- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ വില നൂറു കടന്നിട്ടും സർക്കാരുകൾ അനങ്ങുന്നില്ല; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പെട്രോൾ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സർക്കാർ പെട്രോൾ, ഡീസൽ വില കുതിച്ചു കയറിയപ്പോൾ നാലു തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. വർധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ ഇടതുസർക്കാർ തയാറാകണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ 23 ദിവസം തുടർച്ചയായി മോദി സർക്കാർ ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇന്ധനവില ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരാണെന്നു ഇതു വ്യക്തമാക്കുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story