- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏതറ്റം വരെ പോകൻ മടിയില്ലാത്ത നേതാവായതിനാൽ അനുനയത്തിന് ശ്രമിക്കണമെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ഉപദേശിച്ചു; ഇന്ന് രാഹുലിനെ കാണുന്നത് കരുത്തനായി തന്നെ; സംഘടനാ തെരഞ്ഞെടുപ്പെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ഉമ്മൻ ചാണ്ടി
ന്യൂഡൽഹി : കോൺഗ്രസിൽ നേതാക്കൾ തമ്മിലടി നിർത്തി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നു പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറയുമ്പോഴും അഭിമാനം നഷ്ടപ്പെടുത്തിയുള്ള കീഴടങ്ങലിന് താനില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണു വേണ്ടത്. തമ്മിലടിക്കുന്ന പാർട്ടിയിലേക്കു യുവജനങ്ങൾ വരില്ലെന്നും ആന്റണി പറയുന്നു. എന്നാൽ ഇതിന് സഹായകമായ പ്രവർത്തിയല്ല കോൺഗ്രസ് ഹൈക്കമാണ്ടിന്റേതെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. വിരുദ്ധ ധ്രവത്തിലാണ് ഇരുവരുമെങ്കിലും കോൺഗ്രസിലെ പ്രശ്‌ന പരിഹാര ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യരുതെന്നാണ് രാഹുൽ ഗാന്ധിയോട് ആന്റണി നിർദ്ദേശിച്ചിരുന്നത്. എല്ലാം മനസ്സിലാക്കി സംഘടനാ തിരഞ്ഞെടുപ്പ് എന്ന സ്‌നേഹപൂർവ നിർബന്ധവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മൻ ചാണ്ടിയുടെ ആദ്യ ഡൽഹി സന്ദർശനമാണിത്. ഡിസിസി പുനഃസംഘടനയിൽ ഒറ്റപ്പെട്ടത് എ ഗ്രൂപ്പാണ്. അത് ഇനിയും സംഭവിക്കാൻ സാധ്യ
ന്യൂഡൽഹി : കോൺഗ്രസിൽ നേതാക്കൾ തമ്മിലടി നിർത്തി പാർട്ടിയെ ശക്തിപ്പെടുത്തണമെന്നു പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പറയുമ്പോഴും അഭിമാനം നഷ്ടപ്പെടുത്തിയുള്ള കീഴടങ്ങലിന് താനില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയാണു വേണ്ടത്. തമ്മിലടിക്കുന്ന പാർട്ടിയിലേക്കു യുവജനങ്ങൾ വരില്ലെന്നും ആന്റണി പറയുന്നു. എന്നാൽ ഇതിന് സഹായകമായ പ്രവർത്തിയല്ല കോൺഗ്രസ് ഹൈക്കമാണ്ടിന്റേതെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. വിരുദ്ധ ധ്രവത്തിലാണ് ഇരുവരുമെങ്കിലും കോൺഗ്രസിലെ പ്രശ്‌ന പരിഹാര ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യരുതെന്നാണ് രാഹുൽ ഗാന്ധിയോട് ആന്റണി നിർദ്ദേശിച്ചിരുന്നത്.
എല്ലാം മനസ്സിലാക്കി സംഘടനാ തിരഞ്ഞെടുപ്പ് എന്ന സ്‌നേഹപൂർവ നിർബന്ധവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസിസി അഴിച്ചുപണിക്കുശേഷം ഉമ്മൻ ചാണ്ടിയുടെ ആദ്യ ഡൽഹി സന്ദർശനമാണിത്. ഡിസിസി പുനഃസംഘടനയിൽ ഒറ്റപ്പെട്ടത് എ ഗ്രൂപ്പാണ്. അത് ഇനിയും സംഭവിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ഒറ്റ ആവശ്യത്തിലേക്ക് ഉമ്മൻ ചാണ്ടി എത്തുന്നത്. ഇത് ഉടനെ നടത്താൻ കോൺഗ്രസ് ഹൈക്കമാണ്ടിന് കഴിയില്ല. എങ്കിലും ഇനി നോമിനേഷൻ ഉണ്ടാകില്ലെന്ന് ഉമ്മൻ ചാണ്ടിക്ക് രാഹുൽ ഉറപ്പ് നൽകുമെന്നാണ് സൂചന.
