- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്തയിൽ നിന്നുൾപ്പെടെ പെൺകുട്ടികളെ എത്തിച്ചു; ശ്രീലങ്കൻ യുവതിയെയും ഇടപാടുകാരെ പ്രീതിപ്പെടുത്താൻ നിയോഗിച്ചു; മകളെയും മരുമകനെയും ബിസിനസിൽ പങ്കാളിയാക്കി: ശ്രീകാര്യം സ്വദേശിനി ഗീത പിടിയിലായതോടെ വെളിച്ചത്തു വന്നത് രാജ്യാന്തര ബന്ധമുള്ള പെൺവാണിഭ സംഘത്തിന്റെ കഥ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെൺവാണിഭ സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നു പൊലീസ്. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയിൽ നിന്നാണു നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കൊൽക്കത്തയിൽ നിന്നുൾപ്പെടെ പെൺകുട്ടികളെ എത്തിച്ചാണ് സംഘം ഇടപാടു നടത്തിയിരുന്നത്. ശ്രീലങ്കൻ വംശജയായ തമിഴ് യുവതിയും ഇടപാടുകരെ പ്രീതിപ്പെടുത്താനെത്തിയിരുന്നു. തലസ്ഥാനത്തെ നമ്പർ വൺ വൺ ഇടുപാടുകാരിയാണു ഓൺലൈൻ പെൺവാണിഭക്കേസിൽ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയെന്നാണ് പൊലിസ് പറയുന്നത്. രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസർമാരുമായും അടുത്ത ബന്ധമാണ് ഇവർക്കുള്ളതെന്നും പൊലീസ് പറയുന്നു. പതിനഞ്ച് വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട ഗീത തുന്നൽ ജോലികൾ ചെയ്തും ബ്യൂട്ടി പാർലറുകളിൽ സഹായിയായി പോയുമാണ് കുടുംബം പുലർത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നൽകിയിരുന്നു. അഞ്ചുവർഷം മുമ്പ് ഫോണിൽ മിസ്ഡ് കോൾ വഴി പരിചയപ്പെട്ട ജ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പെൺവാണിഭ സംഘത്തിനു രാജ്യാന്തര ബന്ധമുണ്ടെന്നു പൊലീസ്. കസ്റ്റഡിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയിൽ നിന്നാണു നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചത്.
കൊൽക്കത്തയിൽ നിന്നുൾപ്പെടെ പെൺകുട്ടികളെ എത്തിച്ചാണ് സംഘം ഇടപാടു നടത്തിയിരുന്നത്. ശ്രീലങ്കൻ വംശജയായ തമിഴ് യുവതിയും ഇടപാടുകരെ പ്രീതിപ്പെടുത്താനെത്തിയിരുന്നു.
തലസ്ഥാനത്തെ നമ്പർ വൺ വൺ ഇടുപാടുകാരിയാണു ഓൺലൈൻ പെൺവാണിഭക്കേസിൽ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ ശ്രീകാര്യം സ്വദേശിനി ഗീതയെന്നാണ് പൊലിസ് പറയുന്നത്. രാഷ്ട്രീയക്കാരുമായും ചില പൊലീസ് ഓഫീസർമാരുമായും അടുത്ത ബന്ധമാണ് ഇവർക്കുള്ളതെന്നും പൊലീസ് പറയുന്നു.
