- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുഡിഎഫ് അധികാരം ഒഴിയുമ്പോൾ കേരളത്തിന്റെ വളർച്ച നിരക്ക് 9.6 ശതമാനം; എൽഡിഎഫ് കാലത്ത് 3.8 ശതമാനം; കേരളം ഒന്നാമതെന്ന് പറയാൻ വിലകൂടിയ പത്രപരസ്യം വേണ്ടിവന്നില്ലെന്നും ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ വളർച്ച നിരക്ക 9.6% ആയിരുന്നെന്നും എൽ.ഡി.എഫ സർക്കാർ അധികാരമൊഴിയുമ്പോൾ വളർച്ച നിരക്ക -3.8% ആണെന്നും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫേസ്ബുക്ക് പേജിലൂടെയാണ് ഇരു സർക്കാരുകളുടേയും വളർച്ചാ നിരക്ക് സംബന്ധിച്ച കണക്കുകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടി ആക്ഷേപം ഉന്നയിച്ചത്.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇടതുസർക്കാർ അധികാരമേറുമ്പോൾ ഖജനാവ കാലിയാണെന്നും ഇപ്പോൾ കുറഞ്ഞത അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ കാലാവധി പൂർത്തിയാക്കുന്നതെന്നും നേരത്തേ ധനമന്ത്രി തോമസ ഐസക അവകാശപ്പെട്ടിരുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
യുഡിഎഫ് സർക്കാരിന്റെ കാലത്തു ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ല.
ന്യൂസ് ഡെസ്ക്