- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്മീർ പ്രശ്നം പരിഹരിക്കാൻ കഴിവുള്ള ഏക വ്യക്തി മോദിയെന്ന് മെഹ്ബൂബ; പ്രധാനമന്ത്രി എന്തു തീരുമാനമെടുത്താലും രാജ്യം ഒപ്പം നിൽക്കും; മുൻ പ്രധാനമന്ത്രി മന്മോഹന് പാക്കിസ്ഥാൻ സന്ദർശിക്കാൻ പോലും ധൈര്യമില്ലായിരുന്നുവെന്നും ജമ്മുകാഷ്മീർ മുഖ്യമന്ത്രി
ശ്രീനഗർ: കാഷ്മീർ വീഷയതത്തിൽ പരിഹാരം കാണാൻ പ്രധാനമന്ത്രി മോദിക്കു മാത്രമേ കഴിയൂ എന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിനെ സമാധാനത്തിലേയ്ക്കു നയിക്കാനുള്ള ആജ്ഞാ ശക്തിയും നിശ്ചയദാർഢ്യവും മോദിക്കു മാത്രമാണുള്ളതെന്നും അവർ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഒരു പരിഹാരമുണ്ടാക്കുന്നതിന് മോദി എന്തു തീരുമാനമെടുത്താലും രാജ്യം അദ്ദേഹത്തിനൊപ്പം നിൽക്കും. അദ്ദേഹത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. അതാണ് അദ്ദേഹത്തിന്റെ ശക്തി. 2015ൽ ലാഹോർ സന്ദർശിക്കുവാനും പാക് പ്രധാനമന്ത്രിയെ കാണുവാനും മോദിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ശക്തിയാണ് വെളിപ്പെടുത്തുന്നത്- അവർ പറഞ്ഞു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് പാക്കിസ്ഥാൻ സന്ദർശിക്കുന്നതിനുള്ള തീരുമാനമെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. കശ്മീർ വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് പ്രശ്നപരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. 2002ൽ കശ്മീരിൽ സമാധാനം സ്ഥാപിക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയും കശ്മീർ മുഖ്യമന്ത്രി മുഫ്തി സയീദും നടത്തിയ ശ്രമങ്ങൾ അവർ എടുത്തു പറഞ്ഞു
ശ്രീനഗർ: കാഷ്മീർ വീഷയതത്തിൽ പരിഹാരം കാണാൻ പ്രധാനമന്ത്രി മോദിക്കു മാത്രമേ കഴിയൂ എന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിനെ സമാധാനത്തിലേയ്ക്കു നയിക്കാനുള്ള ആജ്ഞാ ശക്തിയും നിശ്ചയദാർഢ്യവും മോദിക്കു മാത്രമാണുള്ളതെന്നും അവർ പറഞ്ഞു.
കശ്മീർ വിഷയത്തിൽ ഒരു പരിഹാരമുണ്ടാക്കുന്നതിന് മോദി എന്തു തീരുമാനമെടുത്താലും രാജ്യം അദ്ദേഹത്തിനൊപ്പം നിൽക്കും. അദ്ദേഹത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. അതാണ് അദ്ദേഹത്തിന്റെ ശക്തി. 2015ൽ ലാഹോർ സന്ദർശിക്കുവാനും പാക് പ്രധാനമന്ത്രിയെ കാണുവാനും മോദിയെടുത്ത തീരുമാനം അദ്ദേഹത്തിന്റെ ശക്തിയാണ് വെളിപ്പെടുത്തുന്നത്- അവർ പറഞ്ഞു.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന് പാക്കിസ്ഥാൻ സന്ദർശിക്കുന്നതിനുള്ള തീരുമാനമെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. കശ്മീർ വിഷയത്തിൽ ഉറച്ച തീരുമാനമെടുത്ത് പ്രശ്നപരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. 2002ൽ കശ്മീരിൽ സമാധാനം സ്ഥാപിക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയും കശ്മീർ മുഖ്യമന്ത്രി മുഫ്തി സയീദും നടത്തിയ ശ്രമങ്ങൾ അവർ എടുത്തു പറഞ്ഞു.