- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധീരനെ ഒഴിപ്പിക്കാൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ കെപിസിസി പ്രസിഡന്റ് ആകാമെന്ന് സമ്മതിച്ച് ഉമ്മൻ ചാണ്ടി രംഗത്ത്; 70 കഴിഞ്ഞതിനാൽ നടക്കില്ലെന്ന് ഹൈക്കമാണ്ട്; ഉമ്മൻ ചാണ്ടിയുടെ ഒരു സമ്മർദ്ദത്തിനും വഴങ്ങരുതെന്ന കർശന നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരം ഇല്ലാതെ നീളുന്നു
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലിയുള്ള ഉമ്മൻ ചാണ്ടിയും കോൺഗ്രസ് ഹൈക്കമാണ്ടും തമ്മിലുള്ള പോര് ഉടനൊന്നും അവസാനിക്കില്ല. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് കേരളത്തിലെ സംഘടനാ വിഷയങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹൈക്കമാണ്ടിനെ മുൾമുനയിൽ നിർത്തി കാര്യം നേടിയ ഉമ്മൻ ചാണ്ടിയുമായി ഇനിയൊരു ഒത്തുതീർപ്പ് വേണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. മുതിർന്ന നേതാവെന്ന പരിഗണന കൊണ്ട് ഉമ്മൻ ചാണ്ടി തൃപ്തിപ്പെടണമെന്നാണ് ആവശ്യം. രാഹുലിന്റെ കടുത്ത നിലപാടോടെ ഉമ്മൻ ചാണ്ടിയും മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നൽകി. കെപിസിസി അധ്യക്ഷനായി വി എം സുധീരനും. ഇതോടെ പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ റോൾ കുറഞ്ഞു. തൊട്ടു പിന്നാലെ ഡിസിസി പട്ടികയിലും തിരിച്ചടിയുണ്ടായി. നേരത്തെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് എ വിഭാഗത്തിലെ നേതാക്കൾ
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലിയുള്ള ഉമ്മൻ ചാണ്ടിയും കോൺഗ്രസ് ഹൈക്കമാണ്ടും തമ്മിലുള്ള പോര് ഉടനൊന്നും അവസാനിക്കില്ല. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് കേരളത്തിലെ സംഘടനാ വിഷയങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഹൈക്കമാണ്ടിനെ മുൾമുനയിൽ നിർത്തി കാര്യം നേടിയ ഉമ്മൻ ചാണ്ടിയുമായി ഇനിയൊരു ഒത്തുതീർപ്പ് വേണ്ടെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. മുതിർന്ന നേതാവെന്ന പരിഗണന കൊണ്ട് ഉമ്മൻ ചാണ്ടി തൃപ്തിപ്പെടണമെന്നാണ് ആവശ്യം. രാഹുലിന്റെ കടുത്ത നിലപാടോടെ ഉമ്മൻ ചാണ്ടിയും മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നൽകി. കെപിസിസി അധ്യക്ഷനായി വി എം സുധീരനും. ഇതോടെ പാർട്ടിയിൽ ഉമ്മൻ ചാണ്ടിയുടെ റോൾ കുറഞ്ഞു. തൊട്ടു പിന്നാലെ ഡിസിസി പട്ടികയിലും തിരിച്ചടിയുണ്ടായി. നേരത്തെ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് എ വിഭാഗത്തിലെ നേതാക്കൾ ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായില്ല. ഇതിനിടെയാണ് പുതിയ സാഹചര്യം ഉണ്ടായത്. തന്റെ ഗ്രൂപ്പിന് എല്ലാം നഷ്ടമാകുന്ന അവസരത്തിൽ കെപിസിസി അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കാമെന്ന് ഉമ്മൻ ചാണ്ടി സമ്മതിച്ചു. ഇക്കാര്യം ഹൈക്കമാണ്ടിനേയും അറിയിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഇത് വെട്ടുകയായിരുന്നു.
ഉമ്മൻ ചാണ്ടി പാർട്ടി അദ്ധ്യക്ഷപദവിയിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇപ്പോൾ ഒരു പദവിയുമില്ലാതിരിക്കുന്ന അദ്ദേഹം ഇതുവരെ വഹിക്കാത്തതും കെപിസിസി പ്രസിഡന്റ് സ്ഥാനമാണ്. അതിലാണ് ഇപ്പോൾ നോട്ടം. എന്നാൽ എഴുപത് കഴിഞ്ഞവരെ ഇനി പാർട്ടിയുടെ ഭാരവാഹിത്വത്തിലേക്കോ, നേതൃനിരയിലേക്കോ സാധാരണഗതിയിൽ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഉമ്മൻ ചാണ്ടിയെ ഒതുക്കാൻ രാഹുൽ കണ്ടെത്തിയ ന്യായമാണ് ഇത്. ഈ സാഹചര്യത്തിൽ എന്തുതന്നെ വന്നാലും വി എം. സുധീരനെ മാറ്റാതെ ഇനി സംസ്ഥാനത്തെ പാർട്ടിയുമായി ഒരു സഹകരണവുമില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. ഇത് സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കും.
സുധീരനെ മാറ്റാൻ വേണ്ടിയാണ് താൻ പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിക്കാൻ ഇനിയില്ലെന്നും ഉമ്മൻ ചാണ്ടി അറിയിച്ചിരിക്കുന്നത്. തന്നെ അവഗണിക്കുന്ന കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ അനുനയിപ്പിക്കാനും മുന്നിട്ടിറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അങ്ങനെ വരുമ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനം ഉമ്മൻ ചാണ്ടിക്ക് ലഭിക്കുമെന്നാണ് എ ഗ്രൂപ്പിന്റെ കണക്കു കൂട്ടൽ. നേരത്തെ നിയമസഭാ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സ്ഥാനവും സ്വീകരിക്കാതെ അദ്ദേഹം മാറിനിൽക്കുകയായിരുന്നു. അന്നുതന്നെ കെപിസിസി പ്രസിഡന്റ്ാക്കാം എന്ന ഒരു ആശയം ഉയർന്നുവന്നപ്പോൾ ഉമ്മൻ ചാണ്ടി അതിന് വിസമ്മതിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയല്ലാതെ മറ്റാരും വന്നാലും അതിന്റെ പൂർണ്ണ പ്രയോജനം ലഭിക്കുകയുമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. അതേസമയം എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി തൽക്കാലം ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മാത്രമല്ല, അവർ മുന്നോട്ടുവയ്ക്കുന്ന തരത്തിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒരു സാഹചര്യത്തിലും നൽകാനാവില്ലെന്നും ഹൈക്കമാൻഡ് സൂചന നൽകിക്കഴിഞ്ഞു.
പാർട്ടിയുടെ നേതൃനിരയിലേക്ക് യുവാക്കളെ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനാൽ 70 കഴിഞ്ഞവർക്ക് സ്ഥാനമില്ലെന്ന് രാഹുൽ ഗാന്ധി നിലപാട് എടുക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഉമ്മൻ ചാണ്ടിയുൾപ്പെടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിഡി സതീശൻ, കെ മുരളീധരൻ തുടങ്ങിയ പേരുകൾക്കാണ് ഹൈക്കമാണ്ട് പ്രാമുഖ്യം നൽകുന്നത്. അതും ഉടനൊന്നും പുനഃസംഘടനയുടെ സാഹചര്യവുമില്ല. ഒരു കൊല്ലമെങ്കിലും വി എം സുധീരൻ തന്നെ കെപിസിസിയെ നയിക്കാനാണ് സാധ്യത.



