കൊച്ചി: ഓൺലൈൻ കേസിൽ ഇന്ന് രാവിലെ പൊലീസിനു കീഴടങ്ങിയ അച്ചായൻ എന്ന് വിളിക്കുന്ന ജോഷി പറവൂർ കേസ് ഉള്ളപാടെ നിരവധി പെൺവാണിഭ

കേസുകളിലെ പ്രതി. ചേർത്തല എഴുപുന്ന സ്വദേശിയായ ഇയാൾക്കെതിരേ എറണാകുളം റൂറൽ, കൊച്ചി സിറ്റി പൊലീസ് പരിധികളിലായി ഇരുപതിലേറെ കേസുകളുമുണ്ട്.

എറണാകുളത്തു പാലാരിവട്ടം, ആലുവ, പറവൂർ, ഫോർട്ട്‌കൊച്ചി സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരേ ഒന്നിലേറെ കേസുകളുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും ജോഷിക്കെതിരെ കേസുണ്ട്.

ജോഷിയോടൊപ്പം ഇയാളുടെ മകൻ അരുണും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിൽ ആയിട്ടുണ്ട്. ബംഗളുരു, മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നും ജോഷി പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന കോളനികളിലും ഫ്‌ളാറ്റുകളിലും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ മുതിർന്ന സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകൾ. ആർക്കും സംശയം തോന്നാതെ കാര്യങ്ങൾ കൈകാര്യം ചെയ്തു വന്നിരുന്ന ജോഷി പിന്നിട് പറവൂർ കേസിൽ അറസ്റ്റില്ലായി. 90 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസിൽ പ്രതിയായി. പറവൂർ കേസിൽ പെട്ടതോടെ പെൺവാണിഭത്തിൽനിന്നു ജോഷി വിട്ടുനിൽക്കുകയായിരുന്നു.

പിന്നീട് ഓൺലൈൻ പെൺവാണിഭ കേസിൽ ആദ്യം പൊലീസ് പിടിയിലായ അബ്ദുൾഖാദറുമായുള്ള അടുപ്പമാണ് ഓൺലൈൻ ഇടപാടുകളിലേക്കു ജോഷി മാറുന്നതിന് വഴിയൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ആലുവയിൽ കാർ തടഞ്ഞ പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതും ജോഷിയായിരുന്നു. അറസ്റ്റിലായ ആഷിക്കിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിയുടെ ഒപ്പം കാറിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോഷിയുടെ എഴുപുന്നയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ജോഷി എവിടെയാണെന്നു കണ്ടെത്താനായില്ല. അതേസമയം, ചില സൂചനകളുടെ അടിസ്ഥാനത്തിൽപൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജോഷി കീഴടങ്ങിയത്. മുബീനയും വന്ദനയുമായി ആലുവയിലെ റിസോർട്ടിൽ എത്തിയപ്പോൾ എസ്‌ഐ കാർ തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാരെ ഇടിച്ചുവീഴ്‌ത്തി ഇവർ കാറുമായി കടന്നുകളയുകയായിരുന്നു.

മുബിനയും വന്ദനയും എവിടെ ആണെന്നു കണ്ടുപിടിക്കാൻ ജോഷിയെ ചോദ്യം ചെയ്താൽ മതിയാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്. പറവൂർ കേസിൽ ജാമ്യത്തിലിരിക്കുമ്പോൾ ആണ് ജോഷി ഈ കേസിൽ പൊലീസ് പിടിയിലാകുന്നത്. ഡൽഹി, ബംഗളുരു എന്നിവിടങ്ങളിലെ പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ് ജോഷിയെന്നു പൊലീസ് പറഞ്ഞു.