- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ പെൺവാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി; പെൺകുട്ടികളെ പെൺവാണിഭ സംഘത്തിന് എത്തിച്ചിരുന്ന ജോഷിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും
കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി. കൊച്ചിയിലാണു ജോഷി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പെൺവാണിഭത്തിന് എത്തിച്ചിരുന്നത് ജോഷിയാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. പറവൂർ പെൺവാണിഭക്കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓൺ
കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കീഴടങ്ങി. കൊച്ചിയിലാണു ജോഷി അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പെൺവാണിഭത്തിന് എത്തിച്ചിരുന്നത് ജോഷിയാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിക്കും. പറവൂർ പെൺവാണിഭക്കേസിൽ ഉൾപ്പെടെ പ്രതിയായ ഇയാളെ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓൺലൈൻ പെൺവാണിഭത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാസർകോട് സ്വദേശി അബൂബക്കർ എന്നയാൾ കേസിൽ നേരത്തെ പിടിയിലായിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് അച്ചായൻ എന്നു വിളിപ്പേരുള്ള ജോഷിയുടെ പങ്കിനെ പറ്റി വിവരം ലഭിച്ചത്. ബംഗളൂരുവിൽ നിന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള പെൺകുട്ടികളെ എത്തിച്ചത് ഇയാളായിരുന്നെന്നാണ് പൊലീസിന് ലഭിച്ച സൂചനകൾ.
പെൺവാണിഭ സംഘത്തെ കുടുക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപിച്ചത് ലിന്റോ എന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ നെടുമ്പാശ്ശേരി സ്‌റ്റേഷനിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പൊലീസിന്റെ വലയിൽ വീണ് പെൺകുട്ടികളുമായെത്തിയ ലിന്റോ സംശയം തോന്നി പൊലീസിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് എസ്‌ഐ കെ ജെ ചാക്കോയ്ക്ക് പരിക്കേറ്റിരുന്നു.
ഓൺലൈൻ പെൺവാണിഭ സംഘത്തെ കുരുക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ നവംബർ 16 രാത്രിയാണ് പെൺവാണിഭ സംഘം പിടിയിലായത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നടന്ന റെയ്ഡിൽ ചുംബന സമരത്തിന്റെ ഭാഗമായിരുന്ന രാഹുൽ പശുപാലനും ഭാര്യ രശ്മിയും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു.