- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാള ഭാഷയ്ക്ക് തീരാനഷ്ടം; ഒഎൻവി കുറുപ്പിനെ അനുസ്മരിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ്
ന്യൂയോർക്ക്: മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പിന്റെ നിര്യാണത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചിച്ചു. ആറുപതിറ്റാണ്ട് കാവ്യലോകത്തും മലയാളികളുടെ മനസിലും നിറഞ്ഞു നിന്ന ഒഎൻവിയുടെ വേർപാട് മലയാളഭാഷയ്ക്കു തീരാനഷ്ടമാണെന്നു ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ അനുസ്മരിച്ചു. പ്രവാസികളെ സംബന്ധിച്ചെടുത്തോ
ന്യൂയോർക്ക്: മലയാളത്തിന്റെ പ്രിയ കവി ഒഎൻവി കുറുപ്പിന്റെ നിര്യാണത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചിച്ചു. ആറുപതിറ്റാണ്ട് കാവ്യലോകത്തും മലയാളികളുടെ മനസിലും നിറഞ്ഞു നിന്ന ഒഎൻവിയുടെ വേർപാട് മലയാളഭാഷയ്ക്കു തീരാനഷ്ടമാണെന്നു ഐഎപിസി ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ അനുസ്മരിച്ചു. പ്രവാസികളെ സംബന്ധിച്ചെടുത്തോളം ഒഎൻവി നൊസ്റ്റാൾജിയ ആവോളം പകർന്നുതന്നിട്ടുള്ള കവിയാണ്. അദ്ദേഹത്തിന്റെ വേർപാട് ഓരോ മലയാളിയുടെയും വേദനയാണ്. ആ വേദനയിൽ ഐഎപിസി പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയെ കാവ്യലോകത്തിന്റെ നെറുകയിലെത്തിച്ച അപൂർവ പ്രതിഭയായിരുന്നു ഒഎൻവിയെന്നു വൈസ് ചെയർപേഴ്‌സൺ വിനീത നായർ പറഞ്ഞു.
മലയാള ഭാഷയുടെ കാൽപ്പനികതയുടെ തുലികയായിരുന്നു ഒഎൻവിയുടേതെന്നു ജനറൽ സെക്രട്ടറി കോരസൺ വർഗീസ് അനുസ്മരിച്ചു. മലയാളം ഉള്ള കാലത്തോളം ഒഎൻവിയെ മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഎൻവി മലയാളികൾക്കു മാത്രമല്ല, ഭാരതീയർക്കു മുഴുവനും പ്രത്യേകിച്ച്, സാഹിത്യത്തെ സ്‌നേഹിക്കുന്നവർക്ക് ഒരിക്കലും മറക്കാനാകാത്തയാളാണെന്നു പ്രസിഡന്റ് പർവീൺ ചോപ്ര പറഞ്ഞു.
ഒഎൻവിയുടെ വേർപാടിലൂടെ മലയാളത്തിന് നഷ്ടമായത് അപൂർവ കാവ്യതേജസിനെയാണെന്ന് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. തോമസ് മാത്യു ജോയിസ് അനുസ്മരിച്ചു.



