തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം നടത്തി വന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയതു. പട്ടത്ത് വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് മെഡിക്കൽ കോളേജ് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാരായ നെടുമങ്ങാട് സ്വദേശിനി നഫീസ(59), കിഷോർ (47),സജീവ്ഖാൻ (36) എന്നിവരെയും അഞ്ച് സ്ത്രീകളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ രൺ് പേർ കൺണ്ണാടക സ്വദേശികളും രണ്ട്പേർ മലയാളികളും ഒരാൾ തമിഴ്‌നാട് സ്വദേശിയുമാണ്. മലയാളിയായ സ്ത്രീകളിൽ ഒരാൾ വർഷങ്ങളായി നടത്തിപ്പുകാരി നഫീസയ്ക്കൊപ്പം ഉള്ളയാളാണ്.

ലൊക്കാന്റൊ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇവരുടെ ഇടപാടുകൾ. വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെട്ട് ഇടനിലക്കാരൻ നേരിട്ടാണ് ആവശ്യക്കാരെ പെൺവാണിഭ കേന്ദ്രത്തിലേക്ക് എത്തിച്ചിരുന്നത്. ആവശ്യക്കാരനോട് പണം പറഞ്ഞുറപ്പിച്ച ശേഷം ഇടനിലക്കാരന്റെ കാറിൽ കയറ്റി കേന്ദ്രത്തിലേക്ക് എത്തിക്കുന്നതുമായിരുന്നു രീതി. ഇവിടെ വച്ച് വേണ്ട ആളുകളെ തിരഞ്ഞെടുക്കാം. ഒരു ദിവസത്തേക്ക് ആറായിരം രൂപ മുതലായിരുന്നു റേറ്റ്. പൊലീസിന് കേന്ദ്രത്തെ പറ്റി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന റെയ്ഡിൽ പ്രതികളെ കൂടാതെ 42,000 രൂപ കൂടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കുടുംബമായി ജീവിക്കുന്നു എന്ന പേരിൽ നഗരങ്ങളിലെ വലിയ കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്താണ് പെൺവാണിഭ സംഘം പ്രവർത്തനം നടത്തുന്നത്. മലയാളികളും നേപ്പാളികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം റാക്കറ്റുകൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലെക്കാൻഡോ വഴി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പെൺവണിഭക്കാർ സജീവമാണെന്ന് പൊലീസ് പറയുന്നു. എന്നാൽ സൈറ്റിന് പിന്നിൽ ആരെന്ന് കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. യുവാക്കളുടെ ഫോൺ നമ്പറുകൾ തിരഞ്ഞ് പിടിച്ച് സർവ്വീസ് മെസേജുകളുടെ രൂപത്തിൽ നിരവധി മെസേജുകൾ എത്തുന്നുണ്ട്.

ആവശ്യക്കാരന്റെ ലൊക്കേഷൻ അനുസരിച്ച് സ്ത്രീകളെ എത്തിച്ചുകൊടുക്കാൻ പറ്റുന്ന തരത്തിൽ വലിയ ശൃംഖലയായി മാറിയിരിക്കുകയാണ് ലൊക്കാൻഡോ. സംസ്ഥാനത്തിൽ നിന്നുള്ളവരെയും ഒപ്പം മലേഷ്യ സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങലിൽ നിന്നുള്ളവരെ സപ്ലൈ ചെയ്യുന്ന തരത്തിലുള്ള വിപുലമായ സജീകരണങ്ങളാണ് സംഘത്തിനുള്ളത്. സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നത് ഉന്നതങ്ങളിൽ ബന്ധമുള്ള്ള വമ്പന്മാരാണ്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഉത്തരേന്ത്യൻ സ്ത്രീകളാണ് ലൊക്കാൻഡോയുടെ പ്രധാന ആകർഷണം. സംഘത്തിൽ കോളേജ് വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഷാഡോ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും ഒരു തുമ്പുപോലും കണ്ടെത്താൻ സാധിക്കുന്നില്ല. പൊലീസ് വലയിൽ അകപ്പെടുന്നവരെവല്ലാം സംഘത്തിന്റെ അവസാന കണ്ണികളാകുന്നതിനാൽ വിവരങ്ങളൊന്നും പൊലീസിന് ലഭിക്കാറില്ല. ഫ്ലാറ്റിൽ താമസിച്ച് വഴികളും സ്ഥലവും മനസിലാക്കിയ ശേഷമാണ് പെൺകുട്ടികളെ എത്തിക്കുന്നത്. ആവശ്യപ്രകാരം വിവിധ സ്ഥലങ്ങളിലെ ഏജന്റുമാർ ടൂറിസ്റ്റ് ബസുകളിൽ പെൺകുട്ടികളെ കയറ്റി അയക്കും. ഇവരെ ഫ്ലാറ്റിൽ പാർപ്പിച്ചാണ് പ്രവർത്തനം നടത്തുന്നത്.