പതിനഞ്ച് വർഷം മുമ്പ് ഭർത്താവ് മരണപ്പെട്ട ഗീത തുന്നൽ ജോലികൾ ചെയ്തും ബ്യൂട്ടി പാർലറുകളിൽ സഹായിയായി പോയുമാണ് കുടുംബം പുലർത്തിയത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്ത് മൂന്ന് ചെറിയ വീടുകളുണ്ടായിരുന്ന അത് വാടകയ്ക്കും നൽകിയിരുന്നു. അഞ്ചുവർഷം മുമ്പ് ഫോണിൽ മിസ്ഡ് കോൾ വഴി പരിചയപ്പെട്ട ജയനെന്നയാൾ മുഖാന്തിരമാണ് താൻ പെൺവാണിഭ സംഘവുമായി അടുത്തതെന്നാണ് ഗീത നൽകിയിട്ടുള്ള മൊഴി. കൊൽക്കത്തയുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പെൺകുട്ടികളെ കാശുകൊടുത്തു വാങ്ങി ഇവിടെയെത്തിച്ചാണു വാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
ഗീതയുമായി അടുപ്പമുണ്ടായിരുന്ന ജയൻ പകൽ സമയങ്ങളിൽ ഇവരുടെ വീടുകളിൽ സ്ത്രീകളുമായി സന്ധിക്കാറുണ്ടായിരുന്നു. ഇതിന് ഗീതയ്ക്ക് അഞ്ഞൂറുമുതൽ ആയിരം രൂപവരെ പ്രതിഫലമായും നൽകി. ഈ നിലയ്ക്ക് പണം ലഭിച്ചുതുടങ്ങിയതോടെ ഗീത സ്വന്തം നിലയ്ക്ക് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ബ്യൂട്ടിപാർലറുകളിൽനിന്നും മറ്റും പെൺകുട്ടികളെ തരപ്പെടുത്തി ആവശ്യക്കാർക്ക് നൽകി പണം സമ്പാദിക്കാൻ തുടങ്ങിയ ഇവർ പിന്നീട് ഓൺലൈൻ രംഗത്തേക്ക് ചുവടുമാറ്റി.
വിവാഹം ചെയ്ത് അയച്ച തന്റെ മകളെയും മരുമകനെയും ഗീത ഈ ബിസിനസിൽ പങ്കാളിയാക്കിയ ഗീതയ്ക്ക് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ വൻതോതിൽ സമ്പാദ്യമുണ്ടായതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. താനും മകളും ആരുടെയും മുന്നിൽ ഇരകളായി പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ഇടനിലക്കാർ മാത്രമായിരുന്നുവെന്നുമാണ് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. ആവശ്യക്കാരായി വിളിക്കുന്നവരുടെ ഫോൺകോളുകൾ പലതും ഗീതയുടെ മകളും മരുമകനും അറ്റന്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരും പൊലീസുൾപ്പെടെ വിവിധ വകുപ്പുകളിൽ ജോലി നോക്കുന്നവരുമായി ഗീതയ്ക്ക് നല്ല ബന്ധമുള്ളതായി പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഗർഭനിരോധന ഉറകളും സ്ത്രീകൾക്ക് രക്തസ്രാവമുണ്ടായാൽ നിലയ്ക്കുന്നതിന് നൽകുന്ന ഗുളികകളുമുൾപ്പെടെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കൻ അഭയാർത്ഥിയായ തമിഴ് വംശജയും ഗീതയുമായും വർഷങ്ങളായി നല്ല ബന്ധത്തിലാണ്. പെൺവാണിഭവുമായി ബന്ധപ്പെട്ട് ഗീതയുടെ വീട്ടിൽ ഒരു തവണ എത്തിയ ശ്രീലങ്കൻ യുവതിയുമായി ആത്മബന്ധം സ്ഥാപിച്ച ഗീത പിന്നീട് സ്വന്തം നിലയ്ക്ക് ഇവളെ ഉപയോഗിച്ചിട്ടുണ്ട്.
