- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്ര നായിക മിയ ഖലീഫയെ അമേരിക്ക സൗദി അംബാസഡറാക്കുമോ? സൗദിയെ പാഠം പഠിപ്പിക്കാൻ ട്രംപിനെ ഉദ്ദേശിച്ച് തുടങ്ങിയ ഓൺലൈൻ പെറ്റീഷന് വൻ സ്വീകരണം
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള വിയോജിപ്പുകൾ അമേരിക്കക്കാർ രേഖപ്പെടുത്തുന്നത് പല രീതിയിലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ട്രംപിനെ ഉൾക്കൊള്ളാൻ ഇതുവരെ ബഹുഭൂരിപക്ഷം അമേരിക്കക്കാരും തയ്യാറായിട്ടില്ലെന്നാണ് ഈ വിയോജിപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജയായ നിക്കി ഹെയ്‌ലിയെ ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ അംബാസഡറാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ, വിചിത്രമാമായൊരു ഓൺലൈൻ പെറ്റീഷനും അമേരിക്ക വേദിയായി. പ്രശസ്ത നീലച്ചിത്ര നായിക മിയ ഖാലിഫയെ സൗദി അറേബ്യയിലേക്കുള്ള അമേരിക്കൻ അംബാസഡറാക്കണമെന്ന് ഈ ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവച്ചവർ ആവശ്യപ്പെടുന്നു. വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തിൽനിന്നുവരുന്നവരെയും ഒരുമിപ്പിച്ച് നിർത്താൻ തനിക്കാവുമെന്ന് തെളിയിച്ചിട്ടുള്ളയാളാണ് മിയ ഖാലിഫയെന്ന് ഓൺലൈൻ പെറ്റീഷന് തുടക്കമിട്ടവർ പറയുന്നു. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മിയക്കാവുമെന്നും അവർ പറയുന്നു. കൗതുകത്തിനുവേണ്ടി തുടങ്ങിയ ഓൺലൈൻ പെറ്റീഷന് വൻ സ്വീകാര്യതയാണ്
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള വിയോജിപ്പുകൾ അമേരിക്കക്കാർ രേഖപ്പെടുത്തുന്നത് പല രീതിയിലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ട്രംപിനെ ഉൾക്കൊള്ളാൻ ഇതുവരെ ബഹുഭൂരിപക്ഷം അമേരിക്കക്കാരും തയ്യാറായിട്ടില്ലെന്നാണ് ഈ വിയോജിപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജയായ നിക്കി ഹെയ്‌ലിയെ ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ അംബാസഡറാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ, വിചിത്രമാമായൊരു ഓൺലൈൻ പെറ്റീഷനും അമേരിക്ക വേദിയായി.
പ്രശസ്ത നീലച്ചിത്ര നായിക മിയ ഖാലിഫയെ സൗദി അറേബ്യയിലേക്കുള്ള അമേരിക്കൻ അംബാസഡറാക്കണമെന്ന് ഈ ഓൺലൈൻ പെറ്റീഷനിൽ ഒപ്പുവച്ചവർ ആവശ്യപ്പെടുന്നു. വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തിൽനിന്നുവരുന്നവരെയും ഒരുമിപ്പിച്ച് നിർത്താൻ തനിക്കാവുമെന്ന് തെളിയിച്ചിട്ടുള്ളയാളാണ് മിയ ഖാലിഫയെന്ന് ഓൺലൈൻ പെറ്റീഷന് തുടക്കമിട്ടവർ പറയുന്നു. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ മിയക്കാവുമെന്നും അവർ പറയുന്നു.
കൗതുകത്തിനുവേണ്ടി തുടങ്ങിയ ഓൺലൈൻ പെറ്റീഷന് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ഈ പെറ്റീഷനെക്കുറിച്ച് വൻപ്രചാരണം നടക്കുന്നു. ചെയ്ഞ്ച് ഡോട്ട് ഓർഗ് അവതരിപ്പിച്ച പെറ്റീഷനിലെ തമാശയെക്കാൾ, ട്രംപിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനുള്ള മാർഗമായാണ് എല്ലാവരും ഈ പെറ്റീഷനെ കാണുന്നത്. അമേരിക്കൻ അംബാസഡറാകാനുള്ള കഴിവൊപ്പെ മിയക്കുണ്ടെന്നാണ് ട്വിറ്ററിലൂടെ ഒരാൾ പ്രതികരിച്ചത്.