പെൺവാണിഭത്തിന് അവസരമൊരുക്കുന്ന അന്താരാഷ്ട്ര ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റായ ലൊക്കാന്റോ 2016 മുതൽ പൊലിസ് നിരീക്ഷണത്തിലാണ്. കൊച്ചിയിൽ പിടിയിലായ പെൺവാണിഭ റാക്കറ്റ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത് ലൊക്കാന്റോയിൽ പരസ്യം നൽകിയാണെന്ന് കണ്ടെത്തിയതോടെയാണ് വെബ് സൈറ്റ് പൊലിസ് നിരീക്ഷിക്കാൻ തുടങ്ങിയത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ തടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സൈറ്റുകളിൽ പരസ്യം നൽകികൊണ്ടുള്ള പെൺവാണിഭ സംഘങ്ങൾ സജീവമാണെന്ന് പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

സൈറ്റിൽ വരുന്ന പരസ്യങ്ങൾ നിരീക്ഷിക്കുന്നതിനുപുറമെ പരസ്യത്തിന്റെ സ്വഭാവവും, പരസ്യം നൽകുന്ന വ്യക്തിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും. ഇന്ത്യയ്ക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്ന സൈറ്റാണ് ലൊക്കാന്റോ. അതിനാൽ സൈറ്റ് നിയന്ത്രിക്കുക എളുപ്പമുള്ള കാര്യമല്ല. ഇതിനാൽ ലൊക്കാന്റോയെ നിയന്ത്രിക്കാൻ പൊലിസിനാകില്ലെന്ന് പൊലീസ് പറയുന്നു. ഇതിലെ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും സന്ദർശിക്കുന്നവരെയും സൈബർ സെൽ വഴി നിരീക്ഷിക്കുക മാത്രമാണ് ഏക വഴി. മുൻപും ലൊക്കാന്റോയിലൂടെ പരസ്യം നൽകി ഇടപാടുകാരെ കണ്ടെത്തിയിരുന്ന പെൺവാണിഭ സംഘങ്ങൾ പിടിയിലായിരുന്നു.

ലോകത്ത് അൻപതിലധികം രാജ്യങ്ങളിൽ ലൊക്കാന്റോ പ്രവർത്തിക്കുന്നുണ്ട്. സാധാരണ പത്രങ്ങളിൽ കാണുന്ന ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, വസ്തുവിൽപ്പന, ജോലി തുടങ്ങി എല്ലാതരം ക്ലാസിഫൈഡ്‌സ് പരസ്യങ്ങളും നൽകാൻ ലൊക്കാന്റോയിലാകും. പരസ്യം നൽകുന്നവർതന്നെ നേരിട്ട് സൈറ്റിൽ പരസ്യങ്ങൾ അപ്ലോഡ് ചെയ്യുകയാണ് രീതി. അതിനാൽ ഏതുതരം പരസ്യങ്ങളും നൽകാൻ യാതൊരു നിയന്ത്രണവുമില്ല. ഇതാണ് പെൺവാണിഭസംഘത്തിന് തുണയാകുന്നത്.