വീട്ടുജോലിയ്‌ക്കെന്ന വ്യാജേന ഗീതയുടെ വീട്ടിലെത്തി ആവശ്യക്കാരെ തൃപ്തിപ്പെടുത്തി മടങ്ങിയിരുന്ന ശ്രീലങ്കൻ യുവതി തന്റെ ആദ്യ ഭർത്താവ് മരണപ്പെട്ടശേഷമാണ് ഈ രംഗത്തെത്തിയത്. ഇരുപത്തിനാലുകാരിയായ ഇവരെ പിന്നീട് പൊള്ളാച്ചി സ്വദേശി വിവാഹം കഴിച്ചെങ്കിലും തന്റെ ആദ്യത്തെ വകയിലെ രണ്ട് കുട്ടികളുടെ സംരക്ഷണം അയാളെ ഏൽപ്പിച്ചശേഷം ജോലിക്കെന്ന പേരിൽ ഇവിടെ എത്തുകയായിരുന്നു.
സ്‌കൂൾ, കോളേജ് കാമ്പസുകളിൽ നിന്ന് കഞ്ചാവും മദ്യവും മയക്കുമരുന്നുകളും നൽകി പല പെൺകുട്ടികളെയും സംഘം തങ്ങളുടെ ഇരകളാക്കിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ജുവലറികളിലും ടെക്‌സ്‌റ്റൈൽ ഷോപ്പുകളിലും ജോലിക്കെന്ന വ്യാജേനയും പെൺകുട്ടികളെ ഇവർ കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. നാലും അഞ്ചും ലക്ഷം രൂപയ്ക്ക് കൊൽക്കത്തയിൽനിന്ന് കൊണ്ടുവരുന്ന പതിനെട്ട് വയസിൽതാഴെയുള്ള കുട്ടികളെ പല സ്ഥലങ്ങളിലായി മാറ്റി മാറ്റി നിർത്തി ഇരകൾക്ക് കാഴ്ചവച്ചശേഷം പിന്നീട് ലോക്കൽ സംഘങ്ങൾക്ക് അരലക്ഷത്തിനും ഒരുലക്ഷത്തിനും ഇടയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇവർ.
പഴകിയ വാഹനങ്ങൾ മാറിയെടുക്കുംപോലെയാണ് പെൺകുട്ടികളെ മാംസവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്നത്. രാജ്യാന്തര തലത്തിലും സംഘം പെൺകുട്ടികളെ വാണിഭത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. സിനിമ സീരിയൽ താരങ്ങളെന്ന നിലയ്ക്ക് ഇരകളെ ആകർഷിച്ചിരുന്ന ഇവർ ഇതിന്റെപേരിൽ വൻ തുകകളും വസൂലാക്കായിരുന്നു. സിനിമയിലും സീരിയലുകളിലും സ്റ്റേജ് ഷോകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്തും പല പെൺകുട്ടികളെയും ഇവർ വശത്താക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയ്ക്ക് എക്‌സ്ട്രാ നടിമാരായി കൊണ്ടുപോകാമെന്ന വ്യാജേനയും നിരവധി പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി. ഇതിന് ഇടനിലക്കാരായി പ്രവർത്തിച്ചവരുൾപ്പെടെ നിരവധിപേർ വരും ദിവസങ്ങളിൽ പൊലീസ് പിടിയിലായേക്കും.
ഓൺലൈൻ വഴിയുള്ള പെൺവാണിഭം സജീവമായതിന്റെ തുടക്കം മുതൽ ഈരംഗത്ത് നിലയുറപ്പിച്ച ഗീത ആദ്യമായാണ് പൊലീസ് പിടിയിലായത്. ഓപ്പറേഷൻ ബിഗ് ഡാഡിയെന്ന പേരിൽ ഓൺലൈൻ വാണിഭസംഘങ്ങൾക്കെതിരെ പൊലീസ് നടത്തിവന്ന ഓപ്പറേഷനിലാണ് ഇവരുൾപ്പെടെ കുടുങ്ങിയത്. പെൺകുട്ടികളെ വാണിഭത്തിനായി കടത്തുന്ന സംഘങ്ങളെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘം നടത്തുന്ന 'ഓപ്പറേഷൻ ബിഗ് ഡാഡി' യിൽ ഇതുവരെ 56 പേരാണ് അറസ്റ്റിലായിട്ടുള്ളത്.