- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കളെ മാനസിക സമ്മർദ്ദത്തിലാക്കി ലക്ഷങ്ങൾ കൈക്കലാക്കി ആത്മഹത്യയിൽവരെ എത്തിച്ചു ഓൺലൈൻ ലോൺ ആപ്പുകൾ; കണ്ണൂരുകാരൻ ആത്മഹത്യക്ക് ഇടയാക്കിയതിന് സമാന സംഭവം മലപ്പുറത്തും; യുവാവിന് നഷ്ടം വായ്പ്പ എടുത്തതിന്റെ ഇരട്ടിപ്പണം
മലപ്പുറം: യുവാക്കളെ മാനസിക സമ്മർദ്ദത്തിലാക്കി ലക്ഷങ്ങൾ കൈക്കലാക്കി ആത്മഹത്യയിൽവരെ എത്തിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകൾ. കണ്ണൂരുകാരൻ അനുഗ്രഹ് ആത്മഹത്യ ചെയ്തതിന് പിന്നാലെ സമാന പരാതിയുമായി മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് രംഗത്ത്. സോഷ്യൽ മീഡിയയിൽ വലവിരിക്കുന്ന ലോൺ ആപ്പുകളിലൂടെയാണ് യുവാക്കൾക്ക് വൻതോതിൽ പണം നഷ്ടമാകുന്നത്. എന്നാൽ മാനഹാനി ഭയന്ന് ലോണെടുത്തതിന്റെ ഇരട്ടിയും യു പി ഐ ട്രാൻസാക്ഷൻ വഴി തിരിച്ചടച്ചിട്ടും ഇവരുടെ നഗ്നചിത്രങ്ങൾ കൂടി പ്രചരിപ്പിക്കുന്നതോടെയാണ് ശരിക്കും ലോണെടുത്തവർ ആപ്പിലാകുന്നത്.
ഇന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ അരിയല്ലൂർ സ്വദേശിയായ യുവാവ് പരാതിയുമായെത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്താകുന്നത്. കഴിഞ്ഞ ഏപ്രിൽ നാലിനാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത 'മാജിക് മണി ' ആപ്പിൽ യുവാവ് 3501 രൂപ വായ്പയെടുക്കുന്നത്. ഒരു ദിവസം 0.5% ശതമാനമായിരുന്നു ഉദാരമായ വായ്പാ വ്യവസ്ഥ വായ്പയെടുത്തതിന്റെ നാലാം ദിവസം തന്നെ പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വോയ്സ് കാൾ വന്നു.
ഹിന്ദി കലർന്ന ഉത്തരേന്ത്യൻ ഭാഷ സംസാരിക്കുന്ന ഫോൺ കാളിൽ സ്ത്രീയും പുരുഷനും സംസാരിച്ചതായി യുവാവ് പറയുന്നു. ഇവർ ആവശ്യപ്പെട്ട പ്രകാരം 729208698 നമ്പരിൽ വായ്പയെടുത്ത പണം മുഴുവൻ ഗൂഗിൾ പേയിൽ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും 9572874288,9956580930 തുടങ്ങിയ നമ്പരുകളിൽ നിന്നും പണം കിട്ടിയിട്ടില്ല ഉടനെ അയക്കണം എന്ന് ആവശ്യപ്പെട്ട് നിരന്തരം കാളുകൾ വന്നതോടെ യുവാവ് വീണ്ടും ഒരു തവണ കൂടി 3501 രൂപ അയച്ചുകൊടുക്കുകയുമായിരുന്നു.
ഒന്നിലധികം നമ്പരിൽ നിന്നും വീണ്ടും പണമാവശ്യപ്പെട്ട് വീണ്ടും വോയ്സായും വാട്സ് ആപ്പ് മെസേജായും വന്നതോടെയാണ് യുവാവ് ശരിക്കും ട്രാപ്പിലായത്. ഏപ്രിൽ 9 ശനിയാഴ്‌ച്ച യുവാവിന്റെ വാട്സ് ആപ് ഡി പി ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്ആപ് കോണ്ടാക്ടു കളിലേക്ക് അപകീർത്തിപ്പെടുത്തുന്ന പരാമർശത്തോടെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ഇന്നലെ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്.
യുവാക്കളെ മാനസിക സമ്മർദ്ദത്തിലാക്കി ലക്ഷങ്ങൾ കൈക്കലാക്കി അപകീർത്തിപ്പെടുത്തി ആത്മഹത്യ വരെ എത്തി ക്കുകയാണ് ഒൺലൈൻ വായ്പാ ആപ്പുകൾ. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട് കഴിഞ്ഞ ദിവസം പൂണെയിൽ താമസസ്ഥലത്ത് കണ്ണൂർ തലശേരി സ്വദേശി അനുഗ്രഹ് (22) നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.