- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതിന്യായ- ആഭ്യന്തര മന്ത്രാലയ നടപടികൾക്ക് ഓൺലൈൻ സംവിധാനം; കോടതി വ്യവഹാരങ്ങൾക്ക് ഇനി കാത്തിരിക്കേണ്ട
റിയാദ്: നീതി ന്യായ മന്ത്രാലയത്തെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന ഓൺലൈൻ സംവിധാനം നിലവിൽ വന്നു. കോതി വ്യവഹാരഹങ്ങൾക്കായി അധികകാലം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക് ഇതോടെ അവസാനമായി. ജുഡീഷ്വറിയുടെ തീരുമാനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനം വഴി ചെറിയ കാലയളവിനുള്ളിൽ നടപ്പാക്കാൻ കഴിയുന്നതാണ് പുതിയ സേവനം. ആഭ്യന്തര മന്ത്ര
റിയാദ്: നീതി ന്യായ മന്ത്രാലയത്തെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധിപ്പിക്കുന്ന ഓൺലൈൻ സംവിധാനം നിലവിൽ വന്നു. കോതി വ്യവഹാരഹങ്ങൾക്കായി അധികകാലം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക് ഇതോടെ അവസാനമായി.
ജുഡീഷ്വറിയുടെ തീരുമാനങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനം വഴി ചെറിയ കാലയളവിനുള്ളിൽ നടപ്പാക്കാൻ കഴിയുന്നതാണ് പുതിയ സേവനം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമേഷൻ സെന്റർ വഴിയാണ് ഓൺലൈൻ ബന്ധം സ്ഥാപിച്ചത്. കോടതി വ്യവഹാരങ്ങൾ കൂടുതൽ മികവോടെ ധ്രുതഗതിയിൽ പൂർത്തീകരിക്കുന്നതിനാണ് ഇരു മന്ത്രാലയങ്ങൾക്കുമിടയിൽ ഓൺലൈൻ സംവിധാനം ഒരുക്കിയത്.
കോടതി നടപടികളിൽ ഇടപെടുന്നവർക്ക് കോടതിയിൽ ഹാജരാകുന്നതിനുള്ള സമൻസ് അയക്കൽ, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കോടതി ഉത്തരവുകളുടെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കൽ, പ്രതികൾക്കുള്ള യാത്രാവിലക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഇതര സേവനങ്ങളുടെ വിലക്ക് തുടങ്ങിയവ ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരാൻ ഓൺലൈൻ സേവനം സഹായകരമാകും. രാജ്യത്തെ ജനങ്ങൾക്ക് വളരെ ഉപകാരരപ്രദമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.