കൊച്ചി: പെൺവാണിഭത്തിൽ അച്ഛൻ അച്ചായൻ ജോഷിയെ വെല്ലുന്നതാണ് മകന്റെ കഥ. എല്ലാ അർത്ഥത്തിലും അച്ഛനെ വെട്ടി വാണിഭരംഗത്ത് ജോയിസ് താരമായി. ഓൺലൈൻ പെൺവാണിഭത്തിന്റെ സാധ്യതകൾ കണ്ടെത്തിയതും ജോയിസിന്റെ മികവാണ്. രാഹുൽ പശുപാലനേയും രശ്മി നായരേയും പോലുള്ള അറിയപ്പെടുന്ന താരങ്ങളെ ഇറക്കി കച്ചവടം പൊടിപൊടിക്കാനുള്ള ബുദ്ധിയും ജോയിസിന്റേത്. അച്ഛനുവേണ്ടി പെൺകുട്ടികളെ വലവീശിപ്പിടിച്ച പൂവാലനിൽ നിന്ന് വാണിഭ കൂട്ടായ്മയുടെ തലപ്പത്തേയ്ക്ക ജോയിസിനെ എത്തിച്ചത് ബിസിനസിലെ ലാഭ കണ്ണുതന്നെയാണ്. ബംഗലുരുവുലും വേരുകളുണ്ട്. ഗൾഫിലേക്കും ആളുകളെ സപ്ലെ ചെയ്തു. ഞെട്ടിക്കുന്ന വാണിഭ വിവരങ്ങളാണ് ജോയിസിൽ നിന്ന് പൊലീസിന് ലഭിക്കുന്നത്.

കോൺഗ്രസിലെ യുവ കോൺഗ്രസ് നേതാവിനേയും കുറിച്ച് മൊഴിയുണ്ട്. എന്നാൽ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്നാണ് പൊലീസിന് സംശയം. അതിനിടെ ഓൺലൈൻ ലൈംഗിക വ്യാപാരക്കേസിലെ പ്രതി ജോയിസ് ജോഷി ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ചതായി എറണാകുളം സ്വദേശിനി ക്രൈം ബ്രാഞ്ചിന് പരാതി നൽകി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പല പ്രമുഖർക്കും കാഴ്ചവച്ചതായും പരാതിയിൽ പരാമർശമുണ്ട്. വിഡോയോ ദൃശ്യങ്ങളുപയോഗിച്ച് പല പെൺകുട്ടികളേയും വാണിഭ സംഘവുമായി ഇയാൾ അടുപ്പിച്ചു നിർത്തി. പ്രേമം നടിച്ച് പെൺകുട്ടികളെ വലയിലാക്കി മയക്കുമരുന്ന് നൽകിയായിരുന്നു ചതിക്കുഴി ഒരുക്കൽ. ഇതോടെ ജോയിസിനെതിരെ ബലാൽസംഘ കുറ്റം ചുമത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

എറണാകുളത്തെ യുവ രാഷ്ട്രീയ നേതാവും ഈ യുവതിയെ ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആലപ്പുഴ പട്ടണക്കാടുള്ള ജോയിസിന്റെ വീട്ടിൽവച്ച് ലഹരി നൽകി മയക്കിയശേഷം പീഡനത്തിനിരയാക്കിയതായാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പലർക്കും കാഴ്ചവച്ചതായും യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം യുവതിയുമായി പട്ടണക്കാടുള്ള ജോയിസിന്റെ വീട്ടിലെത്തി രഹസ്യമായി പരിശോധന നടത്തി. തുടർന്ന് ഇവിടെനിന്ന് ലഭിച്ച തെളിവുകൾ പരിഗണിച്ച് ജോയിസിനെ ഒന്നാം പ്രതിയാക്കി പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.

നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി സാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യവെയാണ് കൊച്ചിയിലെ യുവ രാഷ്ട്രീയ നേതാവുൾപ്പടെയുള്ള പ്രമുഖർ യുവതിയെ ദുരുപയോഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. വിവിധ അന്വേഷണ വിഭാഗങ്ങളുടെ സഹകരണത്തോടെ ജോയിസിന്റെ മനുഷ്യക്കടത്ത് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും ഊർജിതമായി പുരോഗമിക്കുകയാണ്. കൊച്ചി കേന്ദ്രീകരിച്ച മനുഷ്യക്കടത്തിലെ മുഖ്യ ഇടപാടുകാരനാണ് ജോയിസ്. ഇയാൾ കേസിൽ നേരത്തെ പിടിയിലായ അച്ചായൻ എന്നറിയപ്പെടുന്ന ജോഷിയുടെ മകനാണ്. രണ്ട് മാസം മുമ്പ് നെടുമ്പാശേരിയിൽ നിന്ന് ദുബൈ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്ക് യുവതികളെ കടത്തിയത് ജോഷിയും ജോയിസും അടക്കമുള്ള പ്രതികളാണ്.

അന്യ സംസ്ഥാനത്തു നിന്നുള്ള പെൺകുട്ടികളെ കേരളത്തിൽ എത്തിച്ച ശേഷമാണ് വിദേശത്തേക്ക് അയച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പറവൂർ പെൺവാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോയിസിന്റെ അച്ഛനായ ജോഷി. ഇരു കേസിലുമായി ഇയാൾ അഞ്ച് മാസത്തോളം തടവിൽ കിടന്നിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മറ്റൊരു പെൺവാണിഭ കേസിലും പ്രതിയായി. ഇതിനിടെയാണ് ഓൺലൈൻ വാണിഭത്തിന്റെ സുരക്ഷിതത്വത്തേയും ലാഭക്കൊയ്ത്തിനേയും കുറിച്ച് മകൻ ജോഷിയെ അറിയിച്ചത്. ഇതോടെ ഹൈട്ക് ആയി മുന്നേറാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തൊരുക്കിയ ബിഗ് ഡാഡി കുരുക്കിൽ രാഹുൽ പശുപാലനും രശ്മി നായരും വീണത്. ഇതോടെ എല്ലാ കളിയും പൊളിഞ്ഞു.

അച്ചായൻ എന്ന ജോഷിയും മകൻ ജോയ്‌സി ജോസഫും പെൺവാണിഭത്തിനു തുടക്കമിട്ടത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നാണ്. കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ പയ്യാവൂർ കുന്നത്തൂർ പാടി സ്വദേശിയായിരുന്നു ഇപ്പോൾ പിടിയിലായ ജോഷി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെൺവാണിഭവുമായി ജോഷി പിടിയിലായിട്ടുണ്ടെങ്കിലും വാണിഭത്തിന്റെ അടിത്തറ പാകിയത് തളിപ്പറമ്പിലാണ്. മലയോര മേഖലയിൽ നിന്നും എത്തിച്ചേരാവുന്ന പ്രധാന നഗരമായിരുന്നു തളിപ്പറമ്പ്. കുടിയേറ്റ മേഖലയിലെ ദരിദ്ര കുടുംബത്തിലെ പെൺകുട്ടികളെ വലവീശിയാണ് ജോഷി പെൺവാണിഭം കൊഴുപ്പിച്ചത്. തളിപ്പറമ്പ് ലോഡ്ജുകളിലായിരുന്നു അന്ന് ജോഷിയുടെ വിപണനം അരങ്ങേറിയത്. ലോഡ്ജുകൾ ഭദ്രമല്ലെന്ന് കണ്ടപ്പോൾ വാടകയ്ക്ക് ക്വാട്ടേഴ്‌സ് എടുത്ത് വിപുലമായിത്തന്നെ വാണിഭം നടത്തി. രണ്ടു വർഷക്കാലം അരങ്ങിലും അണിയറയിലും മകനോടൊപ്പം ചേർന്ന് പെൺവാണിഭം നടത്തി സാമ്പത്തിക ഭദ്രത നേടിയപ്പോഴാണ് ജോഷി സ്വന്തമായി വാടകക്കെടുത്ത കേന്ദ്രങ്ങളിലേക്ക് മാംസക്കച്ചവടത്തിന് ഒരുക്കം കൂട്ടിയത്.

