- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിൽനിന്നുള്ള ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്കു 2013 മുതൽ നിയമസാധുത; സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടും പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച്ച; തടസമാകുന്നത് തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെ അലംഭാവം
പാലക്കാട്: ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത നൽകി 2013- ൽ സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക ജില്ലകളിലും ഉത്തരവ് നടപ്പിലായില്ല. കോട്ടയം പോലുള്ള ജില്ലകളിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും നടപ്പിലായെങ്കിലും പാലക്കാട് പോലുള്ള ജില്ലകളിൽ ഇതു ഭാഗികമായാണ് നടപ്പിലായത്. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി നൽകാമെന്നിരിക്കെ സംസ്ഥാനത്ത
പാലക്കാട്: ഓൺലൈൻ സർട്ടിഫിക്കറ്റുകൾക്ക് നിയമസാധുത നൽകി 2013- ൽ സർക്കാർ ഉത്തരവിറക്കിയിട്ടും മിക്ക ജില്ലകളിലും ഉത്തരവ് നടപ്പിലായില്ല. കോട്ടയം പോലുള്ള ജില്ലകളിൽ ഒട്ടു മിക്ക സ്ഥലങ്ങളിലും നടപ്പിലായെങ്കിലും പാലക്കാട് പോലുള്ള ജില്ലകളിൽ ഇതു ഭാഗികമായാണ് നടപ്പിലായത്. ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി നൽകാമെന്നിരിക്കെ സംസ്ഥാനത്ത് മിക്കയിടത്തും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. വില്ലേജ് ഓഫീസ് വഴി നൽകി വരുന്ന ചില സർട്ടിഫിക്കറ്റുകൾ മാത്രമാണ് പലയിടത്തും ഭാഗികമായെങ്കിലും ഓൺലൈൻ വഴി നൽകി വരുന്നത്.
ഹോസ്പിറ്റൽ കിയോസ്‌കുകൾ വന്നതോടു കൂടി ജനനരജിസ്‌ട്രേഷൻ ആശുപത്രിയിൽ വച്ചു തന്നെ നടക്കും. ഹോസ്പിറ്റലിൽനിന്ന് നൽകുന്ന അപേക്ഷയിൽ ജനിച്ച കുട്ടിയുടെ പേര് ചേർക്കുകയാണെങ്കിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സ്വന്തം വീട്ടിലെ കമ്പ്യൂട്ടറിൽനിന്നോ അക്ഷയകേന്ദ്രങ്ങളിൽനിന്നോ പ്രിന്റ് എടുക്കാൻ കഴിയും. സർട്ടിഫിക്കറ്റ് ഇന്റർനെറ്റിൽ നിന്നും പ്രിന്റ് എടുക്കാം.സ്റ്റാമ്പ് പേപ്പറും അപേക്ഷാ ഫോറവും സ്റ്റാമ്പും മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖകളും അപേക്ഷാ ഫീസും അടച്ച് അപേക്ഷ സമർപ്പിക്കാൻ പഞ്ചായത്തിൽ നേരിട്ട് എത്തിക്കുകയും ചെയ്താൽ മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജനന മരണ സർട്ടിഫിക്കറ്റ് കിട്ടാനും ഇതു പോലെ നട്ടം തിരിയണം. ഓൺലൈൻ സംവിധാനം നടപ്പിലാക്കാതെ ജനങ്ങളെ വലയ്ക്കുന്ന പഞ്ചായത്ത് സെക്രട്ടറിമാർക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
എല്ലാ പഞ്ചായത്തുകളിലും ഇത് നടപ്പിലാക്കണമെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതു നടപ്പിലാക്കാത്ത പഞ്ചായത്തുകൾ സംസ്ഥാനത്ത് നിരവധിയാണ്. പാലക്കാട് ജില്ലയിൽ തന്നെ 27 പഞ്ചായത്തുകളിൽ മാത്രമാണ് ഓൺലൈൻ സംവിധാനം ഭാഗികമായി നടപ്പിലാക്കിയിട്ടുള്ളത്. തൃത്താല, ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ മാത്രമാണ് മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈൻ വഴി നൽകുന്നത്. ഇങ്ങനെയാണ് സംസ്ഥാനത്തിന്റെ മൊത്തം അവസ്ഥ. ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളും സർട്ടിഫിക്കറ്റ് എഴുതി നൽകുകയാണ് ചെയ്യുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകളും ഓൺലൈനായി തന്നെ വിതരണം ചെയ്യണം. എന്നാൽ ഒറിജിനൽ രേഖകളുമായി ഓഫീസിൽ എത്താൻ ആവശ്യപെടുകയാണ് ചെയ്യുന്നത്.
ഓൺലൈൻ സംവിധാനം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി ടെക്‌നിക്കൽ സഹായം നൽകുന്നതിന് ഇൻഫർമേഷൻ കേരള മിഷന്റെ സേവനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. 8 പഞ്ചായത്തുകൾക്ക് ഒരു ബ്ലോക്ക് ലെവൽ ടെക്‌നിക്കൽ അസിസ്റ്റന്റിനെ ശമ്പളം നൽകി നിയമിച്ചുണ്ട്. ഇതിനൊക്കെ പുറമെ ഓരോ പഞ്ചായത്തിലും നഗരസഭയിലും തനത് ഫണ്ടിൽനിന്ന് ശമ്പളം നൽകി ടെക്‌നിക്കൽ അസിസ്റ്റന്റിനെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങൾ സർക്കാർ അനുവദിച്ചിട്ടും ഓൺലൈൻ സേവനങ്ങൾ ജനങ്ങളിൽ എത്താതിരിക്കാൻ കാരണം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരാണ്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പദ്ധതിയുടെ പൂർണമായ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും ഭരണസമിതിക്കും കർശന നിർദ്ദേശം നൽകിയാൽ മാത്രമേ ഇതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭ്യമാവൂ. ജില്ലാതല, താലൂക്ക് തല മോണിറ്ററിങ്ങ് കമ്മിറ്റി വിളിച്ചു ചേർക്കുക, വീഡിയോ കോൺഫറൻസിങ് പുനരാരംഭിക്കുക, ഓൺലൈനായി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഐ.ടി. അസോസിയേഷൻ ഉന്നയിക്കുന്നുണ്ട്.