കോട്ടയം: പ്രതിപക്ഷ നേതാവിന്റെ വീടും കെപിസിസി ഓഫിസ് ഉൾപ്പെടെ കോൺഗ്രസ് ഓഫിസുകളും സംസ്ഥാനത്തുടനീളം അടിച്ചു തകർക്കുകയും കോൺഗ്രസ് പ്രവർത്തകരെ പൊലീസും പാർട്ടിക്കാരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്ന അരാജകത്വത്തിലേക്ക് കേരളം കൂപ്പുകുത്തിയെന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

പാർട്ടിയും പൊലീസും ചേർന്ന് ക്രമസമാധാനനില തകർത്തു. എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിയടിച്ചു തകർത്തത്. നൂറുകണക്കിനു പ്രവർത്തകർക്കു പരിക്കേറ്റു. പാർട്ടി പ്രവർത്തകർ പൊലീസിനോടൊപ്പം ചേർന്നാണ് നരനായാട്ട് നടത്തുന്നത്.

സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയും ജനങ്ങളെ ചോരയിൽ മുക്കിയും വിവാദങ്ങളിൽ നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.