2004ൽ ഒളിഞ്ഞ് ആരംഭിച്ച പെൺവാണിഭം 2006 ഓടെയാണ് വിപുലീകരിച്ചത്. 2006 ഫെബ്രുവരി 19നു രാത്രി കരിമ്പം ഗവൺമെന്‌റ് ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സ് റെയിഡ് നടത്തിയപ്പോൾ പൊലീസിനെ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹൈദരബാദിലെ മസ്‌റാത്ത് എന്ന 20 കാരിയും അവരുടെ ഭർത്താവ് ഷാനവാസ്, കോഴിക്കോട് സ്വദേശി മനോജ്, പയ്യാവൂരിലെ ആന്റണി എന്നിവരേയും പിടികൂടി. എംബ്രോയിഡറി വർക്കിന് എന്ന പേരിലായിരുന്നു വാടകവീട് തരപ്പെടുത്തിയത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന പെൺകുട്ടികളെ വശീകരിച്ച പയ്യന്നൂർക്കാരൻ പാലാത്തടത്തിൽ ആന്റണിയുടെ ഓട്ടോറിക്ഷയിലെത്തിക്കും. ഇതിന് നിയോഗിക്കപ്പെടുന്ന മകൻ ജോയിസും. സുന്ദരനായ ജോയിസ് രാവിലെ മുതൽ കുടിയേറ്റ മേഖലയിൽ നിന്നും വരുന്ന ബസ്സ് കാത്ത് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിലയുറപ്പിക്കും. പൂവാലൻ ചമഞ്ഞ് പെൺകുട്ടികളുമായി അടുത്ത് പെറുമാറും. ഈ അടുപ്പം തുടരുന്നതോടെ പെൺകുട്ടികളെ തന്റെ വീട്ടിലെന്ന ധാരണയിൽ ഓട്ടോയിലേക്ക് ക്ഷണിക്കും. തന്റെ താവളത്തിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നതിലൂടെ അവർ വാണിഭത്തിനടിമപ്പെടും. പിന്നെ ഒരിക്കലും ഇവർക്ക് രക്ഷയില്ല. വിഡിയോ ക്ലിപ്പുകളുമായി ഭീഷണിപ്പെടുത്താൻ ജോയിസ് ഉണ്ടാകും.

ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിനാണ് ജോഷിയും ജോയിസും ഉപയോഗിക്കച്ചിരുന്നത്. അച്ഛനും മകനും കൂടി മാറി മാറി പെൺകുട്ടികളെ ബലാൽസംഘം ചെയ്തതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. വളരെ കരുതലോടെ ആർക്കും സംശയമുണ്ടാക്കതെയായിരുന്നു നീക്കങ്ങൾ. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന കോളനികളിലും ഫ്‌ലാറ്റുകളിലും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ മുതിർന്ന ഒരൂ സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകൾ. ആർകും സംശയം തോന്നാത്തെ കാര്യങ്ങൾ കൈകാര്യം ചെയ്തു വന്നിരുന്ന ജോഷി പിന്നിട് പറവൂർ കേസിൽ അറസ്റ്റില്ലായി. 90 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസിൽ പ്രതിയായി. ഇതോടെയാണ് ജോഷിയുടെ കഥകൾ പുറംലോകത്ത് എത്തുന്നത്. അപ്പോഴും മകനെ കുറിച്ച് ആരും തിരിച്ചറിഞ്ഞില്ല. ഇതിന് ശേഷമായിരുന്നു അച്ഛന്റെ സാമ്രാജ്യം മകൻ കൈപ്പിടിയിൽ ഒതുക്കിയത്.