- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയും വിഎച്ച്പിയും ഇത്രയ്ക്കു വാചകമടിക്കാൻ ഒന്നുമില്ല: കേന്ദ്രസർക്കാർ 10 വർഷത്തിനിടെ ശബരിമലയ്ക്കു നൽകിയത് 60 ലക്ഷം മാത്രം; സംസ്ഥാന സർക്കാർ 65.32 കോടി നൽകി
പത്തനംതിട്ട: ക്ഷേത്രങ്ങളിലെ, പ്രത്യേകിച്ച് ശബരിമലയിലെ വരുമാനം പൊതുഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന് വിലപിക്കുന്ന ബിജെപി- വി.എച്ച്.പി നേതാക്കൾ അറിയുക: കഴിഞ്ഞ 10 വർഷത്തിനിടെ, അതായത് ഇപ്പോഴത്തെയും വാജ്‌പേയിയുടെ ബിജെപി സർക്കാരിന്റെയും കാലത്തുൾപ്പെടെ ശബരിമല വികസനത്തിനായി നൽകിയത് വെറും 60 ലക്ഷം രൂപയാണ്. ശബരിമലയെ കഴിഞ്ഞ ഒമ്പതു വർഷമായ
പത്തനംതിട്ട: ക്ഷേത്രങ്ങളിലെ, പ്രത്യേകിച്ച് ശബരിമലയിലെ വരുമാനം പൊതുഖജനാവിലേക്ക് കൊണ്ടുപോകുന്നുവെന്ന് വിലപിക്കുന്ന ബിജെപി- വി.എച്ച്.പി നേതാക്കൾ അറിയുക: കഴിഞ്ഞ 10 വർഷത്തിനിടെ, അതായത് ഇപ്പോഴത്തെയും വാജ്‌പേയിയുടെ ബിജെപി സർക്കാരിന്റെയും കാലത്തുൾപ്പെടെ ശബരിമല വികസനത്തിനായി നൽകിയത് വെറും 60 ലക്ഷം രൂപയാണ്.
ശബരിമലയെ കഴിഞ്ഞ ഒമ്പതു വർഷമായി കേന്ദ്ര സർക്കാർ അവഗണിക്കുന്നതായാണു വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും 2011 മുതൽ 2015 വരെയുള്ള 4 സാമ്പത്തിക വർഷം 65.32 കോടി രൂപ കേരള സർക്കാർ അനുവദിച്ചപ്പോൾ കേന്ദ്ര സർക്കാർ 2005നു ശേഷം ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കുമായി 2005-ൽ ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചതു മാത്രമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര സർക്കാർ ശബരിമലയ്ക്കായി ചെയ്ത ഏക സേവനം. ശബരിമലയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ ചീഫ് സെക്രട്ടറി ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന് നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 65.32 കോടി രൂപയിൽ 38,64,42,905 രൂപ ചെലവായിട്ടുണ്ടെന്നും ബാക്കി തുക ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ശബരിമല മാസ്റ്റർ പ്ലാൻ 2050 വരെയുള്ള ആസൂത്രിത വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപം നൽകിയിട്ടുള്ള വികസന പദ്ധതിയാണെന്നും ബാക്കി തുക തുടർന്നു നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഉതകുമാറ് ശബരിമല മാസ്റ്റർ പ്ലാൻ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ശബരിമല മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മറ്റിയുടെ തീരുമാനപ്രകാരുമാണ് പ്രസ്തുതഫണ്ട് ഉപയോഗിച്ചു വരുന്നെന്നുമാണ് റഷീദ് ആനപ്പാറയ്ക്ക് ലഭിച്ചിരിക്കുന്ന മറുപടി. എന്നാൽ തുകയുടെ ചിലവു വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ല എന്നുമാണ് ഹൈ പവർ കമ്മറ്റിയിലെ വിവരാവകാശ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ചിരിക്കുന്ന മറുപടി.