- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിക്കടത്തിനെ കുറിച്ച് മുൻകൂട്ടി നിശ്ചയിച്ച സെമിനാറിന് പോയ ഐജി ശ്രീജിത്തിനെ മാറ്റിയെന്ന പ്രചരണം സജീവം; സഹികെട്ട് വിശദീകരണവുമായി ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഉൾപ്പെട്ട ഓൺലൈൻ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഓൺലൈൻ പെൺവാണിഭ കേസിൽ ഉന്നത ബന്ധമുണ്ടെന്ന വിധത്തിലായിരുന്നു വാർത്ത. ഇതോടെ ഉന്നതരിലേക്ക് നീങ്ങാതിരിക്കാൻ അന്വേഷണം ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്തിനെ മാറ്റിയെന്ന വാർത
തിരുവനന്തപുരം: ചുംബന സമര നേതാവ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഉൾപ്പെട്ട ഓൺലൈൻ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള കഥകളാണ് ദിവസവും പുറത്തുവരുന്നത്. ഓൺലൈൻ പെൺവാണിഭ കേസിൽ ഉന്നത ബന്ധമുണ്ടെന്ന വിധത്തിലായിരുന്നു വാർത്ത. ഇതോടെ ഉന്നതരിലേക്ക് നീങ്ങാതിരിക്കാൻ അന്വേഷണം ഉദ്യോഗസ്ഥനായ ഐജി ശ്രീജിത്തിനെ മാറ്റിയെന്ന വാർത്തകളും പുറത്തുവന്നു. മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക ആവശ്യത്തിന് ശ്രീജിത്ത് ഹൈദരാബാദിലേക്ക് പോയപ്പോഴാണ് അദ്ദേഹത്തെ മാറ്റിയെന്ന വിധത്തിൽ ചില മാദ്ധ്യമങ്ങൾ പടച്ചുവിട്ടത്. ഇങ്ങനെയുള്ള പ്രചരണങ്ങൾ ശക്തമായ സാഹചര്യത്തിൽ ഒടുവിൽ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെ നേരിട്ട് രംഗത്തെത്തി.
ഫേസ്‌ബുക്കിലൂടെയാണ് ചെന്നിത്തല ശ്രീജിത്തിനെ മാറ്റിയിട്ടില്ലെന്ന കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ഓൺലൈൻ പെൺവാണിഭക്കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഐ ജി ശ്രീജിത്തിനെ ചുമതലയിൽ നിന്ന് നീക്കി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. പരിശീലനത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അദ്ദേഹം മൂന്ന് ദിവസം ലീവെടുക്കുകയായിരുന്നു. പരിശീലനം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അദ്ദേഹത്തിന് തന്നെയായിരിക്കും അന്വേഷണ ചുമതലയെന്നും മന്ത്രി സന്ദേഹങ്ങൾക്ക് ഇടയില്ലാതെ വ്യക്തമാക്കി. ഇക്കാര്യത്തിൽ വരുന്ന ഊഹാപോഹങ്ങളും, വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നവർ അതിൽ നിന്ന് വിട്ടു നിൽക്കണം എന്ന മാദ്ധ്യമങ്ങളോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
ഓൺലൈൻ പെൺവാണിഭത്തിന്റെ പിന്നിൽ ഉന്നത ബന്ധങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു ഐജി ശ്രീജിത്തിനെ സർക്കാർ നീക്കിയെന്ന വിധത്തിൽ വാർത്തകൾ വന്നത്. അടിസ്ഥാന രഹിതമായ വാർത്തകളോട് പ്രതികരിക്കാൻ ഇല്ലെന്ന നിലപാടായിരുന്നു ശ്രീജിത്ത് സ്വീകരിച്ചത്. ഇതോടെ തെറ്റായ പ്രചരണം കൂടുതൽ ശക്തമാകുകയും ചെയ്തു. ഇതോടെയാണ് ചെന്നിത്തല പ്രചരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്തെത്തിയത്.
മധ്യകേരളത്തിലെ ഒരുയുവ എംഎൽഎയടക്കമുള്ളവർക്ക് പെൺവാണിഭ സംഘവുമായി ബന്ധമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. മാത്രമല്ല സിനിമാ സീരിയൽ രംഗത്തെ പ്രമുഖരിലേക്കും അന്വേഷണം നീങ്ങി. അന്വേഷണം സരിതാക്കേസുപോലെ സർക്കാരിന് തലവേദനയാണെന്ന് കണ്ടെപ്പോഴാണ് അന്വേഷണ ചുമതലയുള്ള ഐജി ശ്രീജിത്തിനെ സർക്കാർ മാറ്റിയത് എന്ന വിധത്തിലായിരുന്നു മാദ്ധ്യമവാർത്തകൾ.
ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചുംബന സമരനായികാ നായകന്മനാരായ രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ നായരും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ സർക്കാർ നീക്കിയതോടെ 'ഓപ്പറേഷൻ ബിഗ് ഡാഡി' പദ്ധതിക്ക് വിരാമമായി എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് ആഭ്യമന്തര മന്ത്രിയുടെ വിശദീകരണത്തോടെ വ്യക്തമായത്. കേസുമായി ബന്ധപ്പെട്ട് ഒട്ടനവധി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് നേരത്തെ ശ്രീജിത്ത് വ്യക്തമാക്കുകയുണ്ടായി.
ഓൺലൈൻ പെൺവാണിഭക്കേസ് അന്വേഷണ ചുമതലയുണ്ടായിരുന്ന ഐ ജി ശ്രീജിത്തിനെ ചുമതലയിൽ നിന്ന് നീക്കി എന്ന വാർത്ത അടിസ്ഥാന...
Posted by Ramesh Chennithala on Tuesday, November 24, 2015