- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മാർക്കറ്റിങ് കമ്പനികളുടെ പേരിൽ സൗദിയിൽ തൊഴിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി; തട്ടിപ്പിനിരയായത് മലയാളികൾ ഉൾപ്പെട്ട നിരവധി യുവാക്കൾ
റിയാദ്: ഓൺലൈൻ മാർക്കറ്റിങ് കമ്പനികളുടെ പേരിൽ സൗദിയിൽ തൊഴിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി ഉയരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീണ് ദുരിതത്തിലായിരിക്കുന്നത്. നിരവധി ഉപഭോക്താക്കളുള്ള ഓൺ ലൈൺ മാർക്കറ്റിങ് കമ്പനിയായ തങ്ങളുടെ സൗദിയിലെ പ്രതിനിധിയാകാൻ താൽപര്യമുണ്ടോ എന്ന് ചോദ്യത്തോടെ വരുന്
റിയാദ്: ഓൺലൈൻ മാർക്കറ്റിങ് കമ്പനികളുടെ പേരിൽ സൗദിയിൽ തൊഴിൽ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി ഉയരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീണ് ദുരിതത്തിലായിരിക്കുന്നത്.
നിരവധി ഉപഭോക്താക്കളുള്ള ഓൺ ലൈൺ മാർക്കറ്റിങ് കമ്പനിയായ തങ്ങളുടെ സൗദിയിലെ പ്രതിനിധിയാകാൻ താൽപര്യമുണ്ടോ എന്ന് ചോദ്യത്തോടെ വരുന്ന മെയിലിൽ നിന്നാണ് തട്ടിപ്പിന് തുടക്കമാകുന്നത്. പോളണ്ട് ആസ്ഥാനമായ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് മെയിൽ വരുക. 3000 മുതൽ 12000 റിയാൽ വരെ കമ്മീഷനും ശമ്പളവുമായിരുന്നു വാഗ്ദാനം. ഏതെങ്കിലുമൊരു പ്രമുഖ ബാങ്കിൽ ഐബാൻ സ്റ്റാറ്റസുള്ള ഒരു അക്കൗണ്ടും അൽപ സമയം ഓൺലൈനിൽ ചെലവഴിക്കാനുള്ള സമയവുമാണ് കമ്പനി ആവശ്യപ്പെടുന്നത്.
ഇത്തരത്തിലുള്ള മോഹന വാഗ്ദാനത്തിൽപ്പെട്ട് വീണ് പോയ മലയാളികൾ ഉൾപ്പെട്ട യുവാക്കൾക്ക് ഏറെ നാളുകൾക്ക് ശേഷമാണ് തട്ടിപ്പാണെന്ന വസ്തുത മനസിലാക്കുന്നത്. തട്ടിപ്പിന്റെ ഇരയായ പെരിന്തൽമണ്ണ സ്വദേശി ഫസൽ റഹ്മാൻ കേസന്വേഷണവും ജയിൽ ജീവിതവും ഒക്കെയായി ജീവിതം മുന്നോട്ട് പോവുകയാണ്.
കമ്പനിയുടെ വാഗ്ദാനത്തിൽ വീണ് ജോലി ഏറ്റെടുത്ത ഫസലിന് തട്ടിപ്പ് മനസിലാകാൻ പൊലീസ് അന്വേഷിച്ചെത്തേണ്ടി വന്നു്. അക്കൗണ്ടിലേക്ക് എത്തുന്ന പണം കമ്മീഷൻ കഴിച്ച് അയച്ചു കൊടുക്കുക മാത്രമായിരുന്നു ജോലി. തന്റെ അക്കൗണ്ടിലേക്ക് വന്ന പണം വെസ്റ്റേൺ യൂണിയൻ വഴി കമ്പനി അറിയിച്ച മേൽവിലാസത്തിലേക്ക് അയച്ചുകൊടുത്തിരുന്നതായും മണിക്കൂറുകൾ ഇടവിട്ട് പണം വന്നുകൊണ്ടിരുന്നതായും ഫസൽ പറയുന്നു.. എന്നാൽ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ ഉറവിടത്തെ കുറിച്ച് ബാങ്ക് ഫസലിനോട് വിശദീകരണം തേടിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. തുടർന്ന് കമ്പനിക്ക് ഫസൽ മെയിൽ അയച്ചു. പിന്നീട് ഒരു വിവരം ലഭിച്ചില്ല.
ഒരു വർഷത്തിനു ശേഷം ദമ്മാമിൽ നിന്ന് സിഐഡികൾ ഫസലിനെ അന്വേഷിച്ച്എത്തിയപ്പോഴാണ് താൻ എത്തിപെട്ട ചതി അറിയുന്നത്. ദമ്മാമിലെ ഒരു സ്വദേശിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത പണമാണ് ഫസലിനെ ഉപയോഗിച്ച് ഇവർ കടത്തിയിരുന്നത്. മൂന്നരമാസം നീണ്ട അന്വേഷണത്തിനു ശേഷം ഫസലിനെ കഴിഞ്ഞ ദിവസം കോടതി കുറ്റ വിമുക്തനാക്കി. ഇതേപോലെ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നവർ ധാരാളമാണ്.