- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത ഓൺലൈൻ ട്രാവൽ ഏജൻസികൾക്കതിരെ ജാഗ്രത നിർദ്ദേശവുമായി പാസ്‌പോർട്ട് ഓഫീസ് അധികൃതർ; പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന് ഏജൻസി സംവിധാനങ്ങൾ ഒന്നുമില്ലെന്ന് പാസ്‌പോർട്ട് ഓഫീസർ
തിരുവനന്തപുരം: തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ ട്രാവൽ ഏജൻസികൾ തങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന് പറഞ്ഞ് അപേക്ഷകരെ കബളിപ്പിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാസ്‌പോർട് സേവാകേന്ദ്രത്തിൽ ഒരു തരത്തിലുമുള്ള ഏജൻസി സംവിധാനവും നിലവിലില്ലെന്ന് തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസർ പി.വി. മാത്യു അറിയിച്ചു. പാസ്‌പോർട്ടിനായി ആർക്ക് വേണമെങ്കിലും എവിടെ നിന്നും ഏത് സമയത്തും ഗവൺമെന്റിന്റെ വെബ് പോർട്ടലിലൂടെ (www.passportindia.gov.in) അപേക്ഷിക്കാവു ന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിൽ സഹായിക്കുന്നതിന് പ്രാദേശിക അക്ഷയാ കേന്ദ്രങ്ങൾക്ക് മാത്രമാണ് നിശ്ചിത നിരക്ക് ഏർപ്പെടുത്തിയി ട്ടുള്ളത്. പാസ്‌പോർട്ട് ലഭിക്കുന്നതിനായി വിവിധ സർട്ടിഫിക്കറ്റുകളുടെ വ്യാജപകർപ്പുകൾ നൽകിയും, വ്യാജ എക്‌സിറ്റ് / എൻട്രി സ്റ്റാമ്പുകൾ പാസ്‌പോർട്ടിൽ പതിച്ചും അനധികൃത ട്രാവൽ ഏജന്റ്മാർ ജനങ്ങളെ കബളിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ട
തിരുവനന്തപുരം: തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ ട്രാവൽ ഏജൻസികൾ തങ്ങൾക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെന്ന് പറഞ്ഞ് അപേക്ഷകരെ കബളിപ്പിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാസ്‌പോർട് സേവാകേന്ദ്രത്തിൽ ഒരു തരത്തിലുമുള്ള ഏജൻസി സംവിധാനവും നിലവിലില്ലെന്ന് തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസർ പി.വി. മാത്യു അറിയിച്ചു.
പാസ്‌പോർട്ടിനായി ആർക്ക് വേണമെങ്കിലും എവിടെ നിന്നും ഏത് സമയത്തും ഗവൺമെന്റിന്റെ വെബ് പോർട്ടലിലൂടെ (www.passportindia.gov.in) അപേക്ഷിക്കാവു ന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിൽ സഹായിക്കുന്നതിന് പ്രാദേശിക അക്ഷയാ കേന്ദ്രങ്ങൾക്ക് മാത്രമാണ് നിശ്ചിത നിരക്ക് ഏർപ്പെടുത്തിയി ട്ടുള്ളത്.
പാസ്‌പോർട്ട് ലഭിക്കുന്നതിനായി വിവിധ സർട്ടിഫിക്കറ്റുകളുടെ വ്യാജപകർപ്പുകൾ നൽകിയും, വ്യാജ എക്‌സിറ്റ് / എൻട്രി സ്റ്റാമ്പുകൾ പാസ്‌പോർട്ടിൽ പതിച്ചും അനധികൃത ട്രാവൽ ഏജന്റ്മാർ ജനങ്ങളെ കബളിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ട് നിയമപ്രകാരം ഇത് കടുത്ത കുറ്റമായതിനാൽ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിൽ തങ്ങൾ സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത സ്വയം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ അവലംബിക്കുന്നവർ അതിന്റെ അനന്തരഫലങ്ങളും നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.