രാജ്യം.വാക്‌സിൻ വികസിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്തത് ഈ നേട്ടത്തിലെ പൊൻതൂവലാണ്.ഇതിനൊപ്പം ആദ്യഘട്ടത്തിൽ ലോകത്തിന് മുന്നിൽ തന്നെ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഇപ്പോൾ കാലിടറുന്ന കാഴ്‌ച്ചയും ഇപ്പോൾ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.അടിസ്ഥാനസൗകര്യങ്ങളുടെ അടക്കം പിൻബലമുണ്ടായിട്ടും കോവിഡിനു മുന്നിൽ വീണു തകർന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസും ബ്രിട്ടനും ഉൾപ്പെടെയുണ്ട്. എന്നിട്ടും പിടിച്ചുനിൽക്കാനും ആഘാതം കുറയ്ക്കാനും കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണു കോവിഡ് പ്രതിരോധത്തിന്റെ രണ്ടാം വർഷത്തിലേക്ക് ഇന്ത്യ കടക്കുന്നത്.
വുഹാനിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന തൃശൂർ സ്വദേശിനിക്കാണ് രാജ്യത്ത് ആദ്യമായി രോഗം സ്ഥീരീകരിച്ചത്. കേരളത്തിനൊപ്പം രാജ്യത്തിന് തന്നെ ഞെട്ടൽ ഉളവാക്കുന്നതായിരുന്നു ഇ വാർത്ത. പിന്നാലെ വുഹാനിൽ നിന്നുമെത്തിയ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ വീണ്ടും ആശങ്ക ഉയർത്തി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കോവിഡ് പിടിയിലേക്ക് വീണു. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും. ലോകത്തെ വിറപ്പിച്ച മഹാമാരിക്ക് മുന്നിൽ പക്ഷെ നമ്മുടെ കേരളം ആദ്യ ഘട്ടത്തിൽ പകച്ചുനിന്നില്ല. കൊവിഡിനെ പിടിച്ചുകെട്ടാൻ എല്ലാവരും വീട്ടിലേക്കൊതുങ്ങി.
ലോക്ക് ഡൗൺ. ക്വാറൈന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ, മാസ്‌ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിന്റെ ഭാഗമായി. മെയ് മൂതൽ ഇളവുകൾ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തിൽ സ്ഥിതി കൈവിട്ടുപോയില്ല. കൊവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചു.ഈ മാതൃക മറ്റുസംസ്ഥാനങ്ങളും രാജ്യത്തിന്റെ പലഭാഗത്തും കോവിഡ് കേസുകളിൽ വൻ കുറവുണ്ടായി.ഈ സമയമാകുമ്പോഴേക്കും കോവിഡ് വാക്‌സിന്റെ നിർമ്മാണവും ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. എങ്കിലും ഒരു ഘട്ടത്തിൽ ലോകത്തിലെ തന്നെ കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യും എന്ന സ്ഥിതിവരെയെത്തി കാര്യങ്ങൾ.ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ലോകത്താകമാനം കേസുകൾ വർധിച്ചപ്പോൾ അതുവരെ മുന്നിലായിരുന്ന ഇന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതമാകുമെന്നു വരെ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തി. പക്ഷെ കൃത്യമായ ഏകോപനത്തിലുടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും കോവിഡ് വരുതിയിലാക്കാൻ നമുക്ക് സാധിച്ചു.
പക്ഷെ ആദ്യമൊക്ക പ്രതിരോധത്തിൽ മുൻപന്തിയിലായിരുന്ന കേരളത്തിൽ ആശങ്കയൊഴിയുന്നില്ല. നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും. കേരളത്തിനിപ്പോൾ ആശ്വാസമായിട്ടുള്ളത് മരണ നിരക്ക് 0.4 ശതമാനത്തിൽ നിർത്താനായത് മാത്രം എന്നാൽ മരണക്കണക്കിൽ തന്നെ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ സർക്കാറിനെതിരെ സംശയങ്ങളുയർത്തുന്നുണ്ട്.
രാജ്യത്തെ ആദ്യ കോവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ:
ആകെ കോവിഡ് കേസുകൾ
യുഎസ് 2.63 കോടി
ഇന്ത്യ 1.07 കോടി
ബ്രസീൽ 90.6 ലക്ഷം
റഷ്യ 38.13 ലക്ഷം
യുകെ 37.43 ലക്ഷം
ആകെ കോവിഡ് മരണം
യുഎസ് 4.43 ലക്ഷം
ബ്രസീൽ 2.21 ലക്ഷം
മെക്‌സിക്കോ 1.55 ലക്ഷം
ഇന്ത്യ 1.54 ലക്ഷം
യുകെ 1.03 ലക്ഷം
ആകെ കോവിഡ് മുക്തർ
യുഎസ് 1.6 കോടി
ഇന്ത്യ 1.03 കോടി
ബ്രസീൽ 79.23 ലക്ഷം
റഷ്യ 32.29 ലക്ഷം
തുർക്കി 23.40 ലക്ഷം
മറുനാടന് മലയാളി ബ്യൂറോ