- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതർക്ക് ഒരവസരം കൂടി; മാപ്പു പറഞ്ഞ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ നടപടിയില്ലെന്ന് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി മത്സരിക്കാനൊരുങ്ങി സീറ്റ് കിട്ടാത്തവരും
കാസർകോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത്. ഒരു അവസരം കൂടി നൽകുകയാണ് അവർ പിന്മാറണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസരം കഴിഞ്ഞെങ്ക
കാസർകോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്ന കോൺഗ്രസുകാർക്ക് മുന്നറിയിപ്പുമായി മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത്.
ഒരു അവസരം കൂടി നൽകുകയാണ് അവർ പിന്മാറണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസരം കഴിഞ്ഞെങ്കിലും കെപിസിസി പ്രസിഡന്റിനോട് മാപ്പ് പറഞ്ഞ് അവർക്ക് മത്സരത്തിൽ നിന്നും പിന്മാറി നടപടികൾ ഒഴിവാക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിലെ വനിതാ പ്രവർത്തകരെ കുറിച്ച് അപമാനകരമായ രീതിയിൽ പരാമർശം നടത്തിയ ചെറിയാൻ ഫിലിപ്പ് ഫേസ് ബുക്കിലെ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാസർകോട് ആവശ്യപ്പെട്ടു.
ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരുടെയും അവരെ സഹായിക്കുന്നവരുടെയും സ്ഥാനം പാർട്ടിക്കു പുറത്തായിരിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ാർട്ടിയിൽ റിബലാകുന്നവർക്കു മുൻകാലങ്ങളിലെപ്പോലെ പൊതുമാപ്പു കൊടുക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും അവർക്കു കോൺഗ്രസിൽ സീറ്റ് ലഭിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിൽ സമവായം ഉണ്ടാക്കാനായി പ്രാദേശിക തലത്തിൽ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ സമവായ ചർച്ചകൾ പൂർണമായും പരാജയപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞിട്ടും വിമതർ കുലുക്കമില്ലാതെ നിലകൊള്ളുന്നത് യുഡിഎഫിന് പ്രതിന്ധിയുണ്ടാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും വിമതർക്ക് മനസ്സ് മാറ്റമില്ല. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും കണ്ണൂരിലേയും കാസർഗോട്ടേയും വിമതരെല്ലാം മത്സരത്തിൽ ഉറച്ചു നിൽക്കുകയാണ്.