ജിദ്ദ: വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയിലാക്കുന്ന ഓൺലൈൻ ഷോപ്പിങ്ങ് വെബ്‌സൈറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ സൗദി വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. കൊമേഴ്‌സ്യൽ റെക്കോർഡ് മന്ത്രാലയത്തിൽ ഹാജരാക്കാത്തവർ ക്കെതിരെയായിരിക്കും നടപടി. ഇത്തരം സൈറ്റുകളുടെ ഉടമസ്ഥർക്കെതിരെ കേസ് ചാർജ് ചെയ്യും. ഈ വെബ്‌സൈറ്റുകളോട് ബന്ധപ്പെട്ട ഷോപ്പുകൾക്കെതിരെയും നടപടി വരും.

വ്യാജ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കുന്ന ഇലക്ട്രോണിക് വെബ്‌സൈറ്റുകൾ സോഷ്യൽ മീഡിയ അക്കൗണ്ട് എന്നിവർ കുടുങ്ങും. ഇത്തരം നിയമലംഘകർക്ക് കൂടുതൽ പിഴ അടയ്‌ക്കേണ്ടിവരും. മാത്രമ്ല കടകളും വെബ്‌സൈറ്റും പൂട്ടാനും ഉത്തരവുണ്ടായേക്കാം.

ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വ്യാജ വിൽപ്പന പ്രമോട്ട് ചെയ്തത് മന്ത്രാലയം കണ്ടെത്തിയിരുന്നു. സ്ത്രീകളും ടീനേജേഴ്‌സുമാണ് വ്യാജ ഓഫറുകളിൽ വഞ്ചിതരാകുന്നത്. ബിസിനസ് ഓൺലൈൻ വഴി നടത്തുന്നത് അടുത്തിട 3.9 മില്യൺ ആളുകളാണ്. ഇതിൽ നിന്നുള്ള വരുമാനം പ്രതിമാസം 1.1 ബില്യൺ സൗദി റിയാലാണ്.