- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യത്തോട് സർക്കാർ ക്രിയാത്മക സമീപനം സ്വീകരിക്കണം; ഭീഷണി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തത് എന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യത്തോട് സർക്കാർ ക്രിയാത്മക സമീപനം സ്വീകരിക്കണം.
ഒന്നരവർഷത്തോളമായി കടകൾ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാർഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകൾ തുറക്കാനുള്ള നിയന്ത്രണങ്ങൾ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്.
കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിർദ്ദേശം സർക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.