കേരളത്തിലെ പ്രശ്‌നപരിപരിഹാരത്തിനു ഹൈക്കമാൻഡ് നിർദ്ദേശിച്ച മൂന്നിന ഫോർമുലയിൽ മുഖ്യമാണു സംഘടനാ തിരഞ്ഞെടുപ്പ്. ആദ്യത്തേതു കാര്യോപദേശക സമിതിയായിരുന്നു. രണ്ടാമത്തേതു സമയബന്ധിത അഴിച്ചുപണിയും. രാജ്യവ്യാപകമായി സംഘടനാ തിരഞ്ഞെടുപ്പ് അസാധ്യമല്ലെന്നും അതിന്റെ ആദ്യഘട്ടത്തിൽ തന്നെ കേരളത്തെ ഉൾപ്പെടുത്താവുന്നതാണെന്നും ഉമ്മൻ ചാണ്ടി കരുതുന്നു. ഡിസിസി പുനഃസംഘടനയോടെ നേതൃത്വവുമായി ഉമ്മൻ ചാണ്ടി അകന്നിരുന്നു. കാര്യോപദേശക സമിതിയിൽനിന്ന് അകന്നുനിന്ന അദ്ദേഹം നോട്ട് റദ്ദാക്കലിനെതിരെ ഹൈക്കമാൻഡ് നടത്തിയ അഖിലേന്ത്യാ സമ്മേളനത്തിലും പങ്കെടുത്തില്ല. ഹൈക്കമാൻഡിന്റെ സുപ്രധാന പരിപാടിയിൽനിന്നു വിട്ടുനിന്നതു പ്രതിഷേധത്തിന്റെ പരമാവധിയായിരുന്നു.
ഒരുപക്ഷേ, ഏതറ്റം വരെ പോകാനും മടിച്ചേക്കില്ലെന്ന സൂചനയും. അത് ഒരു പടി കടന്നുപോയില്ലേയെന്ന ചോദ്യവും സ്വാഭാവികമായുമുയർന്നു. എതിർപ്പിന്റെ അടുത്ത ഘട്ടത്തിലേക്കു നീങ്ങാൻ ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനെയും അനുവദിച്ചുകൂടെന്ന കാര്യത്തിൽ എ.കെ. ആന്റണിയും വി എം. സുധീരനും രമേശ് ചെന്നിത്തലയും കൂട്ടായ നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ രാഹുൽ ഗാന്ധി നേരിട്ട് ഡൽഹിയിലേക്ക് ചർച്ചയ്ക്ക വിളിച്ചത്. ഇത് അംഗീകരിച്ച് ഉമ്മൻ ചാണ്ടി എത്തുകയും ചെയ്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി എം സുധീരനെ മാറ്റി എ ഗ്രൂപ്പുകാരനെ എത്തിക്കാനാണ് ഉമ്മൻ ചാണ്ടി ചരട് വലിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഇത് വേഗത്തിൽ സാധിക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ അവഗണിക്കപ്പെട്ടതോടെ കടുത്ത നിലപാടുകൾക്ക് ഉമ്മൻ ചാണ്ടി നീക്കം തുടങ്ങിയിരുന്നു. മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ഒപ്പം നിർത്തി പുതിയ യുഡിഎഫ് സംവിധാനം പോലും ആലോചിച്ചു. ഇത് മനസ്സിലാക്കിയാണ് അനുനയത്തിന് രാഹുൽ ഗാന്ധി തന്നെ നേതൃത്വം നൽകുന്നത്.



