- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ പൊലീസിനെ വെട്ടിച്ചു കടന്ന ഓൺലൈൻ പെൺവാണിഭക്കേസ് പ്രതികൾ പിടിയിൽ; വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിട്ടു രക്ഷപ്പെട്ട പ്രതികൾ പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്
കൊച്ചി: വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിട്ടു കടന്ന ഓൺലൈൻ പെൺവാണിഭക്കേസ് പ്രതികൾ പിടിയിൽ. മുബീന, വന്ദന എന്നിവരാണ് പിടിയിലായത്. നെടുമ്പാശ്ശേരിയിൽ വച്ചാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രതികളായ ഇവർ പൊലീസിൽ നിന്നും രക്ഷപെട്ടത്. തമിഴ്‌നാട് പാനപ്പിള്ളത്തെ ആയുർവേദ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ഓപ്പറേഷൻ ബിഗ് ഡാഡി പ്രത്യേക സംഘമാണ് ഇവര
കൊച്ചി: വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിട്ടു കടന്ന ഓൺലൈൻ പെൺവാണിഭക്കേസ് പ്രതികൾ പിടിയിൽ. മുബീന, വന്ദന എന്നിവരാണ് പിടിയിലായത്.
നെടുമ്പാശ്ശേരിയിൽ വച്ചാണ് ഓൺലൈൻ പെൺവാണിഭ സംഘത്തിലെ പ്രതികളായ ഇവർ പൊലീസിൽ നിന്നും രക്ഷപെട്ടത്. തമിഴ്‌നാട് പാനപ്പിള്ളത്തെ ആയുർവേദ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്.
ഓപ്പറേഷൻ ബിഗ് ഡാഡി പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഓൺലൈൻ ലൈംഗിക വ്യാപാരക്കേസിൽ നെടുമ്പാശേരിയിൽ റെയ്ഡിനിടെയാണ് ഈ യുവതികൾ രക്ഷപ്പെട്ടത്.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിനിയാണു മുബീന. വന്ദന അമ്പലപ്പുഴ സ്വദേശിയാണ്. വാഹനം തടഞ്ഞ പൊലീസുകാരെ ഇടിച്ചിടാൻ ശ്രമിച്ച ശേഷമാണ് ഇരുവരും അന്ന് കടന്നുകളഞ്ഞത്. മോഡലിങ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് വന്ദന. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതി ആഷിഖിന്റെ ഭാര്യയാണ് മുബീന.
പ്രതികളെ സഹായിച്ച സുൽഫിക്കർ എന്നയാളെയും തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ 18ാം തീയതി ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെയാണ് പൊലീസ് ഓൺലൈൻ പെൺവാണിഭ സംഘത്തെ പിടികൂടിയത്. എന്നാൽ നെടുമ്പാശ്ശേരിയിൽ വച്ച് പൊലീസ് സംഘത്തെ കബളിപ്പിച്ച് മുബീനയും വന്ദനയും രക്ഷപെടുകയായിരുന്നു. പൊലീസിനെ വാഹനം ഉപയോഗിച്ച് ഇടിച്ചു വീഴ്‌ത്തി ഇവർ രക്ഷപെടുകയായിരുന്നു.
ഇതോടെ ഓൺലൈൻ പെൺവാണിഭാവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒമ്പതായി. ചുംബന സമര നേതാക്കളായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും ഉൾപ്പെടെയുള്ളവരാണ് 18-ാം തീയതി പിടിയിലായത്.